Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

നടി ഹണി റോസിന്റെ പരാതിയിൽ ആദ്യ അറസ്റ്റ്

നടി ഹണി റോസിന്റെ ഫേസ്ബുക്കിൽ അശ്ലീല കമന്റ് രേഖപ്പെടുത്തിയ കേസിൽ ആദ്യ അറസ്സ്റ്റ്. കുമ്പളം സ്വദേശി ഷാജി ആണ് പിടിയിലായത്. ഇയാളെ സ്റ്റേഷനിൽ എത്തിച്ചു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നായിരുന്നു നടിയുടെ പരാതി. ഇതുപ്രകാരം 30 ഓളം പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹണി റോസ് പറഞ്ഞു. നടി കൈമാറിയ സ്ക്രീൻഷോട്ടുകൾ […]
Read more

ഇന്ത്യയ്ക്ക് നിരാശ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് പുരസ്കാരം നഷ്ടമായി

എൺപത്തി രണ്ടാമത് ഗോൾഡൻ ഗ്ലോബിൽ ഇന്ത്യയ്ക്ക് നിരാശ. ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് മികച്ച ഇംഗ്ലീഷ് ഇതരഭാഷ ചിത്രത്തിനുള്ള പുരസ്കാരം നഷ്ടമായി.മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നിവയ്ക്ക് ആയിരുന്നു ചിത്രം നോമിനേറ്റ് ചെയ്തത് .ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് ആണ് ഈ വിഭാ​​ഗത്തിൽ പുരസ്കാരം നേടിയത്. സംവിധാന മികവിന് പായൽ കപാഡിയയ്ക്കും പുരസ്കാരം നഷ്ടമായി. ബ്രാഡി കോർബറ്റിനാണ് പുരസ്കാരം ലഭിച്ചത്. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ബ്രാഡി പുരസ്കാരത്തിന് അർഹനായത്. പ്രഭ എന്ന […]
Read more

തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാൾ അപമാനിക്കുന്നുവെന്ന ആരോപണവുമായി ഹണി റോസ്

ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാൾ അപമാനിക്കുന്നുവെന്ന ആരോപണവുമായി സിനിമാതാരം ഹണി റോസ്. അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടിയിലേക്ക് കടക്കുമെന്ന് നടി വ്യക്തമാക്കിമാനസിക വൈകൃതം ഉള്ളവരുടെ ഇത്തലം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് നടി ഇക്കാര്യം പറയുന്നത്. ഹണി റോസിന്റെ കുറിപ്പ് ……… ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് […]
Read more

ചൈനക്കാരെ കണ്ണീരിലാഴ്ത്തി; ചരിത്രനേട്ടവുമായി ‘മഹാരാജ’

കഴിഞ്ഞ വർഷം തമിഴ് സിനിമാ ലോകത്തെ തന്നെ ഞട്ടിച്ച കേരളത്തിലടക്കം വൻ വിജയം നേടിയ ചിത്രമായിരുന്നു വിജയ് സേതുപതി നായകനായ ‘മഹാരാജ’. വിജയ് സേതുപതിയുടെ അമ്പതാം ചിത്രമെന്ന പ്രത്യേകത കൂടി മഹാരാജയ്ക്കുണ്ട്. ഈയിടെയാണ് ചിത്രം ചൈനയിൽ മൊഴിമാറ്റം ചെയ്ത് പ്രദർശനത്തിനെത്തുന്നത്. നിരവധി പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ചിത്രം ചൈനയിലും മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചത് എന്നാണ് പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോ പറയുന്നത്. മഹാരാജയുടെ ചൈനീസ് മൊഴിമാറ്റ പതിപ്പ് ഇക്കഴിഞ്ഞ നവംബർ 29-നാണ് റിലീസ് ചെയ്തത്. […]
Read more

ജാൻവി കപൂറിനൊപ്പം സിനിമ ചെയ്യില്ല: രാം ഗോപാൽ വർമ

ശ്രീദേവിയോടുള്ള ഇഷ്ടം മകളോടില്ല, ജാൻവി കപൂറിനൊപ്പം സിനിമ ചെയ്യില്ല എന്ന് സംവിധായകൻ രാം ഗോപാൽ വർമ. ഇന്നും ശ്രീദേവിയോടുള്ള തന്റെ ആരാധന അന്ധമാണെന്നും എന്നാല്‍ അവരുടെ മകള്‍ ജാന്‍വിയോട് തനിക്ക് ഒരുതരത്തിലുമുള്ള അടുപ്പമില്ലെന്നും രാം ഗോപാൽ വർമ്മ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ഞാന്‍ ഒരു കടുത്ത ശ്രീദേവി ആരാധകനാണ്, അതെന്നും അങ്ങനെ ആയിരിക്കും. പാദഹരല്ലെ വയസു, വസന്തകോകില ഈ ചിത്രങ്ങളെല്ലാം അവര്‍ അവരുടെ ചെറു പ്രായത്തില്‍ ചെയ്തതാണ്. പക്ഷേ ആ കഥാപാത്രങ്ങളുടെ റേഞ്ചും അവര്‍ അത് […]
Read more

12 വർഷമായി പെട്ടിയ്ക്കകത്ത്; ഒടുവിൽ റിലീസിങ്ങിന് ഒരുങ്ങി വിശാൽ ചിത്രം

കോളിവുഡിൽ തന്റേതായ ഒരു സ്ഥാനം നേടിയ താരമാണ് വിശാൽ .നിരവധി ചിത്രങ്ങളിൽ അതി ഗംഭീരമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഈ വര്ഷം ഇറങ്ങുന്ന ആദ്യ സിനിമയുടെ അപ്ഡേറ്റുകളാണ് വരുന്നത്. എന്നാൽ ഈ ചിത്രത്തിന് കുറച്ച പ്രത്യേകതകളുണ്ട്. 2013 ൽ തിയറ്ററുകളിൽ എത്തേണ്ട ചിത്രമാണ് ഒരു വ്യാഴവട്ടത്തിന് ശേഷം റിലീസിന് ഒരുങ്ങുന്നത് എന്നതാണ് ആ പ്രത്യേകത . സുന്ദർ സി സംവിധാനം ചെയ്ത മദഗജരാജയാണ് ചിത്രം . ഈ മാസം 12ന് ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് […]
Read more

മാർക്കോ 2-ൽ ഉണ്ണി മുകുന്ദനോടൊപ്പം ചിയാൻ വിക്രം?; ആവേശത്തോടെ ആരാധകർ

കൊച്ചി: ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ലോകമാകെ തരംഗമായിരിക്കുകയാണ്. മെക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്ര ഇന്ന് മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ലോകമെമ്പാടും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഹെവി മാസ് വയലൻസ് മൂവി എന്നാണ് ഏവരും ചിത്രത്തെ വാഴ്ത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗമായെത്താനിരിക്കുന്ന ‘മാർക്കോ 2’ -ൽ തമിഴ് സൂപ്പർതാരം ചിയാൻ വിക്രം വില്ലനായെത്തുന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഉണ്ണിയോടൊപ്പം വിക്രവും ഒന്നിക്കുന്നുവെന്ന രീതിയിലെത്തിയിരിക്കുന്ന വാർത്ത ഏവരും […]
Read more

“ടെൻ നയിൻ എയ്ട്ട്”; ജനുവരി 17 മുതൽ തിയേറ്ററുകളിലേക്ക്

നവാഗതനായ ഗുരു ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത “ടെൻ നയിൻ എയ്ട്ട് ” ചിത്രം ജനുവരി പതിനേഴിന് തിയേറ്ററുകളിലേക്ക്. മെറ്റാമോർഫോസിസ് മൂവീ ഹൗസിന്റെ ബാനറിൽ ജയചിത്ര സി നിർമ്മിക്കുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, രാജേഷ് പൂന്തുരുത്തി,രജത് രാജൻ,അനു റാം, മോനിഷ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് പ്രിയനാണ്.സംഗീതം-ഹരിമുരളി ഉണ്ണികൃഷ്ണൻ, എഡിറ്റർ-രഞ്ജിത്ത് പുത്തലത്ത്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ-പി ശിവപാൽ,പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകാന്ത് രാഘവ്,കല-ഷെബി ഫിലിപ്പ്,മേക്കപ്പ്-സുനിത ബാലകൃഷ്ണൻ, വസ്ത്രാലങ്കാരം-അനു ശ്രീകുമാർ,സ്റ്റിൽസ്-മനു കാഞ്ഞിരങ്ങാട്, അസോസിയേറ്റ് ഡയറക്ടർ-വിനീഷ് കീഴറ,അപർണ […]
Read more

‘മറക്കാൻ പറ്റാത്തതിനാൽ വന്നു’ : പ്രിയ ഗുരുവിന്റെ വീട്ടിൽ എത്തി മമ്മൂട്ടി

അന്തരിച്ച വിഖ്യാത സാഹിത്യക്കാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി നടൻ മമ്മൂട്ടി. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയിലാണ് അദ്ദേഹം എത്തിയത്. നടൻ രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. മറക്കാൻ പറ്റാത്തതിനാൽ വന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡിസംബർ 25നാണ് മലയാളത്തിന്റെ പ്രിയ കഥാകാരൻ എംടി വിട പറഞ്ഞത്. എംടിയുടെ മരണത്തിന് പിന്നാലെ വൈകാരികമായ കുറിപ്പ് മമ്മൂട്ടി പങ്കുവെച്ചിരുന്നു. സിനിമ ബന്ധത്തെക്കാൾ ഉപരി വല്ലാത്തൊരു ആത്മബന്ധമായിരുന്നു മമ്മൂട്ടിയും എംടിയും തമ്മിലുണ്ടായിരുന്നത്. അസർബൈജാനിൽ ഷൂട്ടിം​ഗിലായിരുന്നതിനാൽ മമ്മൂട്ടിക്ക് […]
Read more

തെലുങ്കിലും തേരോട്ടം നടത്തി മാർക്കോ

തെലുങ്കിലും മാർക്കോ ഒരു തരംഗമായി മാറുകയാണ്. ഏറ്റവും വലിയ കളക്ഷനാണ് മാർക്കോ തെലുങ്കിൽ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 1.75 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. തെലുങ്കിൽ ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ്. ജനുവരി ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്. 300 തിയേറ്ററുകളിലായിരുന്നു റിലീസ്. കേരളത്തിൽ ഡിസംബർ 20 നായിരുന്നു റിലീസ്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രം എന്ന ലേബലില്‍ ആണ് പ്രദര്‍ശനത്തിനെത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച […]
Read more

Recent News

Advertisement
WhiteswanTV Footer