Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിനിമ സെറ്റിലെ ലഹരി ഉപയോഗം: ഷൈന്‍ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നിറങ്ങിയ ഓടിയ നടന്‍ ഷൈന്‍ ടോം ചക്കോ ഇന്ന് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഹാജരാകും. നോര്‍ത്ത് പൊലിസ് സ്റ്റേഷനില്‍ എത്തുക വൈകിട്ട് 3 മണിക്ക്. ഷൈനെ സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. പരിശോധനയ്ക്കിടെ എന്തിനാണ് ഇറങ്ങി ഓടിയത് എന്നതിലാണ് ചോദ്യം ചെയ്യല്‍. വിന്‍സിയുടെ വെളിപ്പെടുത്തലിലും പൊലീസ് പ്രാഥമിക വിവരങ്ങള്‍ തേടിയേക്കും.

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കേസും പരാതിയും ഇല്ലെങ്കിലും ലഹരി പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞ നടന്റെ നീക്കത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്തുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ഷൈന്റെ കുടുംബം അറിയിച്ചിരുന്നു. നഗരത്തിലെ പ്രധാന ലഹരി വില്‍പ്പനക്കാരനെ തേടിയാണ് പൊലീസ് ഷൈന്‍ ടോം ചക്കോയുടെ ഹോട്ടല്‍ മുറിയില്‍ പരിശോധന നടത്താന്‍ എത്തിയത്.

അതേസമയം ലഹരി ആരോപണവുമായി ബന്ധപ്പെട്ട നടി വിന്‍സിയുടെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോയുടെ വിശദീകരണം ലഭിച്ച ശേഷം നടപടി എടുക്കാനാണ് താരസംഘടനയായ അമ്മയുടെ തീരുമാനം. സംഘടനാ അഡ്‌ഹോക്ക് കമ്മിറ്റി ഭാരവാഹികളാകും ഷൈനില്‍ നിന്ന് വിശദീകരണം തേടി നടപടിക്ക് ശിപാര്‍ശ ചെയ്യുക. ഫിലിം ചേമ്പറും തിങ്കളാഴ്ച അടിയന്തര യോഗം ചേരും.

ഷൈന്‍ ടോം ചാക്കോയെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതും ഫിലിം ചേംമ്പറിന്റെ ആലോചനയിലുണ്ട്. അതിനിടെ സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ നടപടി കര്‍ശനമാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer