Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തെന്ന പരാതി; 58കാരൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നാദിർഷാ അബ്ദുള്ള (58) യെയാണ് എറണാകുളത്തുനിന്ന് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റിൽ കരമന പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

കേരളത്തിലെ വിവിധ ജില്ലകളിൽ പ്രതി സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. എന്നാൽ, തട്ടിപ്പിനിരയായവർ പരാതി നൽകാത്തതിനാൽ ഇയാൾക്കെതിരെ മറ്റ് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. തട്ടിപ്പിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഡോ. അരുൾ ബി. കൃഷ്ണ, ഡി.സി.പി ദീപക് ധൻകർ, ഫോർട്ട് എ.സി. പ്രദീപ് കെ. എന്നിവരുടെ നിർദേശപ്രകാരം നേമം സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, നേമം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിസ്സാമുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, ബിനൂപ്, ബിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix