സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business

നൈപുണ്യ വികസനത്തിന് തന്ത്രപരവും ഫലപ്രദവുമായ സമീപനം സ്വീകരിക്കണം: കേന്ദ്രമന്ത്രി ജയന്ത് ചൗധരി

കൊച്ചി: ഇന്ത്യന്‍ യുവാക്കളുടെ അഭിലാഷങ്ങളുമായും സമ്പത്ത്വ്യവസ്ഥയുടെ വളര്‍ന്നുവരുന്ന ആവശ്യങ്ങളുമായും യോജിക്കുന്ന, നൈപുണ്യ വികസനത്തിന് കൂടുതല്‍ തന്ത്രപരവും ഫലപ്രദവുമായ സമീപനം സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്ന് നൈപുണ്യ വികസന, സംരംഭകത്വത്തിന്‍റെയും സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. ഹൈദരാബാദിലെ കന്‍ഹ ശാന്തി വനത്തില്‍ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ) സംഘടിപ്പിച്ച കൗശല്‍ മന്തന്‍ മേഖല വര്‍ക്ക്ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി യുവാക്കളുടെ അഭിലാഷങ്ങളുമായി ഒത്തുപോകുന്ന പരിഹാരങ്ങള്‍ രൂപപ്പെടുത്താന്‍ സംസ്ഥാനങ്ങളെ ശാക്തീകരിക്കുമ്പോള്‍ മാത്രമേ നമുക്ക് […]
Read more

ബജറ്റ് റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

ജനപ്രിയ ബജറ്റ് റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബി എസ് എന്‍ എല്‍. 365 ദിവസത്തെ വാലിഡിറ്റിയില്‍ 1,999 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 600 ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് 365 ദിവസത്തെ പൂര്‍ണ്ണ വാലിഡിറ്റി ലഭിക്കും. ഈ ഓഫറില്‍ പരിധിയില്ലാത്ത വോയ്സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ഡാറ്റ പായ്ക്ക് എന്നിവ ഉള്‍പ്പെടുന്നു. ബിഎസ്എന്‍എല്‍ പ്രൈമറി അല്ലെങ്കില്‍ സെക്കന്‍ഡറി സിം ആയി ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കും ഈ പ്ലാന്‍ അനുയോജ്യമാണ്. വൈ-ഫൈ സൗകര്യം […]
Read more

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും. റിലയൻസ് എയ്‌റോസ്ട്രക്ച്ചറുമായി സഹകരിച്ച് നിർമാണം നടത്തുമെന്ന് ഡസ്സോൾട്ട് ഏവിയേഷൻ അറിയിച്ചു. 2028 അവസാനത്തോടെ ആദ്യത്തെ ഫാൽക്കൺ 2000 ജെറ്റുകളുടെ വിതരണം നടത്തുമെന്നും ഡസ്സോൾട്ട് ഏവിയേഷൻ. കോർപ്പറേറ്റ്, സൈനിക ഉപയോഗത്തിനായി ജെറ്റുകൾ ഉപയോഗിക്കാം. ഡസ്സോൾട്ട് ഏവിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഫാൽക്കൺ വിമാനം ഫ്രാൻസിന് പുറത്ത് പൂർണ്ണമായും നിർമ്മിക്കുന്നത്. പ്രഖ്യാപനത്തെത്തുടർന്ന് ബുധനാഴ്ച ബി‌എസ്‌ഇയിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരികൾ 5 ശതമാനം ഉയർന്നു. Content: Falcon 2000 […]
Read more

സ്വര്‍ണവില കുതിക്കുന്നു; പവന് 74000 രൂപ

രണ്ടു ദിവസം താഴ്ന്നു നിന്ന സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9250 രൂപയും പവന് 74000 രൂപയുമായി ഉയർന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 7590 രൂപയ്ക്കാണ് ഇന്ന് വ്യാപാരം. വെള്ളിയും ഇന്ന് കുതിച്ചുകയറി. ഗ്രാമിന് മൂന്നു രൂപ വര്‍ധിച്ച് 118 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. പശ്ചിമേഷ്യയിലെ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ വില വര്‍ധനവ് […]
Read more

പൗരന്മാരോട് വാട്ട്സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന നിര്‍ദേശവുമായി ഇറാന്‍

ടെഹ്രാന്‍: പൗരന്മാരോട് ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ഇറാനിയന്‍ ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.ഇസ്രയേലിലേക്ക് അയയ്ക്കുന്നതിനായി ഉപയോക്തൃ വിവരങ്ങള്‍ മെസേജിങ് ആപ്പായ വാട്ട്സ്ആപ്പ് ശേഖരിച്ചുവെന്ന് ആരോപിച്ചാണ് നിര്‍ദേശം. ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ആളുകളോട് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് വാട്ട്സ്ആപ്പ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന. അതേസമയം, സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മാതൃകമ്പനിയായ മെറ്റ രംഗത്തെത്തി. ‘ആളുകള്‍ക്ക് ഞങ്ങളുടെ സേവനങ്ങള്‍ ഏറ്റവും ആവശ്യമുള്ള സമയത്ത്, ആപ്പ് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നതിനായി കണ്ടെത്തിയ ഒരു ഒഴിവുകഴിവായിരിക്കും ഇതെന്നാണ് മെറ്റയുടെ പ്രതികരണം. ‘നിങ്ങളുടെ […]
Read more

സോണി പുതിയ ബ്രാവിയ 8 II ക്യുഡി-ഒഎല്‍ഇഡി സീരീസ് അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യ ബ്രാവിയ 8 കക സീരീസ് അവതരിപ്പിച്ചു. അത്യാധുനിക ക്യുഡി-ഒഎല്‍ഇഡി സാങ്കേതികവിദ്യയും നൂതന എഐ പ്രോസസര്‍ എക്‌സ്ആറും സംയോജിപ്പിച്ച് സമാനതകളില്ലാത്ത ചിത്ര നിലവാരവും ഓഡിയോ അനുഭവങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. ആധുനിക കാഴ്ചക്കാരനെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത ഈ അത്യാധുനിക മോഡല്‍ 164 സെ.മീ (65 ഇഞ്ച്) 139 സെ.മീ (55 ഇഞ്ച്) സ്‌ക്രീന്‍ വലുപ്പങ്ങളില്‍ ലഭ്യമാകും. കൃത്യതയോടെ ഡേറ്റ കണ്ടെത്തി വിശകലനം ചെയ്യുകയും, തുടര്‍ന്ന് യാഥാര്‍ഥ്യമായ ചിത്രം ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്ന എഐ […]
Read more

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.6 ശതമാനമായി കൂടി

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മെയ് മാസത്തില്‍ 5.6 ശതമാനമായി വര്‍ധിച്ചു. നേരത്തെ ഇത് 5.1 ശതമാനമായിരുന്നു. പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം ഗ്രാമപ്രദേശങ്ങളിലെ 15-29 വയസ്സ് പ്രായമുള്ളവരില്‍ തൊഴിലില്ലായ്മ ഗണ്യമായി വര്‍ധിച്ചു. ഏപ്രിലില്‍ ഇത് 12.3% ആയിരുന്നു, മെയ് മാസത്തില്‍ ഇത് 13.7% ആയാണ് ഉയര്‍ന്നത്. നഗരങ്ങളിലെ യുവാക്കള്‍ക്കും സ്ഥിതി സമാനമായിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട തൊഴില്‍ കുറയുന്നത് ഗ്രാമീണ തൊഴില്‍ കണക്കുകളെ സാരമായി ബാധിച്ചു. റാബി വിളവെടുപ്പ് സീസണിലാണ് ഇത് സംഭവിക്കുക. പ്രാഥമിക മേഖലയിലെ തൊഴില്‍ […]
Read more

എസ്ബിഐ പലിശ നിരക്കുകള്‍ കുറച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു. ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ച സാഹചര്യത്തിലാണ് പലിശയിൽ കുറവ് വരുത്തിയത്. പലിശയില്‍ 50 ബേസിസ് പോയിന്റാണ് കുറച്ചത്. പലിശ നിരക്ക് കുറച്ചതോടെ, എസ്ബിഐയുടെ റിപ്പോ ലിങ്ക്ഡ് വായ്പാ നിരക്ക് (ആര്‍എല്‍എല്‍ആര്‍) 50 ബേസിക് പോയിന്റ് കുറഞ്ഞ് 7.75 ശതമാനമായി. ബാഹ്യ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത വായ്പാ നിരക്കും (ഇബിഎല്‍ആര്‍) സമാനമായ നിലയില്‍ കുറച്ചിട്ടുണ്ട്. അര ശതമാനം കുറഞ്ഞതോടെ പലിശനിരക്ക് 8.15 ശതമാനമായി. ഇത് വായ്പ എടുത്തവര്‍ക്കും എടുക്കുന്നവര്‍ക്കും ആശ്വാസകരമാണ്. […]
Read more

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ദിവസങ്ങളായി കുതിച്ചുയരുന്ന സ്വർണ്ണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. പവന് 120 രൂപയാണ് കുറഞ്ഞത്. 74,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 9305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങാൻ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില […]
Read more

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പുതുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ് വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74560 രൂപയായി. ഗ്രാമിന് 9320 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 7626 രൂപയാണ് നല്‍കേണ്ടി വരിക. […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.