Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

മുഖ്യമന്ത്രിക്കും കേരള പൊലീസിനും നന്ദി പറഞ്ഞ് ഹണി റോസ്

കൊച്ചി: തനിക്കൊപ്പം നിന്ന് തന്നെ പിൻതുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് നടി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെ ലൈം​ഗികാധിക്ഷേപ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹണി റോസിന്റെ പ്രതികരണം. മുഖ്യമന്ത്രിക്കും കേരള പൊലീസിനുമുൾപ്പെടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹണി നന്ദി അറിയിച്ചത്. ഹണി റോസിനെതിരെ ലൈം​ഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ നിന്നും കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കൊച്ചി സെൻട്രൽ സ്റ്റേഷനിലെത്തിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി അറിയിച്ചു. ഏഴ് മണിയോടെ പ്രതിയുമായി […]
Read more

ആസിഫ് അലിയുടെ ഇൻവെസ്റ്റിഗേഷൻ ഡ്രാമ രേഖാചിത്രം’ നാളെ മുതൽ തീയേറ്ററുകളിൽ

ആസിഫ് അലിയും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന രേഖാചിത്രം നാളെ മുതൽ പ്രദർശനത്തിനെത്തും . കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകർ കണ്ട് മറന്ന ഒരു സിനിമയുടെ പരിവർത്തനമാണ് ‘രേഖാചിത്രം’ എന്നാണ് ആസിഫ് അലി പറയുന്നത്. അതോടൊപ്പം ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറല്ല ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണെന്നും ആസിഫ് അലി പറയുന്നുണ്ട്.’രേഖാചിത്രം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത് 90 ലൊക്കേഷനുകളിലായി 60 ദിവസങ്ങൾ കൊണ്ടാണെന്ന് സംവിധായകൻ ജോഫിൻ ടി. […]
Read more

റെട്രോ റിലീസ് തീയതി പുറത്ത്; ചിത്രം 2025 മെയ് 1ന്

സൂര്യ- കാർത്തിക് സുബ്ബരാജ് കോംബോയിൽ വരുന്ന റെട്രോയുടെ റിലീസ് തീയതി പുറത്ത്. ചിത്രം 2025 മെയ് 1ന് ആഗോളമായി റിലീസ് ചെയ്യും എന്ന് ഔദ്യോഗിക പ്രഖ്യാപനം. സൂര്യയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം, കങ്കുവയുടെ കനത്ത പരാജയത്തിന് ശേഷം സൂര്യയുടെതായി ഇറങ്ങുന്ന ചിത്രമാണ്. സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന റെട്രോ താരത്തിന്റെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. പൂജ ഹെഗ്‌ഡെ, ജോജു ജോര്‍ജ്, ജയറാം, […]
Read more

സ്റ്റേറ്റ് കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി : ഗീതുമോഹൻദാസിനെതിരെ നിതിൻ രഞ്ജി പണിക്കർ

കസബ’ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച അതേ വ്യക്തി മറ്റൊരു ഭാഷയില്‍ പടം എടുത്തപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി എന്ന് നിതിൻ രഞ്ജി പണിക്കർ .ടോക്‌സിക്’ സിനിമയുടെ ഗ്ലിംപ്‌സ് എത്തിയതിന് പിന്നാലെ ഗീതു മോഹന്‍ദാസിനെ വിമര്‍ശിച്ച് സംവിധായകന്‍ രംഗത്തെത്തിയത് .”സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന ‘ആണ്‍നോട്ട’ങ്ങളിലാത്ത, ‘കസബ’യിലെ ‘ആണ്‍മുഷ്‌ക്ക്’ മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം… ”SAY IT SAY IT” എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോള്‍ ‘അവരുടെ’ […]
Read more

ടോക്സിക്കിന്റെ ടോക്സിക് ടീസർ പുറത്തുവിട്ട് നിർമ്മാതാക്കൾ

കെജിഎഫ് താരം യാഷിൻ്റെ 39-ാം ജന്മദിനത്തിൽ, അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ടോക്സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സിൻ്റെ ടീസർ പുറത്തുവിട്ട് നിർമ്മാതാക്കൾ. നിവിൻ പോളി നായകനായ മൂത്തോന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. ഒരു ക്ലബ്ബിനുള്ളിൽ നടൻ സ്റ്റൈലിഷായി നടക്കുന്നതാണ് ടീസറിൽ കാണിക്കുന്നത്. യാഷിനൊപ്പം മലയാളി താരമായ സുദേവ് നായരെയും ടീസറിൽ കാണാം. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും വന്നിട്ടില്ല. നടി കിയാര അദ്വാനിയും നയൻതാരയും ചിത്രത്തിൽ നായികമാരായി […]
Read more

ഹണി റോസ് വളരെ ബുദ്ധിപരമായി മെയിൽ ഗെയ്സ്നെയും നാടിന്റെ ലൈംഗിക ദാരിദ്ര്യത്തേയും ഉപയോഗിക്കുന്നു വിമർശനവുമായി നടി ഫറ ഷിബ്‌ല

ഹണി റോസ് വളരെ ബുദ്ധിപരമായി, മെയിൽ ഗെയ്സ്നെയും നാടിന്റെ ലൈംഗിക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയെന്ന് സിനിമ താരം ഫറ ഷിബ്‌ല.അശ്ലീല പരാമർശം നടത്തിയതിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിനു പിന്നാലെയാണ് ഹണി റോസിനെ വിമർശിച്ച് നടി എത്തിയത് . സൈബർ ബുള്ളിയിങ് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതെല്ലെന്നും എന്നാൽ ഹണി റോസിന്റെ കാര്യത്തിൽ കാര്യങ്ങൾ അത്രയും നിഷ്‌കളങ്കമാണെന്ന് തോന്നുന്നില്ലെന്നും ഫറ അഭിപ്രായപ്പെട്ടു. വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വീഡിയോകൾ റി ഷെയർ ചെയ്യുന്നത് എന്ത് […]
Read more

ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസിന്റെ പരാതി

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസിന്റെ പരാതി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ആണ് നടി പരാതി നൽകിയത്. നിരന്തരം സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ഹണി റോസിന്റെ പരാതി. ബോബി ചെമ്മണൂർ തുടർച്ചയായി നടത്തിയ അശ്ലീല പരാമർശങ്ങൾ മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും നടി വ്യക്തമാക്കി. താൻ ഭാരതത്തിലെ നിയമ വ്യവസ്ഥയെ വിശ്വസിക്കുന്നുണ്ടെന്നും നടി പറഞ്ഞു. ഹണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ […]
Read more

വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ച് സല്‍മാന്‍ ഖാന്‍; ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയും

മുംബൈയിലെ വീടായ ഗാലക്‌സി അപാര്‍ട്‌മെന്റിലെ സുരക്ഷ വര്‍ധിപ്പിച്ച് നടന്‍ സല്‍മാന്‍ ഖാന്‍. സൽമാന്റെ മുംബൈയിലെ വീടായ ഗാലക്‌സി അപാര്‍ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയും സ്ഥാപിച്ചു. വൈ-പ്ലസ് സെക്യൂരിറ്റിയുള്ള താരത്തിന് പോലീസ് എസ്‌കോര്‍ട്ടും ആയുധങ്ങൾ കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഒരു കോണ്‍സ്റ്റബിളിന്റെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൽമാന്റെ അടുത്ത സുഹൃത്തും മുന്‍ മഹാരാഷ്ട്രാ മന്ത്രിയുമായ ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുശേഷം സല്‍മാന്‍ ഖാന് നേരെയുള്ള വധഭീഷണികള്‍ വർധിച്ചിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ […]
Read more

ഓസ്‌കര്‍: പ്രാഥമിക പരിഗണന പട്ടികയില്‍ കങ്കുവയും ആടുജീവിതവും

ഓസ്‌കര്‍ അവാര്‍ഡിലെ പ്രാഥമിക പരിഗണനാ പട്ടികയില്‍ 6 ഇന്ത്യൻ ചിത്രങ്ങൾ. ഈ വർഷത്തെ ഓസ്‌കാറിന് അർഹതയുള്ള 323 ഫീച്ചർ ചിത്രങ്ങളുടെ പട്ടികയിൽ കങ്കുവയും ആടുജീവിതവും ഉൾപ്പടെ 6 ഇന്ത്യൻ ചിത്രങ്ങൾ ഇടം പിടിച്ചു. ഓസ്‌കാർ റേസിൽ മികച്ച ചിത്ര വിഭാഗത്തിൽ മത്സരിക്കാൻ ആടുജീവിതം യോഗ്യത നേടി. 97-ാമത് അക്കാദമി അവാർഡ് ജൂറി പുറത്തുവിട്ട ലിസ്റ്റിൽ ആണ് ആടുജീവിതത്തിന് പുറമെ , കങ്കുവ, സന്തോഷ്, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, സ്വതന്ത്ര വീര്‍ സവര്‍ക്കര്‍, ഗേള്‍സ് വില്‍ […]
Read more

അഭിമാനമായി നജീബ് ആട്ജീവിതം 97-ാമത് ഓസ്‌കാർ അവാർഡിനുള്ള പ്രാഥമിക റൗണ്ടിൽ

97-ാമത് ഓസ്‌കാർ അവാർഡിനുള്ള പ്രാഥമിക റൗണ്ടിൽ ബ്ലെസി സംവിധാനം ചെയ്‌ത ആട് ജീവിതം തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ട്. മികച്ച സിനിമയുടെ ജനറൽ വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. 25 സിനിമകളാണ് പട്ടികയിലുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. ഇനി വോട്ടെടുപ്പിലൂടെ പത്ത് സിനിമകളെ ഇതിൽ നിന്നും തിരഞ്ഞെടുക്കും. സാധാരണ ഫോറിൻ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾ പരിഗണിക്കാറുള്ളത്. അതേസമയം അപൂർവമായാണ് മികച്ച ചിത്രത്തിനുള്ള ജനറൽ കാറ്റഗറിയിൽ ഒരു ഇന്ത്യൻ ചിത്രം പരിഗണിക്കുന്നത്. എട്ടാം തീയതി മുതൽ വോട്ടിംഗ് ആരംഭിക്കും. 12-ാം […]
Read more
Advertisement
WhiteswanTV Footer