Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

ലൊസാഞ്ചലസ് കത്തിയമരുന്നു; ഹോളിവുഡിനും രക്ഷയില്ല

കാലിഫോർണിയ: ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ നേരിട്ട് കൊണ്ടിരിക്കുകയാണ് അമേരിക്കയിലെ കാലിഫോർണിയ. ആറിടത്ത് ഉണ്ടായ തീപിടിത്തത്തിൽ ഹോളിവുഡ് ഹിൽസിൽ ഉണ്ടായ തീപിടിത്തമാണ് എറ്റവും ഒടുവിലത്തേത്. കാലിഫോർണിയയിലെ കാട്ടുതീയെ മഹാ ദുരന്തമായി പ്രഖ്യാപിച്ചു. തീ ആളിപ്പടർന്ന് 60 ഏക്കറോളം കത്തിനശിച്ചു. ഇതിൽ സെലിബ്രറ്റികളുടെ വീടുകളടക്കം കത്തിച്ചാമ്പലായി. താരങ്ങളായ പാരിസ് ഹിൽട്ടൺ,മാൻഡി മൂർ, ബില്ലി ക്രിസ്റ്റൽ, ജയിംസ് വുഡ്സ് എന്നിവരുടെ വീടുകൾ പൂർണമായി കത്തി നശിച്ചു. സ്റ്റീവൻ സ്പിൽബർഗ്, ബെൻ അഫ്ലേക്ക്, ടോം ഹാങ്ക്സ് എന്നിവരെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.
Read more

കടവക്കുന്നേൽ കുറുവച്ചനോട് മുട്ടാൻ സൈറസ്

നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയുന്ന ഒറ്റക്കൊമ്പനിൽ പ്രതിനായകനായി തെന്നിന്ത്യൻ താരം കബീർ ദുഹാൻ സിംഗ് എത്തുന്നു.ടോവിനോ തോമസിന്റെ എ.ആർ.എമ്മിലും , മമ്മൂട്ടി നായകനായ ടർബോയിലും ഒടുവിൽ ഉണ്ണിമുകുന്ദന്റെ മാർക്കോയിലും പ്രതിനായകനായി തിളങ്ങിയ താരമാണ് കബീർദുഹാൻ സിംഗ്. മാർക്കോയിൽ കബീർ അവതരിപ്പിച്ച ക്രൂരനായ വില്ലൻ സൈറസ് എന്ന കഥാപാത്രം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു . മോഡലിംഗ് രംഗത്തു നിന്നാണ് കബീർ സിനിമയിലേക്ക് എത്തുന്നത് .ജില്ലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.അജിത്ത് ചിത്രം വേതാളത്തിലൂടെ തമിഴിലും.ഹീബുലി എന്ന […]
Read more

രാസാത്തിയെ തേടിയിറങ്ങിയ ആനകൂട്ടം

രാസാത്തിയെ കാണാതെ പിടഞ്ഞ ആ കാമുക ഹൃദയത്തെ വാലി ഉപമിച്ചത് കാറ്റാടിയോടായിരുന്നു വരികളിൽ നിറഞ്ഞു നിന്ന കാമുക നൊമ്പരത്തിൽ പി ജയചന്ദ്രന്റെ ശബ്ദം കൂടി ആയപ്പോൾ പിറന്നത് എക്കാലത്തെയും ക്ലാസിക് സോങ്ങുകളിൽ ഒന്നായ രാസാത്തി ഉന്നയ് കാണാതെ നെഞ്ചം എന്ന ഗാനമായിരുന്നു.1984 ല്‍ തമിഴ്‌നാടിനെ ഇളക്കി മറിച്ച്‌ തിയേറ്ററുകളില്‍ നിറഞ്ഞോടുകയായിരുന്നു വിജയകാന്തും രേവതിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വൈദേഹി കാത്തിരുന്താള്‍’. തമിഴ്നാട്ടിലെ കമ്പത്തിനടുത്ത് കാടിനോടു ചേർന്ന ഒരു പ്രദേശത്തെ തിയറ്ററില്‍ പടം കളിക്കുകയായിരുന്നു. പടത്തിലെ സംഭാഷണങ്ങളും പാട്ടുമെല്ലാം നാടാകെ […]
Read more

മാർക്കോ പാൻ വേൾഡ് പടം: നിർമാതാവ് വേണു കുന്നപ്പിള്ളി

മാർക്കോ വളരെ ബുദ്ധിപരമായി മാർക്കറ്റ് ചെയ്ത സിനിമ ആണെന്ന് നിർമാതാവ് വേണു കുന്നപ്പിള്ളി. മറ്റ് രാജ്യങ്ങളിൽ ചിത്രത്തിന് വലിയ മാർക്കറ്റ് ലഭിക്കുമെന്നും മാർക്കോ പാൻ വേൾഡ് പടമാണെന്നും അദ്ദേഹം പറഞ്ഞു. 18+ ഓഡിയൻസിനെ ടാർ​ഗറ്റ് ആയി കണ്ട്, കറക്ടായ കാൽക്കുലേഷനുകൾ നടത്തിയാണ് സിനിമ ഇറക്കിയത്. ഇതുവരെ ആരും ചെയ്യാത്ത രീതിയിലായിരുന്നു പ്രമോഷൻ എന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ പാൻ ഇന്ത്യൻ ഹിറ്റായി മാറിയിരിക്കുകയാണ്. ഏപ്രിലിൽ ചിത്രത്തിന്റെ […]
Read more

അല്ലു അർജുൻ-സഞ്ജയ് ലീല ബൻസാലി കൂട്ടുകെട്ടിൽ സിനിമ?

ബോളിവുഡ് സംവിധയകാൻ സജ്ഞയ് ലീല ബൻസാലിയെ സന്ദർശിച്ച് നടൻ അല്ലു അർജുൻ. മുംബൈയിലെ സജ്ഞയ് ലീല ബൻസാലിയുടെ ഓഫീസിലെത്തിയാണ് അല്ലു അർജുൻ സംവിധായകനെ സന്ദർശിച്ചത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സിനിമാപ്രേമികൾ ആവേശത്തിലായിരിക്കുകയാണ്. ഇരുവരുടെയും കൂടിക്കാഴ്ചയുടെ കാരണം എന്തെന്ന് വ്യക്തമല്ല. എങ്കിലും സഞ്ജയ് ലീല ബൻസാലി – അല്ലു അർജുൻ കൂട്ടുകെട്ടിൽ സിനിമ വരുമോ എന്നതിന്റെ ആകാംഷയിലാണ് ആരാധകർ.
Read more

മലയാളത്തിന്റെ പ്രിയഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു

തൃശൂർ: മലയാളത്തിന്റെ പ്രിയ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു (80). തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്ന പി.ജയചന്ദ്രൻ മലയാള ചലച്ചിത്രഗാനശാഖയിലെ എക്കാലത്തെയും മികച്ച ഗായകരിലൊരാളായിരുന്നു. ഗാനങ്ങളിൽ പലതും പാടിയിട്ടുള്ള ജയചന്ദ്രന്റെ ആലാപനത്തിൽ പ്രണയവും വിരഹവും ഭക്തിയുമല്ലാം ഉജ്വലമായ ഭാവപൂർണതയോടെ തെളിഞ്ഞു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര […]
Read more

മലയാള സിനിമകൾ ആഗോളതലത്തിൽ; ലെറ്റർ ബോക്സ്ഡിന്റെ ലിസ്റ്റിൽ 5 മലയാള ചിത്രങ്ങൾ

2024 ൽ ആഗോളതലത്തിൽ സ്ഥാനം പിടിച്ച് മലയാള സിനിമകൾ. ആഗോളത്തിൽ സിനിയമയെ ഗൗരവമായി നിരീക്ഷിക്കുന്ന പ്രേക്ഷകരുടെ സോഷ്യൽ നെറ്റ്വർക്കിങ് കൂട്ടായ്മയും പ്രമുഖ എന്റർടെയ്‌മെന്റ് പ്ലാറ്റ്‌ഫോമുമായ ലെറ്റർബോക്‌സ്ഡിൻറെ പുതിയ പുതിയ പട്ടികയിൽ ഇടം പിടിച്ച് 5 മലയാള ചിത്രങ്ങൾ. എല്ലാ രാജ്യങ്ങളിലും തിയറ്ററിലും ഒ ടി ടിയിലുമായി ഇറങ്ങിയ സിനിമകളെ പരിഗണിച്ചുകൊണ്ട് 2024 അവസാനിച്ചതോടെ ലെറ്റർ ബോക്സ്ഡ് പുറത്തുവിട്ട പുതിയ ലിസ്റ്റിൽ ആണ് മലയാള ചിത്രങ്ങളായ മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ഭ്രമയുഗവും, ആട്ടവും, ഓൾ വീ ഇമേജിന് ആസ് […]
Read more

ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി; രാഹുൽ ഈശ്വറിനെതിരെ നടി

നടിയെ അധിക്ഷേപിച്ച കേസിലെ പ്രതിയായ ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി. നടി ഹണി റോസിന്റെ പരാതിയിലാണ് ബോബിക്കെതിരെ കേസ്. ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിക്കെതിരെ റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതായി കൊച്ചി ഡി സി പി. ഹണി റോസിന്റെ രഹസ്യ മൊഴി കൂടി പരിഗണിച്ചാകും നടപടി എന്നും ഡി സി പി. പ്രതിയുടെ സമാനമായ മറ്റ് പരാമർശങ്ങൾ കൂടി പരിഗണിക്കുമെന്നും കൊച്ചി ഡി സി […]
Read more

മാര്‍ക്കോ കണ്ട് അഭിനന്ദനം അറിയിച്ച് അല്ലു അര്‍ജുന്‍

മാര്‍ക്കോ കണ്ട് അഭിനന്ദനം അറിയിച്ച് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍. ചിത്രം കണ്ട് ഇഷ്ടപ്പെട്ട അല്ലു, ചിത്രത്തിന്‍റെ സംവിധായകന്‍ ഹനീഫ് അദേനിയെ ഫോണില്‍ വിളിച്ച് അഭിന്ദനം അറിയിച്ചു. ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ക്വാളിറ്റിയെക്കുറിച്ചും, മേക്കിങ്ങിലെ മികവിനെ കുറിച്ചും, മാർക്കോയിലെ ഉണ്ണി മുകുന്ദന്റെ ആക്‌ഷൻ പാക്ക്ഡ് പ്രകടനത്തെ കുറിച്ചും അല്ലു അർജുൻ പ്രത്യേകം പരാമർശിച്ചു. സംവിധായകൻ ഹനീഫ് അദേനിയെ തന്റെ ഹൈദരാബാദിലെ വസതിയിലേക്ക് നേരിട്ടും അല്ലു ക്ഷണിച്ചതായി റിപ്പോർട്ടുകളുണ്ട് . മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ ഡിസംബര്‍ […]
Read more

ബിഗ് ബജറ്റ് ചിത്രവുമായി നിവിൻ പോളി; നിര്‍മ്മാണം ശ്രീ ഗോകുലം മൂവീസ്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

പുതുവര്‍ഷത്തില്‍ നിവിന്‍ പോളി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. തിയറ്ററുകളില്‍ മികച്ച വിജയം നേടിയ കായംകുളം കൊച്ചുണ്ണിക്ക് ശേഷം ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന നിവിന്‍ പോളി ചിത്രം ആയിരിക്കും ഇത്. റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു കായംകുളം കൊച്ചുണ്ണി സംവിധാനം ചെയ്തത്. 2025 ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും സംവിധാനം ആരെന്നതുള്‍പ്പെടെ അണിയറക്കാരുടെ പേരുവിവരങ്ങളും വൈകാതെ പുറത്തു […]
Read more
Advertisement
WhiteswanTV Footer