Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Breaking News

ചരിത്രം തിരുത്തി കുറിച്ച് ഇന്ത്യ; ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് കിരീടം

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന്റെ ഇന്നിംഗ്സ് 159 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാം കിരീടമാണിത്. 2007ലും 2024ലും ഇന്ത്യ കിരീടം നേടിയിരുന്നു. വലിയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന് മത്സരത്തില്‍ ഒരുഘട്ടത്തിലും പിടിമുറുക്കാന്‍ കഴിഞ്ഞില്ല. ഫിന്‍ അലന്‍ 9 റണ്‍സിനും രചിന്‍ രവീന്ദ്ര 1 റണ്‍സിനും ഗ്ലെന്‍ ഫിലിപ്സ് 5 റണ്‍സിനും മാര്‍ക് ചാപ്മാന്‍ 3 […]
Read more

3000 രൂപ, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; രാഹുല്‍ ഗാന്ധിയുടെ ഗ്യാരന്റികള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫ് വിജയിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അഞ്ചിന ഗ്യാരന്റിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപയാക്കും എന്നിവയാണ് പ്രധാന ഗ്യാരന്റികള്‍. ഇതിനൊപ്പം തന്നെ കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായവും പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. യുവജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ […]
Read more

കനഗോലു പറഞ്ഞു, മത്സരിക്കാമെന്ന് കെസി; ലക്ഷ്യം മുഖ്യമന്ത്രി കസേര?

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരോ മണ്ഡലവും കേന്ദ്രീകരിച്ച് വിശദമായി ചര്‍ച്ച നടത്തി കനഗോലു എഐസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതില്‍ ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിച്ചാല്‍ വലിയ നേട്ടമുണ്ടാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് ഹൈക്കമാന്‍ഡ് കാര്യമായി തന്നെ കണക്കിലെടുത്തു. ഇപ്പോഴിതാ എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളില്‍ ഒന്നായിരിക്കും ഇത്. അതും കഴിഞ്ഞ കുറച്ച് കാലമായി […]
Read more

സിവിൽ സർവീസ് ഫലം പ്രസിദ്ധികരിച്ചു; അനുജ് അഗ്നിഹോത്രിയ്ക്ക് ഒന്നാംറാങ്ക്, മലയാളിയായ ശ്രുതിക്ക് 18-ാം റാങ്ക്

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025-ലെ സിവിൽ സർവീസ് പരീക്ഷയുടെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രിയാണ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. മലയാളിയായ ശ്രുതി ആർ 18-ാം റാങ്ക് നേടി മികച്ച നേട്ടം കൈവരിച്ചു. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in , upsconline.nic.in എന്നിവ വഴി ഫലം പരിശോധിക്കാം. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ പേരും റോൾ നമ്പറും അടങ്ങിയ പിഡിഎഫ് ഫയൽ വെബ്സൈറ്റിലെ Final Result വിഭാഗത്തിൽ ലഭ്യമാണ്. 2025 […]
Read more

കർണാടകയില്‍ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്; നിയന്ത്രണം പ്രഖ്യാപിച്ചത് സിദ്ധരാമയ്യ

ബെംഗളൂരു: കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. 16 വയസിന് താഴെയുള്ള കുട്ടികളെയാണ് പുതിയ നിയന്ത്രണങ്ങൾ ബാധിക്കുക. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് ഈ നിർണായക തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുകയും അവരെ വീണ്ടും വായനയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. മൊബൈൽ ഫോൺ ഉപയോഗം കൂടുന്നതിലൂടെ കുട്ടികളിൽ ഉണ്ടാകുന്ന പ്രതികൂല സ്വാധീനങ്ങൾ കുറയ്ക്കാനാണ് സർക്കാർ നടപടി. പുതിയ തീരുമാനപ്രകാരം, 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ […]
Read more

സുഖോയ് അപകടം; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് വിമാനത്തിന്റെ സി​ഗ്നൽ അവസാനമായി ലഭിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നേരത്തെ, വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാ​ഗം പൂർണ്ണമായി കത്തിനശിച്ച നിലയിലായിരുന്നു. അസമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെയാണ് വിമാനം പുറപ്പെട്ടത്. സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറിൽ […]
Read more

നിര്‍ദേശം അനുസരിച്ചില്ല; കാലടി സര്‍വകലാശാല വിസിയെ നീക്കി ഗര്‍ണര്‍

കാലടി: കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ നടപടിയുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വിസി ഡോ. കെകെ ഗീതാകുമാരിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി പകരം സാങ്കേതിക സര്‍വകലാശാല വിസി ഡോ.സിസാ തോമസ് സംസ്‌കൃത സര്‍വകലാശാലയുടെ അധിക ചുമതല നല്‍കി. ബിഎഫ്എ തോറ്റ വിദ്യാര്‍ഥിക്ക് എംഎഫ് എ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ടതാണ് നടപടി. തോറ്റ ബിഎഫ്എ വിദ്യാര്‍ത്ഥിയെ പാസാക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവര്‍ണരുടെ ഉത്തരവ് നടപ്പാക്കാന്‍ വിസി വിസമ്മതിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാനും വിശദീകരണം നല്‍കാനും […]
Read more

ഡോക്ടര്‍മാരുടെ സമരം ഒരാഴ്ച്ചത്തേക്ക് നിര്‍ത്തി; ഒപിയും സര്‍ജറിയും പുനരാരംഭിക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചു. 18 മാസത്തെ ശമ്പളക്കുടിശിക ഇപ്പോള്‍ തന്നെ അനുവദിക്കാനുള്ള നടപടികള്‍ എടുക്കാമെന്നും ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് നല്‍കാമെന്നും ആരോഗ്യവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി രേഖാമൂലമാണ് ഉറപ്പു നല്‍കിയത്. ഇതോടെ ഒപി, അധ്യയനം, ശാസ്ത്രക്രിയകള്‍ എന്നിവ പുനരാരംഭിക്കും. രോഗികളുടെയും വിദ്യാര്‍ഥികളുടെയും ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികള്‍ താല്‍ക്കാലികമായി നീട്ടിവെക്കാന്‍ കേരള ഗവണ്‍മെന്റ് […]
Read more

അച്ഛന്റെ ഓർമ്മകളെ നെഞ്ചിലേറ്റി ശിഖ സുരേന്ദ്രൻ : തൃശൂർ ജില്ലാ കലക്ടറായി ചുമതലയേറ്റു

തൃശ്ശൂർ : സ്വപ്നം കാണാൻ പഠിപ്പിച്ച അച്ഛന്റെ ഓർമ്മകളെ സാക്ഷിയാക്കി ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കലക്ടറായി ഔദ്യോഗികമായി ചുമതലയേറ്റു. അർജുൻ പാണ്ഡ്യൻ കാസർകോട്ടേക്ക് സ്ഥലംമാറിപ്പോയ ഒഴിവിലാണ് പുതിയ കലക്ടറുടെ നിയമനം നടന്നത്. ടൂറിസം വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിക്കവെയാണ് ശിഖ സുരേന്ദ്രൻ ആദ്യമായി ഒരു ജില്ലയുടെ അമരത്തേക്ക് എത്തുന്നത്. ചുമതലയേൽക്കുമ്പോൾ തന്റെ ഔദ്യോഗിക മേശപ്പുറത്ത് അച്ഛന്റെ ചിത്രം വെച്ച കലക്ടർ, ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. ഡയാലിസിസ് കിടക്കയിൽ കിടക്കുമ്പോഴും […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; രണ്ടാം കേസിലും ജാമ്യം, പത്മകുമാര്‍ പുറത്തേക്ക്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം. ദ്വാരപാലക ശില്പ കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയായതോടെയാണ് ദ്വാരപാലകയിലും ജാമ്യ ഹര്‍ജി നല്‍കിയത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇതോടെ പത്മകുമാര്‍ ഇന്ന് ജയില്‍ മോചിതനാകും. കേസിലെ ഏഴ് പ്രതികള്‍ ഇതിനോടകം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix