Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഫാസ് ടാഗിൽ പണമില്ല; പന്നിയങ്കര ടോൾ പ്ലാസയിൽ അഞ്ച് KSRTC ബസുകൾ തടഞ്ഞിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഫാസ് ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു. ഇന്ന് രാവിലെ തൃശൂരിലേക്ക് വരികയായിരുന്ന അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ അഞ്ച് ബസുകളാണ് ടോൾ പ്ലാസയിൽ തടഞ്ഞത്.

ബസുകൾ തടഞ്ഞതോടെ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് യാത്രക്കാരെ ഇറക്കിയശേഷം ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപത്തേക്ക് മാറ്റിയിട്ടു. യാത്രക്കാർ മറ്റു ബസുകളിൽ കയറിയാണ് യാത്ര തുടർന്നത്.

സംഭവത്തെ തുടർന്ന് ബസ് ജീവനക്കാർ തൃശൂർ ഡിപ്പോയുമായി ബന്ധപ്പെട്ടു. ഒടുവിൽ കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾ തുക അടച്ചതോടെയാണ് ടോൾ പ്ലാസ ജീവനക്കാർ ബസുകൾ കടത്തിവിട്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix