സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business

മാറ്റമില്ലാതെ സ്വർണവില; പവന് 63520 രൂപ

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 7940 രൂപയും പവന് 63520 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിവില ഒരു ഗ്രാമിന് 105 രൂപയാണ്. 1,05,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. ഇന്നലെ സ്വർണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. തുടര്‍ച്ചയായ നാല് ദിവസവും വില കുറഞ്ഞ വിപണിയിലാണ് ഇന്ന് നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, അന്താരാഷ്ട്ര വ്യതിചലനങ്ങൾ എന്നിവ സ്വർണവിലയെ […]
Read more

സ്വർണവില നിശ്ചലം: പവന് 63440 രൂപ

ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 7930 രൂപയും പവന് 63440 രൂപ എന്ന നിലയിൽ തുടരുകയാണ്. നാല് ദിവസത്തിനുള്ളില്‍ 1160 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്. 18 കാരറ്റ് സ്വർണവില 6520 രൂപയില്‍ത്തന്നെ തുടരുകയാണ്. വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 104 രൂപതന്നെയാണ് വിപണിനിരക്ക്. വ്യാപാരയുദ്ധവുമായി ബന്ധപ്പെട്ട സാഹചര്യം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാകാന്‍ ഇടയുണ്ട്.
Read more

ഭാരത് ടെക് ട്രയംഫ് പ്രോഗ്രാം സീസണ്‍ 3 ജിഡിസി, സാന്‍ ഫ്രാന്‍സിസ്കോ, വേവ്സ്, സ്റ്റാര്‍ട്ട്-അപ്പ് മഹാകുംബ് എന്നിവിടങ്ങളില്‍ ഇന്ത്യ പവിലിയന്‍ സ്ഥാപിക്കും

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ററാക്ടീവ് എന്‍റര്‍ടെയ്ന്‍മെന്‍റ് പ്ലാറ്റ്ഫോമായ വിന്‍സോ ഗെയിംസിന്‍റെയും ഇന്‍ററാക്ടീവ് എന്‍റര്‍ടെയ്ന്‍മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സിലിന്‍റെയും (ഐഇഐസി) നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭാരത് ടെക് ട്രയംഫ് പ്രോഗ്രാം (ബിടിടിപി) നടത്തിയ ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയികളായ 20 ഗെയിം ഡെവലപ്പര്‍മാരെ പ്രഖ്യാപിച്ചു. സര്‍ക്കാരിന്‍റെ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമായ ഡിപിഐഐടിയുമായി സഹകരിച്ചാണ് ബിടിടിപിയുടെ മൂന്നാം പതിപ്പ് സംഘടിപ്പിച്ചത്. മൂന്ന് പതിപ്പുകളിലായി 1500-ലധികം ഗെയിംഡെവലപ്പര്‍മാരും വിദ്യാര്‍ത്ഥികളും പങ്കൈടുത്തു. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്‍റെ സിഇഒയും പ്രസിഡന്‍റുമായ ഡോ. മുകേഷ് […]
Read more

ഈ വര്‍ഷവും ഇ.പി.എഫ്.ഒ പലിശ 8.25%

ഈ വര്‍ഷവും 8.25 ശതമാനം പലിശ നല്‍കാന്‍ ഇ.പി.എഫ്.ഒ. കഴിഞ്ഞ വർഷത്തെ നിരക്ക് തന്നെ ഈ വര്‍ഷവും നല്‍കാന്‍ ട്രസ്റ്റീസ് യോഗം തീരുമാനിച്ചു. ഏഴ് കോടിയിലധികം ആളുകൾക്ക് ഇതിന്റെ നേട്ടം ലഭിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം 2.05 കോടി രൂപ മൂല്യമുള്ള 5.08 കോടി ക്ലെയിമുകളാണ് ഇ.പി.എഫ്.ഒ തീര്‍പ്പാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷം 4.45 ക്ലെയിമുകളിലായി 1.82 കോടി രൂപയും നല്‍കി. കേന്ദ്ര തൊഴില്‍ മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, തൊഴിലുടമ, ജീവനക്കാര്‍ എന്നിവരുൾപ്പെടുന്ന പ്രതിനിധികളാണ് ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ […]
Read more

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 480 രൂപ കുറഞ്ഞു

തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 80 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,930 രൂപയും പവന് 63,400 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,520 രൂപയായും കുറഞ്ഞു. വെള്ളിവില 104 രൂപയില്‍ തുടരുകയാണ്. മൂന്നുദിവസത്തിനിടെ സ്വർണവിലയിൽ 1,000 രൂപയുടെ കുറവാണ്ഉണ്ടായിട്ടുള്ളത്. വ്യാപാര യുദ്ധം കടുത്ത സാഹചര്യത്തില്‍ സ്വര്‍ണവിലയിൽ വ്യതിയാനങ്ങൾ സംഭവിക്കാം. ഡോളര്‍ കരുത്തുനേടുന്നതും സ്വര്‍ണവിപണിയെ സ്വാധീനിക്കും. സ്വർണത്തിന്റെ അന്താരാഷ്ട്ര വിലയും താഴ്ന്നിട്ടുണ്ട്.
Read more

മാധബിക്ക് പകരം സെബിയെ ഇനി തുഹിൻ കാന്ത പാണ്ഡെ നയിക്കും

ന്യൂഡൽഹി: സെബിയുടെ പുതിയ തലവനായി നിലവിലെ ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ച് കേന്ദ്ര സർക്കാർ. ഈ മാസം കാലാവധി പൂർത്തിയാകുന്ന മാധബി പുരി ബുച്ചിന് പകരമാണ് പുതിയ നിയമനം. തുഹിൻ കാന്ത പാണ്ഡെയെ മൂന്ന് വർഷത്തേക്ക് നിയമിച്ചതായി ഉത്തരവിൽ വ്യക്തമാക്കി. സെബി ചെയർപേഴ്സൺ ആയ ശേഷവും അദാനിയുമായി ബന്ധപ്പെട്ട കമ്പനികളിൽ മാധബി ബുച്ചിന് ഓഹരിയുണ്ടായിരുന്നുവെന്ന ആരോപണങ്ങളടക്കം നിരവധി ആരോപണങ്ങൾ മാധബിയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്.
Read more

സ്വർണവിലയിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. കേരളത്തില്‍ 1 പവന്‍ സ്വര്‍ണത്തിന്റെ വിപണിവില ഇന്ന് 64,080 രൂപയാണ്. ഇന്നലെ 64,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍ പോലും ഒരു പവന്‍ ആഭരണത്തിന് ഇപ്പോള്‍ 69000 രൂപയോളം നൽകേണ്ടി വരും. 18 കാരറ്റ് സ്വര്‍ണത്തിനും വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6590 രൂപയായി. അതെസമയം വെള്ളിയുടെ വിലയില്‍ മാറ്റമൊന്നുമില്ല. ഗ്രാമിന് […]
Read more

ഡേറ്റാനെറ്റ് ഇന്ത്യയുടെ 25ാം വാര്‍ഷികത്തില്‍ ഇന്ത്യാ സ്റ്റാറ്റ്ക്വിസ്.കോം അവതരിപ്പിച്ചു

കൊച്ചി: രാജ്യത്തെ സംസ്ഥാനങ്ങളും ജില്ലകളും നിയോജക മണ്ഡലങ്ങളും സംബന്ധിച്ച സാമ്പത്തിക-സാമൂഹിക സ്ഥിതിവിവര കണക്കുകള്‍ ലഭ്യമാക്കുന്ന മുന്‍നിര കമ്പനിയായ ഡേറ്റാനെറ്റ് ഇന്ത്യ അതിന്‍റെ 25ാം വാര്‍ഷികത്തില്‍ പ്രത്യേക ക്വിസ് മത്സരങ്ങളും ഒളിമ്പിയാഡുകളും സംഘടിപ്പിക്കുന്ന പ്ലാറ്റ്ഫോമായ ഇന്ത്യാ സ്റ്റാറ്റ്ക്വിസ്.കോം അവതരിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക അവസ്ഥയെയും തെരഞ്ഞെടുപ്പ് ഘടനയെയും കുറിച്ചുള്ള പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 25 വര്‍ഷമായി ഡേറ്റാനെറ്റ് ഇന്ത്യയുടെ മുഖ്യ പോര്‍ട്ടലായ ഇന്ത്യാ സ്റ്റാറ്റ്.കോം മുഖേന ആധികാരികവും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമായ ഡേറ്റയ്ക്കുള്ള പ്രധാന […]
Read more

രണ്ട് ലക്ഷം വില്‍പന:സ്‌കോര്‍പിയോ-എന്‍ കാര്‍ബണ്‍ പതിപ്പ് പുറത്തിറക്കി മഹീന്ദ്ര

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്.യു.വി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ‘ബിഗ് ഡാഡി ഓഫ് എസ്.യു.വീസ്’ എന്ന് വിശേഷണമുള്ള സ്‌കോര്‍പിയോ-എന്‍ മോഡലിന്റെ കാര്‍ബണ്‍ പതിപ്പ് പുറത്തിറക്കി. സ്‌കോര്‍പിയോ എന്‍ മോഡലിന്റെ വില്‍പ്പന രണ്ട് ലക്ഷം കൈവരിച്ചതിന്റെ ഭാഗമായാണ് കമ്പനി പുതിയ വകഭേദം പുറത്തിറക്കിയത്. പ്രത്യേകമായി നിര്‍മ്മിച്ച ഇന്റീരിയറുകളോടെയാണ് കാര്‍ബണ്‍ പതിപ്പ് എത്തുന്നത്. പ്രീമിയം ലെതറെറ്റ് സീറ്റുകളും കോണ്‍ട്രാസ്റ്റ് ഡെക്കോ-സ്റ്റിച്ചിംഗും ഉപയോഗിച്ച് ടോണ്‍-ഓണ്‍-ടോണ്‍ ശൈലിയെ എടുത്തുകാണിക്കുന്നതാണ് സ്‌കോര്‍പിയോ-എന്‍ കാര്‍ബണിന്റെ ഇന്റീരിയറുകള്‍. മെറ്റാലിക് ബ്ലാക്ക് തീമും കാര്‍ബണ്‍ പതിപ്പിനെ […]
Read more

ഗ്യാരണ്ടീഡ് പെന്‍ഷന്‍ ഗോള്‍ 2 അവതരിപ്പിച്ച് ബജാജ് അലയന്‍സ് ലൈഫ്

കൊച്ചി: തെരഞ്ഞെടുക്കാവുന്ന പേ ഔട്ടുകള്‍, ജീവിത കാല വരുമാന സുരക്ഷിതത്വം, റിട്ടയര്‍മെന്‍റ് ആവശ്യങ്ങള്‍ക്ക് അനുസൃതമായ പ്രത്യേകമായ പദ്ധതികള്‍ തുടങ്ങിയവയുമായി ബജാജ് അലയന്‍സ് ലൈഫ് പുതുതലമുറാ അനൂറ്റി പദ്ധിതയായ ഗ്യാരണ്ടീഡ് പെന്‍ഷന്‍ ഗോള്‍ 2 അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ റിട്ടയര്‍മെന്‍റ് പ്ലാനിങിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സഹായകമായ നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ് വിഭാഗത്തില്‍ പെട്ട ഈ പദ്ധതി പ്രകാരം ഉടന്‍ തന്നെയോ പിന്നീടോ എന്ന രീതിയിലോ വരുമാനം ലഭിക്കും. ഈ മേഖലയില്‍ ഇതാദ്യമായി 30 വര്‍ഷം വരെ കാത്തിരിപ്പു […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.