Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

മ്യാൻമർ ഭൂകമ്പം: മരണം 2056 കടന്നു, രക്ഷാപ്രവർത്തനം തുടരുന്നു

നയ്പിഡോ: മ്യാൻമറിലെ തീവ്ര ഭൂകമ്പത്തിൽ മരണസംഖ്യ 2056 ആയി ഉയർന്നു. 3900 പേർ പരിക്കേറ്റ് ചികിത്സയിലാണ്, ഇതുവരെ 270 പേരെ കണ്ടെത്താനുണ്ട്. റെയിൽവേയും വിമാന സർവീസുകളും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്ത്യ, ചൈന, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് സഹായം ലഭിച്ചിരുന്നുവെങ്കിലും, ഇത് എല്ലാ ബാധിത മേഖലകളിലേക്കും എത്തിച്ചേരാനായിട്ടില്ല. “ഓപ്പറേഷൻ ബ്രഹ്മ”യുടെ ഭാഗമായി ഇന്ത്യൻ സംഘം രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു. ഇന്ത്യയുടെ നാലു കപ്പലുകൾ അവശ്യ സാധനങ്ങളുമായി മ്യാൻമറിലേക്ക് എത്തിച്ചിരിക്കുകയാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ താത്കാലിക ആശുപത്രികൾ ഒരുക്കാനുള്ള […]
Read more

എമ്പുരാൻ വിവാദത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടൻ ഹരീഷ് പേരടി

എംമ്പുരാനും വിവാദങ്ങളും ഒരു ഭാഗത്ത് ആളിപ്പടരുകയാണ് . ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്തെഴുതിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഒരു കലാ സൃഷ്ടിയുടെ പേരിൽ സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ കാഴ്ചയായാണെന്നും മുഖ്യമന്ത്രി എല്ലാ രാഷ്ട്രീയ പാർട്ടിക്കളെയും ഉൾപ്പെടുത്തി ഒരു സർവ്വകക്ഷി യോഗം വിളിക്കണമെന്നുമാണ് ഹരീഷ് പേരടി കത്തിൽ പറയുന്നു . ഒരു തുറന്ന കത്തുമായാണ് നടൻ ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി പിണറായി സഖാവിന്.. […]
Read more

എമ്പുരാന്റെ ഉള്ളടക്കത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ

എമ്പുരാൻ സിനിമയുടെ ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നാണ് മോഹൻലാൽ പറയുന്നത്. മോഹൻലാലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം; ‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക […]
Read more

രാജ്യവ്യാപക പ്രതിഷേധം; എമ്പുരാനിൽ 17 മാറ്റങ്ങൾ വരുത്തും

തിരുവനന്തപുരം: മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ ചില മാറ്റങ്ങൾ വരുത്താൻ ധാരണ. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് അധികൃതരുടെ നീക്കം. ചില രംഗങ്ങൾ മാറ്റാനും ചില പരാമർങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തിൽ 17 ലേറെ ഭാഗങ്ങളിൽ മാറ്റം വരും. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും. വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. എന്നാൽ ഇത് റീ സെൻസറിങ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം. തിങ്കളാഴ്ചയോടെ മാറ്റം […]
Read more

100 കോടി ക്ലബ്ബില്‍ കയറി എമ്പുരാന്‍

കൊച്ചി: നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി പ്രഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാന്‍. റിലീസ് ചെയ്ത് 48 മണിക്കൂറുകൾക്കുള്ളിലാണ് എമ്പുരാൻ ബോക്സോഫീസ് കളക്ഷൻ 100 കോടി കടന്നത്. മോഹൻലാൽ തന്നെയാണ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ ചരിത്രത്തിലെ പുതിയ നേട്ടമാണിതെന്ന് പറഞ്ഞുകൊണ്ട് മോഹൻലാലും, പൃഥ്വിരാജും മറ്റ് അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു. സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് മോഹൻലാൽ എക്സ് പോസ്റ്റിലൂടെ നന്ദി പറഞ്ഞു. കേരളാ ബോക്സ് ഓഫീസിലും സിനിമ […]
Read more

സ്റ്റാൻഡ്അപ്പ്‌ കോമേഡിയൻ കുനാൽ കമ്രയ്ക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കെതിരായ പരാമർശത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ സ്റ്റാൻഡ്അപ്പ്‌ കോമേഡിയൻ കുനാൽ കമ്രയ്ക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിന്റെ അറസ്റ്റ് ഭയക്കുന്നുവെന്ന ഹാജരോടെയാണ് കമ്ര ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സുന്ദർ മോഹൻ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യഹർജിയിൽ വിധി പ്രസ്താവിച്ചത്. വില്ലുപുരം ജില്ലയിലെ വാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിനെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ബോണ്ട് നൽകണമെന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിച്ചു. കുനാൽ കമ്ര, മുംബൈയിലെ ഹാബിറ്റാറ്റ് കോമഡി […]
Read more

എമ്പുരാനെതിരെ ഹിന്ദുത്വവാദികള്‍; മോഹന്‍ലാലിനും പൃഥ്വിരാജിനും സൈബര്‍ ആക്രമണം

കൊച്ചി: ഗുജറാത്തിലെ മുസ്ലീം വംശഹത്യ തുറന്നു കാണിച്ചതിന് എമ്പുരാനെതിരെ വിദ്വേഷ പ്രചാരണം അഴിച്ചുവിട്ട് ഹിന്ദുത്വ വാദികള്‍. ചിത്രം റിലീസ് ആയതിന് പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ചിത്രം ബഹിഷ്‌കരിക്കാനും സംഘപരിവാര്‍ ആഹ്വാനം ചെയ്യുന്നു. നിരവധി സംഘപരിവാര്‍ അനുകൂലികളാണ് താരങ്ങളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് താഴെ അസഭ്യവര്‍ഷവും അധിക്ഷേപ പരാമര്‍ശങ്ങളും നടത്തുന്നത്. എമ്പുരാന്റെ ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുകള്‍ പങ്കുവെച്ചും, പൃഥ്വിരാജിനെതിരെ ഫേസ്ബുക്ക് കുറിപ്പുകളുമായും പലരും രംഗത്തെത്തി. ഗുജറാത്ത് കലാപം അടക്കം ചൂണ്ടിക്കാട്ടി സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളാണ് […]
Read more

പൃഥ്വിരാജിന് എതിരെ വര്‍ഗീയവാദികള്‍, കമന്റ് ബോക്‌സ് നിറഞ്ഞ് വിദ്വേഷ പ്രചാരണം

ആരാധകർ ഏറെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു എംമ്പുരാൻ . വ്യാഴാഴ്ച റീലിസിയായ ചിത്രത്തിന് മികച്ച പ്രേക്ഷപ്രതികരണമാണ് ലഭിക്കുന്നത്.സിനിമയ്ക്ക് ലഭിച്ച ഈ അംഗീകാരത്തിന് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ചിത്രത്തിന്റെ സംവിധായകനും നടനുമായ പ്രിത്വിരാജ് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു എന്നാൽ ഈ പോസ്റ്റിനു താഴെ കടുത്ത സൈബര്‍ ആക്രമണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് .ലൂസിഫറിന്റെ വില കളഞ്ഞു. സ്വന്തം രാഷ്ട്രീയം പറയണമെങ്കില്‍ ഫേസ്ബുക്കില്‍ എഴുതി ഒരു പോസ്റ്റ് ഇട്ടാല്‍ പോരായിരുന്നോ? എന്തിനാണ് ആന്റണിയുടെയും ലൈക്കയുടെയും ഗോകുലത്തിന്റെയും കാശ് നശിപ്പിച്ചത്?”. […]
Read more

എമ്പുരാൻ ചോ‍ർന്നു…?; ടെല​ഗ്രാമിലും പൈറസി സൈറ്റുകളിലും HD പതിപ്പ്

കൊച്ചി: നടൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ട്. ചിത്രം തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കുള്ളിൽ ടെല​ഗ്രാമിലും ഓൺലൈനിലും ചോർന്നതായാണ് റിപ്പോർട്ടുകൾ. ഫിൽമിസില്ല, ടെല​ഗ്രാം, മൂവീ റൂൾസ്, തമിഴ് റോക്കേഴ്സ് തുടങ്ങിയ വെബ്സൈറ്റുകളിൽ ചിത്രം ലീക്കായെന്നും ചിത്രത്തിന്റെ എച്ച്ഡി പതിപ്പുകൾ വരെ ലീക്കായെന്നുമാണ് വിവരം. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളിൽ വലിയ ആവേശം തീർത്തിരിക്കുകയാണ്. ചിത്രം ആദ്യ ഷോ പൂർത്തിയാക്കിയപ്പോൾ തന്നെ ലീക്കായത് അണിയറ പ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.
Read more

എമ്പുരാൻ വേറെ ലെവൽ

അടുത്തകാലത്തൊന്നും മലയാളികൾ ഇതുപോലെ ഒരു സിനിമയ്ക്കുവേണ്ടി കാത്തിരുന്നിട്ടുണ്ടാകില്ല. ഒരുപാട് പ്രതീക്ഷകളോടെ, ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ ചിത്രം എമ്പുരാൻ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തിയ ചിത്രം പ്രേക്ഷക സ്വീകാര്യതകൊണ്ട് തിയറ്ററുകളിൽ നിറഞ്ഞുനിൽക്കുകയാണ്. എമ്പുരാന്റെ ഫസ്റ്റ് ഷോ കഴിയുമ്പോൾ പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചു എന്നതിൽ സംശയമില്ല. അത്തരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. പടം സൂപ്പറാണ്. വേറെ ലെവലാണ്. ഫസ്റ്റ് ഹാഫ് ഹോളിവുഡ് പടം പോലെയാണെന്നും ഫസ്റ്റ് ഹാഫിനെക്കാളും സെക്കൻഡ് ഹാഫ് സൂപ്പറാണെന്നും ഒക്കെയാണ് പ്രേക്ഷക പ്രതികരണം. മലയാളത്തിന്റെ കെജിഎഫ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix