Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

തമിഴ് ബിഗ് ബോസിൽ വിജയം നേടി മുത്തുകുമാരൻ

ബി​ഗ് ബോസ് തമിഴ് സീസൺ 8 ൽ വിജയം നേടി മുത്തുകുമാരൻ. കഴിഞ്ഞ ദിവസം നടന്ന ഗ്രാൻഡ് ഫൈനലിൽ അവതാരകനായ വിജയ് സേതുപതി മുത്തുകുമാരനെ വിജയിയായി പ്രഖ്യാപിച്ചു. സീസൺ 8 ന്റെ ടൈറ്റിൽ വിന്നറിനുള്ള ട്രോഫി അദ്ദേഹത്തിന് സമ്മാനിച്ചു. സൗന്ദര്യ, വിജെ വിശാൽ, പവിത്ര ലക്ഷ്മി, റയാൻ എന്നിവരെ പിന്നിലാക്കിയാണ് താരം വിജയകിരീടം ചൂടിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടെലിവിഷൻ അവതാരകനുമാണ് മുത്തുകുമാരൻ. സൗന്ദര്യയാണ് ഫസ്റ്റ് റണ്ണറപ്പ്. വിശാൽ പവിത്ര എന്നിവർ യഥാക്രമം രണ്ടും മൂന്നും റണ്ണറപ്പുകളായി.
Read more

കവർച്ച ശ്രമം: സെയ്ഫിന്റെ വീട് സേഫ് ആണെന്ന് അറിഞ്ഞുകൊണ്ട്

നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത് വന്നു. വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ടെന്നും കുത്തിയത് ഭയപ്പാടിലെന്നും പ്രതി ഷെഫീറുൾ ഇസ്ലാം. വീടിന്റെ പരിസരത്ത് പലതവണ എത്തി പ്രതി കവർച്ചയ്ക്ക് സാധ്യത തേടി. മറ്റ് ബോളിവുഡ് താരങ്ങളുടെ വീടുകളും അന്വേഷിച്ചു മനസ്സിലാക്കി മോഷണത്തിന് പ​ദ്ധതിയിട്ടു. ഷാരൂഖാന്റെയും സൽമാൻഖാന്റെയും വീടുകളടക്കം ഇതിൽ ഉൾപ്പെടുന്നു. ഇതിൽ സേഫ് അലിഖാന്റെ വീടാണ് സേഫ് ആയി കവർച്ച നടത്താൻ പറ്റിയ വീടെന്ന് മനസ്സിലാക്കിയതോടെയാണ് […]
Read more

മദ ഗജ രാജ’ പ്രചോദനമായി, ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരും, ‘ധ്രുവനച്ചത്തിരം’ ഉടന്‍

ആരധക്കാർ ഏറ്റവുമധികം കാത്തിരുന്നതും , കുറെ തവണ റിലീസുകൾ മാറ്റി വെക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു ഗൗതം വാസുദേവിന്റെ ‘ധ്രുവനച്ചത്തിരം’. വിക്രം നായകനായ ചിത്രം 2016ലാണ് ചിത്രീകരണം ആരംഭിച്ചത്. 2017-ല്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച ചിത്രം പല കാരണങ്ങളാലും റിലീസ് ചെയ്തില്ല. ഏറ്റവും ഒടുവിൽ 2023 നവംബര്‍ 24-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് വാര്‍ത്തകള്‍ വന്നു. എന്നാൽ അവസാന നിമിഷം അത് മാറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കൂടുതൽ മനസ്സ് തുറന്നിരിക്കുകയാണ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് , കഴിഞ്ഞ […]
Read more

അജിത്ത് കുമാറിന്റെ ‘വിഡാമുയര്‍ച്ചി’; ലിറിക് വീഡിയോ റിലീസ് ചെയ്തു, ഫെബ്രുവരിയിൽ തിയേറ്ററുകളിലേക്ക്

അജിത് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രം വിഡാമുയര്‍ച്ചിയുടെ ലിറിക് വീഡിയോ റിലീസ് ചെയ്തു. പത്തിക്കിച്ച് എന്ന് ആരംഭിക്കുന്ന ​ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അനിരുദ്ധ് സം​ഗീതം ഒരുക്കിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അമോഘ് ബാലാജിയും വിഷ്ണു എടവനും ചേർന്നാണ്. അനിരുദ്ധ് രവിചന്ദറും യോഗി ശേഖറും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഫെബ്രുവരി 6നാണ് വിഡാമുയര്‍ച്ചി തിയറ്ററുകളിൽ എത്തുന്നത്. ജനുവരി 16ന് ആയിരുന്നു ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്. ഒരു ക്ലാസ് ആക്ഷന്‍ ചിത്രത്തിന്‍റെ പരിചരണത്തില്‍ ഹോളിവുഡ് ചിത്രത്തിന്‍റെ ശൈലിയിലാണ് […]
Read more

വിവാഹമോചനത്തിന് അപേക്ഷ നൽകി നടൻ രവി മോഹൻ

ചെന്നൈ: വിവാഹമോചനത്തിന് അപേക്ഷ നൽകി നടൻ രവി മോഹൻ. ചെന്നൈ കുടുംബ കോടതിയിൽ ആണ് ഭാര്യ ആരതിയിൽ നിന്ന് വിവാഹമോചനം നേടുന്നതിന് രവി അപേക്ഷ സമർപ്പിച്ചത്. 2009 ലാണ് ഇവരുടെ വിവാഹം നടന്നത്. രണ്ട് ആൺമക്കൾ ഉണ്ട്. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നിലവിൽ ഇരുവരും വേർപിരിഞ്ഞാണ് താമസം. സെപ്റ്റംബർ 9 നാണ് രവി വിവാഹ ബന്ധത്തിൽ നിന്ന് വേർപിരിയുന്നതായി അറിയിച്ചത്.അതിനു മുൻപ് ആരതിക്ക് രണ്ട് വക്കീൽ നോട്ടീസ് അയച്ചു എന്നും അതിലൊന്നിനും ആരതി പ്രതികരിച്ചില്ല എന്നും രവി […]
Read more

മലയാള സിനിമകള്‍ വാങ്ങാന്‍ ഒ.ടി.ടി കമ്പനികള്‍ക്ക് താല്പര്യം കുറഞ്ഞു; യുട്യൂബ് റിലീസിംഗ് വർധിക്കുന്നു

മലയാള സിനിമകള്‍ വാങ്ങാന്‍ ഒ.ടി.ടി കമ്പനികള്‍ക്ക് താല്പര്യം കുറഞ്ഞതോടെ യുട്യൂബ് റിലീസിംഗ് വ്യാപകമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അമ്പതോളം ചിത്രങ്ങളാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ഒരുപാട് വർഷങ്ങളായ ചിത്രങ്ങൾ പോലും വാങ്ങാൻ യൂട്യൂബ് ചാനലുകൾ സന്നദ്ധരായി മുന്നോട്ടുവരുന്നുണ്ട്. യൂട്യൂബിൽ സിനിമകൾ അപ്‌ലോഡ് ചെയ്യുന്ന കമ്പനികൾ മലയാളത്തിൽ വളരെ സജീവമാണ്. നേരത്തെ ഉണ്ടായിരുന്ന കമ്പനികളും പുതിയ സംരംഭകരും ഈ രംഗത്ത് ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്നു. വരുമാനം നിർമ്മാതാക്കളും യൂട്യൂബ് ചാനലുകളും പങ്കിട്ടെടുക്കുന്ന രീതിയിലാണ് സിനിമകൾ വാങ്ങുന്നത്. ധ്യാൻ ശ്രീനിവാസന്റെ […]
Read more

ചികിത്സ ചെലവ് 35 ലക്ഷം : സെയ്ഫ് അലി ഖാന് ലഭിക്കുക ലക്ഷങ്ങളുടെ ഇൻഷുറൻസ് തുക

കഴിഞ്ഞ ദിവസമായിരുന്നു മുംബൈ ബാന്ദ്രയിലെ വീട്ടിൽ വെച്ച മോഷണ ശ്രമം പ്രതിരോധിക്കുന്നതിനിടെ നടൻ സൈഫ് അലി ഖാന് കുത്തേറ്റത് . തുടർന്ന് ലീലാവതി ആശപത്രിയിൽ പ്രേവേശിപ്പിച്ച താരത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ പുരോഗമിച്ച് വരുകയാണ്. ഇപ്പോഴിതാ സെയ്ഫിന്റെ ഇൻഷുറൻസ് വിവരങ്ങൾ സംബന്ധിച്ച കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത് .എക്സിൽ പ്രചരിക്കുന്ന രേഖകളിൽ നടന്റെ ചികിത്സാ ചെലവുകളും ഡിസ്ചാർജ് തീയതിയുമടക്കമുള്ള വിവരങ്ങളുണ്ട്. നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് ഹോൾഡറായ സെയ്ഫ് അലി ഖാൻ 35.95 ലക്ഷം രൂപയാണ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിമായി ഫയൽ […]
Read more

ബേസിൽ ജോസഫ് നായകനാകുന്ന ‘പൊൻമാൻ’ ജനുവരി 30ന് തിയറ്ററുകളിൽ

ബേസിൽ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ജനുവരി 30ന് ചിത്രം തിയറ്ററുകളിൽ എത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ‘പൊൻമാൻ’ നിർമ്മിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെയുള്ള പോസ്റ്ററുകളും ബ്രൈഡാത്തി എന്ന ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ […]
Read more

ടെ​ലി​വി​ഷ​ൻ താ​രം അ​മ​ൻ ജ​യ്സ്വാ​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ചു

ടെ​ലി​വി​ഷ​ൻ താ​രം അ​മ​ൻ ജ​യ്സ്വാ​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചതായി റിപ്പോർട്ട്. ന​ട​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു എന്നാണ് പുറത്തു വരുന്ന വിവരം. ജോ​ഗേ​ശ്വ​രി ഹൈ​വേ​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ‘ധ​ർ​തി​പു​ത്ര ന​ന്ദി​നി’ എ​ന്ന ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത് അ​മ​ൻ ജ​യ്സ്വാ​ൾ ആ​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ലി​യ സ്വ​ദേ​ശി​യാ​ണ് അ​മ​ൻ. മോ​ഡ​ലിം​ഗി​ലൂ​ടെ ക​രി​യ​ർ ആ​രം​ഭി​ച്ച അ​മ​ൻ നി​ര​വ​ധി ടി​.വി സീ​രി​യ​ലു​ക​ളി​ൽ വേ​ഷ​മി​ട്ടി​രു​ന്നു. ജോഗേശ്വരിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ട്രക്ക് ഇടിക്കുകയായിരുന്നു . അമൻ്റെ സുഹൃത്ത് അഭിനേഷ് മിശ്ര, നടനെ […]
Read more

ആശുപത്രിയിൽ എത്തിയപ്പോഴാണ് യാത്രക്കാരൻ സെയ്ഫ് ആണെന്ന് തിരിച്ചറിഞ്ഞത്

മുംബൈ: നടൻ സെയ്ഫ് അലി ഖാനാണ് ഓട്ടോയിൽ കയറിയതെന്ന് തിരിച്ചറിഞ്ഞില്ല. വീടിന്റെ സമീപത്തിലൂടെ പോകുന്നതിനിടെ ഗേറ്റിന് അരികിൽ നിന്ന് ഒരു സ്ത്രീ ഓട്ടോ വിളിച്ചു. പിന്നാലെ രക്തത്തിൽ കുളിച്ച് ഒരാൾ നടന്നുവന്നു. ഓട്ടോയിൽ കയറി ഇരുന്നു. ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയും കൂടെയുണ്ടായിരുന്നു. 10 മിനിറ്റിനുള്ളിൽ അവരെ ആശുപത്രിയിലെത്തിച്ചു എന്ന് ഓട്ടോ ഡ്രൈവർ റാണ പറഞ്ഞു. വണ്ടിക്കൂലി വാങ്ങിയില്ലെന്നും നടനെ രക്ഷിച്ചതിൽ അഭിമാനമുണ്ടെന്നും റാണ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള വീട്ടിൽ മോഷണ […]
Read more
Advertisement
WhiteswanTV Footer