സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business

വാഹനമാമാങ്കത്തിന് തുടക്കം; ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓട്ടോ എക്‌സ്‌പോയായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‍കരി, എച്ച്‌ഡി കുമാരസ്വാമി, പിയൂഷ് ഗോയൽ, മനോഹർ ലാൽ, ജിതൻ റാം മാഞ്ചി, ഹർദീപ് സിങ് പുരി ഓട്ടോമൊബൈൽ മേഖലയിലെ പ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഭാരത് മണ്ഡപത്തിൽ ആയിരുന്നു വാഹന മമാങ്കത്തിന് പ്രധാനമന്ത്രി തിരികൊളുത്തിയത്. ഇതിൽ വാഹനങ്ങൾ, സാങ്കേതികവിദ്യകൾ, ഘടക ഉൽപ്പന്നങ്ങൾ എന്നിവയിലുടനീളം 100 പുതിയ ലോഞ്ചുകൾ ഉൾപ്പെടെ നിരവധി മോഡലുകൾ പ്രദർശനത്തിനെത്തുമെന്ന് […]
Read more

മുത്തൂറ്റ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025 അവതരിപ്പിച്ച് മുത്തൂറ്റ് ഗ്രൂപ്പ്

കൊച്ചി: സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വെല്ലുവിളികളെ നേരിടാനായി നൂതനമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കാനായി രാജ്യവ്യാപകമായി നടത്തുന്ന ഇന്നൊവേഷന്‍ മത്സരമായ ‘മുത്തൂറ്റ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025’ മുത്തൂറ്റ് ഗ്രൂപ്പ് അവതരിപ്പിച്ചു. 9 ലക്ഷം രൂപയുടെ സമ്മാനങ്ങളും, വിജയികള്‍ക്ക് പ്രത്യേകമായി പ്രീ-പ്ലേസ്മെന്‍റ് ഇന്‍റര്‍വ്യൂ (പിപിഐ) അവസരങ്ങളും പുതുമകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു പ്ലാറ്റ്ഫോം ഈ മത്സരം ഒരുക്കുന്നു. ‘യുവര്‍ ചാന്‍സ് ടു പ്രോപെല്‍ ഇന്ത്യ ടവേഴ്സ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍’ എന്ന വിഷയത്തില്‍ രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ […]
Read more

ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സെറോദ സഹസ്ഥാപകന്‍ നിതിന്‍ കാമത്ത്

തട്ടിപ്പുകൾക്കെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ സെറോദയുടെ സഹസ്ഥാപകന്‍ നിതിന്‍ കാമത്ത്. അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന പുതിയ രീതിയെക്കുറിച്ച് ബോധവത്കരണം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. തട്ടിപ്പുകാരുടെ പ്രവര്‍ത്തനരീതി, ഇവരുടെ ലക്ഷ്യം എന്നിവയടക്കം ഇത്തരം തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നിവ വിശദീകരിക്കുന്ന വീഡിയോയുമായാണ് നിതിന്‍ കാമത്ത് രംഗത്തെത്തിയത്. ഹൈടെക് തട്ടിപ്പുകാര്‍ അടിയന്തരമായി കോള്‍ ചെയ്യാന്‍ ഫോണ്‍ ആവശ്യപ്പെട്ടാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നതെന്നും നിതിന്‍ കാമത്ത് പറയുന്നു. ഫോണ്‍ കൈമാറുന്നതിലൂടെ ഒടിപികള്‍ […]
Read more

സ്വർണവിലയിൽ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനുശേഷം ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നു. ഇത് രണ്ട് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 59,480 രൂപയാണ്. മൂന്ന് ദിവസത്തിനിടെ സ്വർണവിലയിൽ 960 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിരുന്നു. ഇസ്രായേലും ഹമാസും ഞായറാഴ്ച വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ച സാഹചര്യത്തിൽ സ്വർണവില ഉയർന്നിരുന്നുവെങ്കിലും, ഡോളറിന്റെ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം […]
Read more

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് റെക്കോര്‍ഡിലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് റെക്കോര്‍ഡിലേക്ക്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 59,600 രൂപയാണ്. ഇന്നലെ 400 രൂപ വര്‍ദ്ധിച്ച് വില 59,000 കടന്നിരുന്നു. ഇന്ന് 480 രൂപയാണ് ഉയര്‍ന്നത്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,450 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6140 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആണ് മുന്‍പ് ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില […]
Read more

ഐ.ടി കമ്പനി പ്രതിനിധികളുമായി സംവദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് ഐ.ടി കമ്പനി പ്രതിനിധികളുമായി സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും ഇത് സംസ്ഥാനത്തിൻ്റെ വ്യവസായ വേഗത കൂടിയതായും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ കൂടുതൽ ടെക്നോ പാർക്കുകൾക്ക് സർക്കാർ സന്നദ്ധമാണ്. മൂന്ന് ഐ ടി കോറിഡോറുകൾ സംസ്ഥാനം നിർദേശിച്ചു കഴിഞ്ഞു. നിലവിലെ കേരളത്തിലെ വ്യവസായ, നിക്ഷേപ അന്തരീക്ഷത്തിൽ സംസ്ഥാന സർക്കാർ സാധ്യമാക്കിയ മാറ്റം കൂടുതൽ ജനങ്ങളിലെത്തണം. രാജ്യത്തെ […]
Read more

എന്‍പിസിഐ ഇന്റര്‍നാഷണല്‍ – മാഗ്നാറ്റി സഹകരണം: ഇന്ത്യന്‍ യാത്രികര്‍ക്ക് ദുബായ് ഡ്യൂട്ടി ഫ്രീയില്‍ യുപിഐ പേയ്‌മെന്റ് സൗകര്യം

കൊച്ചി: നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്സ് ലിമിറ്റഡ് (എന്‍ഐപിഎല്‍) യുഎഇയിലെ മാഗ്നാറ്റിയുമായി സഹകരണം പ്രഖ്യാപിച്ചതോടെ മാഗ്നാറ്റിയുടെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകള്‍ വഴി ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യുഎഇയിലെ ക്യുആര്‍ അധിഷ്ഠിത മര്‍ച്ചന്റ് പേയ്‌മെന്റ് നെറ്റ്‌വര്‍ക്കിലൂടെ ഇനി മുതല്‍ പണമിടപാടുകള്‍ നടത്താം. ദുബായിലേക്കും യുഎഇയിലേക്കും പ്രതിവര്‍ഷം യാത്ര ചെയ്യുന്ന 12 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് തടസമില്ലാത്ത പേയ്‌മെന്റ് സൗകര്യങ്ങള്‍ നല്‍കാന്‍ എന്‍ഐപിഎല്ലിന് സാധിക്കും. ആദ്യ ഘട്ടത്തില്‍ ദുബായ് ഡ്യൂട്ടി […]
Read more

അദാനിക്ക് ആശ്വാസം; ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവർത്തനം അവസാനിപ്പിക്കുന്നു

യു.എസ്. ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സ്ഥാപകന്‍ നേറ്റ് ആന്‍ഡേഴ്‌സണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അദാനി ഗ്രൂപ്പിനെതിരേയും യു.എസ്. കമ്പനിയായ നികോലയ്ക്കുമെതിരേ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍റ്റുകൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളുടെ ഫലമായി കോടിക്കണക്കിന് രൂപയുടെ നഷ്ടം അദാനി ഗ്രൂപ്പ് നേരിടുകയും ചെയ്തു. ഓഹരിമൂല്യത്തില്‍ കൃത്രിമത്വം കാണിച്ചു എന്ന റിപ്പോര്‍ട്ട് അദാനിക്ക് കനത്ത തിരിച്ചടി നല്‍കി. ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണത്തെത്തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിന്റെ വലിയൊരു ഭാഗം ഇല്ലാതായി. എന്നിരുന്നാലും, ഓഹരി […]
Read more

പവന് 59,120 രൂപ; സ്വർണവില റെക്കോർഡ് നിരക്കിലേക്ക് കുതിക്കുന്നു!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒറ്റയടിക്കാണ് പവന് 400 രൂപ കൂടിയിരിക്കുന്നത്. ഇതോടെ വിപണിയിൽ സ്വർണവില 59,000 കടന്നു. ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 59,120 രൂപയാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണവില കുതിച്ചുയരാൻ കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. ഇസ്രായേലും ഹമാസും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചുവെങ്കിലും അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില ഉയരാൻ മറ്റൊരു കാരണമായി. ഈ വർഷം ആദ്യം തന്നെ […]
Read more

സ്വര്‍ണവില കൂടി; പവന് 80 രൂപ വര്‍ധിച്ചു

സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ വർധനവ്. ഇന്നലെ പവന് കുറഞ്ഞ 80 രൂപ ഇന്ന് കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7340 രൂപയും പവന് 58720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ചു രൂപ വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 6050 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 97 രൂപയായി. ഇന്നലെ ഗ്രാമിന് രണ്ടുരൂപ വെള്ളിക്ക് കുറഞ്ഞിരുന്നു. രാജ്യാന്തര തലത്തിലെ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.