Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

12 വർഷമായി പെട്ടിയ്ക്കകത്ത്; ഒടുവിൽ റിലീസിങ്ങിന് ഒരുങ്ങി വിശാൽ ചിത്രം

കോളിവുഡിൽ തന്റേതായ ഒരു സ്ഥാനം നേടിയ താരമാണ് വിശാൽ .നിരവധി ചിത്രങ്ങളിൽ അതി ഗംഭീരമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഈ വര്ഷം ഇറങ്ങുന്ന ആദ്യ സിനിമയുടെ അപ്ഡേറ്റുകളാണ് വരുന്നത്. എന്നാൽ ഈ ചിത്രത്തിന് കുറച്ച പ്രത്യേകതകളുണ്ട്. 2013 ൽ തിയറ്ററുകളിൽ എത്തേണ്ട ചിത്രമാണ് ഒരു വ്യാഴവട്ടത്തിന് ശേഷം റിലീസിന് ഒരുങ്ങുന്നത് എന്നതാണ് ആ പ്രത്യേകത . സുന്ദർ സി സംവിധാനം ചെയ്ത മദഗജരാജയാണ് ചിത്രം . ഈ മാസം 12ന് ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് […]
Read more

മാർക്കോ 2-ൽ ഉണ്ണി മുകുന്ദനോടൊപ്പം ചിയാൻ വിക്രം?; ആവേശത്തോടെ ആരാധകർ

കൊച്ചി: ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ലോകമാകെ തരംഗമായിരിക്കുകയാണ്. മെക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്ര ഇന്ന് മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ലോകമെമ്പാടും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഹെവി മാസ് വയലൻസ് മൂവി എന്നാണ് ഏവരും ചിത്രത്തെ വാഴ്ത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗമായെത്താനിരിക്കുന്ന ‘മാർക്കോ 2’ -ൽ തമിഴ് സൂപ്പർതാരം ചിയാൻ വിക്രം വില്ലനായെത്തുന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഉണ്ണിയോടൊപ്പം വിക്രവും ഒന്നിക്കുന്നുവെന്ന രീതിയിലെത്തിയിരിക്കുന്ന വാർത്ത ഏവരും […]
Read more

“ടെൻ നയിൻ എയ്ട്ട്”; ജനുവരി 17 മുതൽ തിയേറ്ററുകളിലേക്ക്

നവാഗതനായ ഗുരു ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത “ടെൻ നയിൻ എയ്ട്ട് ” ചിത്രം ജനുവരി പതിനേഴിന് തിയേറ്ററുകളിലേക്ക്. മെറ്റാമോർഫോസിസ് മൂവീ ഹൗസിന്റെ ബാനറിൽ ജയചിത്ര സി നിർമ്മിക്കുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, രാജേഷ് പൂന്തുരുത്തി,രജത് രാജൻ,അനു റാം, മോനിഷ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് പ്രിയനാണ്.സംഗീതം-ഹരിമുരളി ഉണ്ണികൃഷ്ണൻ, എഡിറ്റർ-രഞ്ജിത്ത് പുത്തലത്ത്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ-പി ശിവപാൽ,പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകാന്ത് രാഘവ്,കല-ഷെബി ഫിലിപ്പ്,മേക്കപ്പ്-സുനിത ബാലകൃഷ്ണൻ, വസ്ത്രാലങ്കാരം-അനു ശ്രീകുമാർ,സ്റ്റിൽസ്-മനു കാഞ്ഞിരങ്ങാട്, അസോസിയേറ്റ് ഡയറക്ടർ-വിനീഷ് കീഴറ,അപർണ […]
Read more

‘മറക്കാൻ പറ്റാത്തതിനാൽ വന്നു’ : പ്രിയ ഗുരുവിന്റെ വീട്ടിൽ എത്തി മമ്മൂട്ടി

അന്തരിച്ച വിഖ്യാത സാഹിത്യക്കാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി നടൻ മമ്മൂട്ടി. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയിലാണ് അദ്ദേഹം എത്തിയത്. നടൻ രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. മറക്കാൻ പറ്റാത്തതിനാൽ വന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡിസംബർ 25നാണ് മലയാളത്തിന്റെ പ്രിയ കഥാകാരൻ എംടി വിട പറഞ്ഞത്. എംടിയുടെ മരണത്തിന് പിന്നാലെ വൈകാരികമായ കുറിപ്പ് മമ്മൂട്ടി പങ്കുവെച്ചിരുന്നു. സിനിമ ബന്ധത്തെക്കാൾ ഉപരി വല്ലാത്തൊരു ആത്മബന്ധമായിരുന്നു മമ്മൂട്ടിയും എംടിയും തമ്മിലുണ്ടായിരുന്നത്. അസർബൈജാനിൽ ഷൂട്ടിം​ഗിലായിരുന്നതിനാൽ മമ്മൂട്ടിക്ക് […]
Read more

തെലുങ്കിലും തേരോട്ടം നടത്തി മാർക്കോ

തെലുങ്കിലും മാർക്കോ ഒരു തരംഗമായി മാറുകയാണ്. ഏറ്റവും വലിയ കളക്ഷനാണ് മാർക്കോ തെലുങ്കിൽ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 1.75 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. തെലുങ്കിൽ ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ്. ജനുവരി ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്. 300 തിയേറ്ററുകളിലായിരുന്നു റിലീസ്. കേരളത്തിൽ ഡിസംബർ 20 നായിരുന്നു റിലീസ്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രം എന്ന ലേബലില്‍ ആണ് പ്രദര്‍ശനത്തിനെത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച […]
Read more

‘ഹാഫ്’; വാമ്പയര്‍ ആക്ഷന്‍ ത്രില്ലറുമായി ഗോളം ടീം വീണ്ടും ഒന്നിക്കുന്നു

‘ഗോളം’എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് സംജാദ്. രഞ്ജിത്ത് സജീവിനെ നായകനാക്കി സംജാദ് സംവിധാനം ചെയ്ത 2024 ൽ പുറത്തിറങ്ങിയ ‘ഗോളം’, ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഒന്നായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ ഗോളം തിയറ്ററിന് റിലീസിനു ശേഷം ഒടിടി റിലീസിലും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഗോളം ടീമിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുന്നു. ‘ഹാഫ്’ എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം വാമ്പയര്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ഒന്നായിരിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ […]
Read more

പ്രചരിക്കുന്നത് ‘മാര്‍ക്കോ’യുടെ ഹൈ ക്വാളിറ്റി ദൃശ്യങ്ങള്‍: പ്രധാന ഭാഗങ്ങള്‍ റീല്‍ രൂപത്തില്‍

കേരളത്തിലും കേരളത്തിന് പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ ഹനീഫ് അദേനി ചിത്രം മാർക്കോ പ്രദർശനം തുടരുന്നത് . ഇപ്പോഴിതാ വീണ്ടും ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത് . ഇൻസ്റ്റഗ്രാം റീലുകളായാണ് ഉയർന്ന ക്വാളിറ്റിയോടെ ഇത്തവണ ചിത്രം പ്രചരിക്കുന്നത്.ഹിന്ദി പതിപ്പിന്റേതാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഭാഗങ്ങള്‍. മുന്പും ചിത്രത്തിന്റെ എച്ച്‌ഡി പതിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. വ്യാജപതിപ്പ് കാണാതിരിക്കാന്‍ പ്രേക്ഷകര്‍ തീരുമാനിക്കുക എന്നത് […]
Read more

വീണ്ടും ആവേശത്തിലാക്കാൻ ചി​ദംബരം

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരവും ആവേശത്തിന് ശേഷം ജിതു മാധവനും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജിതു മാധവൻ നിർവഹിക്കും. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളായ രണ്ട് ചിത്രത്തിന്റെ സംവിധായകർ ഒന്നിക്കുന്നു എന്നതാണ് ഇതുവരെ പേര് വെളിപ്പെടുത്താത്ത ഈ ചിത്രത്തിന്റെ പ്രത്യേകത. ക്യാമറ- ഷൈജു ഖാലിദ്, മ്യൂസിക്ക്- സുഷിൻ ശ്യാം, എഡിറ്റിംഗ്- വിവേക് ഹർഷൻ, ആർട്- അജയൻ ചാലിശ്ശേരി.
Read more

‘സുമതി വളവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മലയാളത്തിലെ ജനപ്രിയരായ അഭിനേതാക്കൾ കൂളിംഗ് ഗ്ലാസ്സും ധരിച്ച് പൊട്ടിച്ചിരിയോടെ സന്തോഷത്തിൻ്റെ മുഹൂർത്തങ്ങൾ പങ്കിടുന്ന കൗതുകകരമായ ചിത്രത്തോടെ സുമതി വളവ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്, നെൻമാറ, ഗ്രാമങ്ങളിലും, പൊള്ളാച്ചിയിലുമായി നടക്കുകയാണ്. വൻവിജയമായ മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും സുമതി വളവിൻ്റെ പ്രാധാന്യം ശ്രദ്ധേയമാണ്. മാളികപ്പുറത്തിനു തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ. നാട്ടിൽ […]
Read more

സിനിമക്കുള്ളിലെ സിനിമ ചിത്രം: ഉദയനും സരോജ് കുമാറും വീണ്ടും എത്തുന്നു

നീണ്ട 20 വർഷത്തിന് ശേഷം വീണ്ടു സ്‌ക്രീനിലെത്താൻ ഒരുങ്ങുകയാണ് റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തി വൻ ജനപ്രതി നേടിയ ‘ഉദയനാണ് താരം’.ചിത്രം കാൾട്ടൺ ഫിലിംസിൻ്റെ ബാനറിൽ സി.കരുണാകരനാണ് നിർമിച്ചിരിക്കുന്നത്. ഉദയനാണ് താരംമലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഉദയഭാനുവിന്റെയും സരോജ്‌കുമാർ എന്ന രാജപ്പന്റെയും സിനിമയിലൂടെയുള്ള യാത്രയെ വളരെ മികച്ച രീതിയിലായിരുന്നു റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ തിരക്ക എഴുതിയിരിക്കുന്നത് ശ്രീനിവാസനാണ്. സിനിമയിൽ മോഹൻലാലിന്റെ നായികയായി എത്തിയത് മീനയാണ്. മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും പ്രധാന […]
Read more
Advertisement
WhiteswanTV Footer