Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മൂന്നാമത്തെ സീരീസ് ഇത് !

നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മൂന്നാമത്തെ സീരീസ് ആയി മാറി സ്ക്വിഡ് ഗെയിം 2 . ഒരൊറ്റ സീസണ്‍ കൊണ്ട് തന്നെ സീരീസ് പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടാനും ഈ കൊറിയന്‍ സീരീസിന് സാധിച്ചിരുന്നു. കൂടാതെ സിരീസിൽ ഉപയോഗിച്ചിരുന്ന ഗെയിമുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ ഭാഗമാണ് നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഒന്നാമത്തെ സീരീസ്. 265 മില്യണ്‍ ആളുകളാണ് ആദ്യ ഭാഗം കണ്ടത്. രണ്ടാം ഭാഗം കണ്ടത്ത് 152.5 […]
Read more

മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൗലി’, നായിക ഈച്ച!; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൊച്ചി: മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘ലൗലി’ ഏപ്രിൽ നാലിന് തിയേറ്ററുകളിലേക്ക്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന സവിശേഷതയും ‘ലൗലി’യ്ക്കുണ്ട്. മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അടുത്തിടെ തിയേറ്ററുകളിൽ ചിത്രത്തിന്‍റെ ട്രെയിലര്‍ കാണിച്ചപ്പോള്‍ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.ചിത്രത്തിന്റെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. ഒരു വലിയ ഈച്ചയുടെ മുന്നിൽ ഒരു കുഞ്ഞ് മനുഷ്യൻ […]
Read more

നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കോഴിക്കോട്: മലയാള നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന് പോക്‌സോ കേസിൽ മുൻകൂർ ജാമ്യമില്ല. നടന്റെ മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് സെഷൻസ് കോടതി നേരത്തേയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർജാമ്യാപേക്ഷയുമായി നടൻ ഹൈക്കോടതിയെ സമീപിച്ചത്. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരേ പോലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.പ്രതിയായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ […]
Read more

ജയം രവി ഇനി രവി മോഹൻ

പ്രമുഖ തമിഴ് നടൻ ജയം രവി ഇനി മുതൽ രവി മോഹൻ. സമൂഹ മാധ്യമങ്ങളിലൂടെയാണ് തന്‍റെ പേര് മാറ്റിയ വിവരം താരം അറിയിച്ചത്. ആരാധകർക്ക് രവി എന്നും തന്നെ വിളിക്കാം. തന്‍റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നുനിൽക്കുന്ന പുതിയ അധ്യായത്തിന്‍റെ തുടക്കമാണിതെന്നും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പില്‍ താരം വ്യക്തമാക്കി. പ്രശസ്ത എഡിറ്റർ എ മോഹന്‍റെ മകനായ രവി തന്റെ ആദ്യ ചിത്രമായ ‘ജയം’ ന്റെ വിജയത്തിന് ശേഷമാണ് ജയം രവിഎന്ന് അറിയപ്പെടാൻ തുടങ്ങിയത്. ആരാധകര്‍ക്ക് പുതുവത്സര, പൊങ്കല്‍ […]
Read more

തമിഴകത്തെ ഇളകിമറിക്കാൻ രജനിയുടെ ബാഷ വീണ്ടും വരുന്നു

ഇന്ന് ആരധർക്കാർ തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ സിനിമയായ ബാഷ കാണുമ്പോൾ ഒരു പ്രത്യേക ആവേശം തന്നെയാണ്. പ്രേതേകിച് ചിത്രത്തിലെ മാസ് രംഗങ്ങളും ആക്ഷൻ രംഗങ്ങളും . ഇപ്പോള്‍ ആരാധകരെ ഒന്നാകെ ആവേശത്തിലാക്കിക്കൊണ്ട് ബാഷ വീണ്ടും തിയറ്ററിലേക്ക് എത്തുകയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്.ചിത്രത്തിന്റെ 30ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ 4കെ മികവിലുള്ള പ്രിന്റായിരിക്കും ആരാധകര്‍ക്കായി വീണ്ടും തിയറ്ററിലേക്ക് എത്തുന്നത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം 1995ലാണ് റിലീസ് ചെയ്തത്. നഗ്മ നായികയായി എത്തിയ […]
Read more

ത്രില്ലടിപ്പിക്കാൻ ബേസിലും സൗബിനും എത്തുന്നു

നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനത്തിൽ ചെമ്പൻ വിനോദ് ജോസ് സൗബിൻ ഷെയർ ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രം ‘പ്രാവിന്‍കൂട് ഷാപ്പ്’ റിലീസിനൊരുങ്ങുന്നു. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമൊക്കെ ഉൾപ്പെട്ടതാണ് സിനിമയെന്നാണ് സൂചന. ജനുവരി 16ന്തി ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫിറസ്റ്റിലൂക് പോസ്റ്ററുകൾ സമീപകാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ചാന്ദ്‌നി ശ്രീധരന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, […]
Read more

അജിത്തിനെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കും ആവേശം തോന്നുന്നു: കമല്‍ഹാസന്‍

റേസിങ് ട്രാക്കിലേക്കുള്ള തിരിച്ചുവരവില്‍ വൻ വിജയം നേടി തമിഴ് നടൻ അജിത്ത്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തിൽ മൂന്നാമതായി അജിത്തും സംഘവും ഫിനിഷ് ചെയ്തു. നേരത്തേ പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. കാര്യമായ പരിക്കുകൾ ഇല്ലാത്തതിനാല്‍ റേസിങ്ങില്‍ പങ്കെടുക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു. വലിയ നേട്ടത്തിന് പിന്നാലെ ഭാര്യയും നടിയുമായ ശാലിനിയോട് നന്ദി പറയുന്ന അജിത്തിന്‍റെ വീഡിയോ പ്രചരിച്ചിരുന്നു. ‘എന്നെ റേസ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി ശാലു’’ എന്ന് വേദിയില്‍ […]
Read more

കാട്ടുതീ: മരിച്ചവരിൽ ഓസ്‌ട്രേലിയൻ താരം റോറി സൈക്‌സും

ലോസ് ആഞ്ജലസ്: കാട്ടുതീയിൽ മരണം 24 ആയി; മരിച്ചവരിൽ ഓസ്‌ട്രേലിയൻ താരം റോറി സൈക്‌സും.മുൻ ബാലതാരവും 1990-കളില്‍ ബ്രിട്ടീഷ് ടി.വി. ഷോ ആയ കിഡ്ഡി കേപേഴ്‌സിലെ താരവുമായിരുന്നു റോറി. 32 കാരനായ റോറിക്ക് അന്ധ തായും സെറിബ്രൽ പാൾസിയും ഉണ്ടായിരുന്നു. നടക്കാൻ കഴിയാത്തതിനാൽ തീ പടർന്നപ്പോൾ ഒഴിപ്പിക്കാൻ പരാജയപ്പെട്ടതിനെ തുടർന്ന് കാർബൺ മോണോക്സൈഡ് വിഷബാധയേറ്റാണ് താരം മരിച്ചത്. താരത്തിന്റെ അമ്മയാണ് മരണ വിവരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറുദിവസമായി തുടരുന്ന കാട്ടുതീയില്‍ ആയിരക്കണക്കിന് വീടുകള്‍ നശിച്ചു. ഒരു ലക്ഷത്തോളം […]
Read more

ഇങ്ങനെ കാണേണ്ടി വരും എന്ന് കരുതിയിരുന്നില്ല:പ്രീതി സിന്റ

ലോസ് ആഞ്ജലിസില്‍ കാട്ടുതീ പടരുന്നതിനിടെ താനും കുടുംബവും സുരക്ഷിതരാണെന്ന് പങ്കു വെച്ച് ബോളിവുഡ് താരം പ്രീതി സിന്റ.എല്‍.എ.യിലെ ചുറ്റുമുള്ള പ്രദേശങ്ങള്‍ തീയില്‍പ്പെട്ട് നശിക്കുന്ന ഒരു ദിവസം കാണേണ്ടി വരുമെന്ന് കരുതിയിരുന്നില്ല എന്നാണ് നടി എക്‌സില്‍ കുറിച്ചിരിക്കുന്നത്. കൂടാതെ കുടുംബങ്ങളും സുഹൃത്തുക്കളും പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകുകയും ആവശ്യമായ ജാഗ്രത പുലർത്തുകയും ചെയ്തിട്ടുണ്ടെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. “കാറ്റ് ഉടന്‍ ശമിക്കുമെന്നും തീ നിയന്ത്രണവിധേയമാകുമെന്നും പ്രതീക്ഷിക്കുന്നു” എന്നാണ് പ്രീതി എക്‌സില്‍ കുറിച്ചത്. അതേസമയം, കാട്ടുതീ ദുരന്തത്തില്‍പ്പെട്ട് 16 പേര്‍ക്ക് ജീവന്‍ […]
Read more

മണിക്കൂറില്‍ 8000 കടന്ന് ടിക്കറ്റ് വില്‍പ്പന; ഹിറ്റ് ഉറപ്പിച്ച്‌ ആസിഫിന്റെ രേഖാചിത്രം

മലയാളം സിനിമയെ സംബന്ധിച്ച് 2024 എന്നത് ഒരു സ്വർണ്ണകാലമായിരുന്നു .ഒട്ടനവധി നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും നേടിയ ഒരുപാട് ചിത്രങ്ങളാണ് പോയവർഷം നമ്മുക് ഉണ്ടായത്. യുവതാരങ്ങളെ സംബന്ധിച്ച് അവർക്കും നല്ല ഒരു വർഷമായിരുന്നു അത് . ആസിഫ് അലിയും ആക്കുട്ടത്തിൽ ഉണ്ടായിരുന്നു. പ്രേക്ഷകരെ നിരാശപെടുത്താത്ത ഈ ഒട്ടനവധി വേഷങ്ങള്‍ ആസിഫലിക്കു ലഭിച്ചു.ഇപ്പോഴിതാ പുതുവര്‍ഷത്തിലും വിജയത്തുടര്‍ച്ചയ്ക്ക് തുടക്കമിടുകയാണ് അദ്ദേഹം. രേഖാചിത്രമെന്ന പുതിയ റിലീസിന് ലഭിക്കുന്ന പ്രേക്ഷകപ്രതികരണം അത്തരത്തിലാണ്. ആസിഫ് അലിയെ കൂടാതെ ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനശ്വര രാജനാണ് . […]
Read more
Advertisement
WhiteswanTV Footer