സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business

സ്വര്‍ണവില ഇന്നും കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണ്ണ വില 71,640 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വർണ്ണവില കുതിക്കുന്നതിൻ്റെ ഇടയിലാണ് ശനിയാഴ്ച ഒറ്റയടിക്ക് 1200 രൂപ താഴ്ന്നത്. സ്വര്‍ണവില 73,000ന് മുകളിലായിരുന്ന സ്വര്‍ണവില ഒറ്റയടിക്ക് 72000ല്‍ താഴെ എത്തുകയായിരുന്നു. മുംബൈ വിപണിയിലെ സ്വര്‍ണ വില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെയും സ്വര്‍ണ വില കണക്കാക്കാറുള്ളത്. വിലയിലെ ഇടിവ് സ്വർണ്ണപ്രേമികൾക്ക് ആശ്വാസമായിരിക്കുകയാണ്.
Read more

സ്വർണവിലയിൽ മാറ്റമില്ല; പവന് 71840 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 1200 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 71840 രൂപയാണ്. ജൂൺ തുടങ്ങിയതിന്ശേഷം 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്നത്തെ വമ്പൻ ഇടിവ് വിവാഹ വിപണിക്ക് ഉണർവേകും. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 150 രൂപ കുറഞ്ഞു. ഇന്നത്തെ വില 8980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 125 രൂപ വർധിച്ചിരുന്നു. […]
Read more

ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം?

നോയിഡ: അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക ഇന്ത്യൻ സംസ്ഥാനമായി ഉത്തർപ്രദേശ്. ജെവാറിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നതോടെ ഉത്തർപ്രദേശ് ഈ നേട്ടം സ്വന്തമാക്കും. ജെവാറിൽ നിർമ്മാണത്തിലുള്ള നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (എൻഐഎ) രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമെന്ന റെക്കോർഡും ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2012 വരെ ഉത്തർപ്രദേശിൽ ലഖ്‌നൗ, വാരണാസി എന്നീ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. 2021 ഒക്ടോബർ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് കുശിനഗറിലെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളം […]
Read more

റിസര്‍വ്വ് ബാങ്കിന്‍റെ സ്വര്‍ണ പണയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വായ്പ എടുക്കുന്നവരെ എങ്ങനെ ബാധിക്കും?

സ്വര്‍ണ പണയ മേഖലയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഒപ്പം സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനും സ്വര്‍ണ പണയ മേഖലയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശക്തമാക്കാനും നഷ്ടസാധ്യതകള്‍ ഒഴിവാക്കാനും വേണ്ടിയുള്ള കരടു നയം റിസര്‍വ് ബാങ്ക് 2025 ഏപ്രിലില്‍ പുറത്തിറക്കിയിരുന്നു. ഇതേ സമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇതിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നു. കര്‍ഷകര്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ ഇങ്ങനെ പ്രതിഷേധം ഉയര്‍ത്തിയവരില്‍ പെടുന്നു. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുന്നതോടെ അവര്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്ന സ്വകാര്യ വായ്പാ […]
Read more

ബാങ്ക് ഓഫ് ബറോഡ ലോക പരിസ്ഥിതി ദിനം ആചരിച്ചു

കൊച്ചി: ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി, څബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍چ എന്ന ഈ വര്‍ഷത്തെ പ്രമേയത്തിന്‍റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണല്‍ ഓഫീസ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജൂണ്‍ 3ന് മറൈന്‍ ഡ്രൈവില്‍ വാക്കത്തോണ്‍ പ്ലാസ്റ്റിക് ശുചീകരണ പ്രവര്‍ത്തനവും സംഘടിപ്പിച്ചു. പരിപാടിയില്‍ സോണല്‍ ഹെഡ് പ്രജിത് കുമാര്‍ ഡി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാര്‍ ആയ കെ.ആര്‍. കഗദാല്‍, അനീഷ്കുമാര്‍ കേശവന്‍, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ പദ്മനാഭ അയ്യര്‍, റീജിയണല്‍ മാനേജര്‍ മിനി സി.ജി, […]
Read more

കാഷിഷ് റെയിൻബോ വാരിയർ അവാർഡ് എ. രേവതിക്ക്

തിരുവനന്തപുരം: സൗത്ത് ഏഷ്യയിലെ വലിയ എൽ.ജി. ബി.ടി . ക്യു + ഫിലിം ഫെസ്റ്റിവലായ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന ചടങ്ങിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാൻസ് വുമൺ രേവതിയെ കാഷിഷ് റെയിൻബോ വാരിയർ അവാർഡ് സമ്മാനിച്ചു. മാധ്യമപ്രവർത്തകനും ഹംസഫർ ട്രസ്റ്റ് സ്ഥാപകരിൽ ഒരാളുമായ അശോക് റോ കവിയിൽ നിന്ന് രേവതി അവാർഡ് ഏറ്റുവാങ്ങി. ഡോക്യുമെൻ്ററി ഫീച്ചർ വിഭാഗത്തിൽ രേവതിയുടെ ജീവിതത്തെ ആസ്പദമാക്കി പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ ഞാൻ രേവതി ‘ ഇന്ത്യൻ […]
Read more

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ ബോധവത്കരണം പ്രാവര്‍ത്തികമാക്കി ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ്

കൊച്ചി: ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ്, ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായും ഭാംല ഫൗണ്ടേഷനുമായും ചേര്‍ന്ന് ഐക്യരാഷ്ട്രസമിതിയുടെ പരിസ്ഥിതി പരിപാടിയുടെ പിന്തുണയോടെ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍ കാമ്പയിന്‍ ആരംഭിച്ചു. പ്ലാസ്റ്റിക് മലിനീകരണം ഉള്‍പ്പെടെയുള്ള ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളെ നേരിടാനും മണ്ണും സസ്യങ്ങളും വ്യാപകമായ പരിസ്ഥിതിയും സംരക്ഷിച്ച് ഭൂമിയിലെ ജീവന്‍ നിലനിര്‍ത്താനും ഭൂമിയില്‍ സന്തുലിതാവസ്ഥ വീണ്ടെടുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് മാലിന്യം ഇന്ത്യയില്‍ വന്‍ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. 2023ല്‍ മാത്രം 94.6 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഉത്പാദിപ്പിക്കപ്പെട്ടത്. ഇതില്‍ ഏകദേശം […]
Read more

റിപ്പോ നിരക്ക് 0.50 ശതമാനം കുറച്ച് ആർബിഐ

മുംബൈ: റിപ്പോ നിരക്ക് 0.50 % കുറച്ച് ആർബിഐ. റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്നും 5.5 ശതമാനമായി. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. പണനയ യോഗത്തിലാണ് നിരക്ക് കുറക്കുന്നത് സംബന്ധിച്ച് തീരുമാനം കെെകൊണ്ടത്. വളര്‍ച്ചയക്ക് മുന്‍ഗണന നൽകികൊണ്ടും പണപ്പെരുപ്പം കുറയുന്ന സാഹചര്യം കണക്കിലെടുത്തുമാണ് ആര്‍ബിഐ തീരുമാനം. പണപ്പെരുപ്പം കഴിഞ്ഞ മൂന്ന് മാസമായി നാല് ശതമാനത്തിന് താഴെയാണ്. ഇത് ശുഭസൂചനയായാണ് ആർബിഐ കണക്കാക്കുന്നത്.
Read more

കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില; പവന് 73,040 രൂപയിൽ തന്നെ

തുടർച്ചയായ നാല് ദിവസത്തെ വർദ്ധനവിന് ശേഷം സ്വർണവിലയിൽ മാറ്റമില്ല. പവന് 320 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്തെ സ്വർണവില 73000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 73,040 രൂപയാണ്. കഴിഞ്ഞ നാല് ദിവസത്തിൽ സ്വർണവില 1,680 രൂപയോളമാണ് കൂടിയത്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 40 രൂപ വർധിച്ചു. ഇന്നത്തെ വില 9130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 35 രൂപ വർധിച്ചിരുന്നു. […]
Read more

ന്യൂഡല്‍ഹിയില്‍ 400 ദശലക്ഷം ലിറ്റര്‍ ജലം നിറക്കല്‍ പദ്ധതിയുമായി ആമസോണ്‍

കൊച്ചി: ജലക്ഷാമവും ഭൂഗര്‍ഭജലത്തിന്‍റെ അമിത ചൂഷണവും പരിഹരിക്കുന്നതിനായി ന്യൂഡല്‍ഹിയിലെ യമുന നദിയിലെ ജലസംഭരണ പദ്ധതിക്ക് ആദ്യമായി ആമസോണ്‍ ധനസഹായം നല്‍കുന്നു. രാജ്യത്തുടനീളമുള്ള ആമസോണിന്‍റെ ജല സംരക്ഷണ പദ്ധതികളുടെ ശ്രേണിയില്‍ ഇതും ഉള്‍പ്പെടും. 2020 മുതലുള്ള ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന പ്രധാന തടാക പുനരുദ്ധാരണ ശ്രമങ്ങളും സാമൂഹിക ജല പരിഹാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വര്‍ഷം തോറും 400 ദശലക്ഷം ലിറ്റര്‍ നിറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027ഓടെ ഇന്ത്യയിലെ തങ്ങളുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.