Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

97-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ആർക്കൊക്കെയെന്ന് അറിയാം…

97-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ വാരിക്കൂട്ടി അനോറ. മികച്ച സിനിമ, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച എഡിറ്റര്‍, മികച്ച മൗലിക തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിന് മൈക്കി മാഡിസണിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ഷോണ്‍ ബെയ്ക്കറിന് മൂന്ന് ഓസ്‌കാറുകള്‍ വീതം ലഭിച്ചു. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഏഡ്രിയന്‍ ബ്രോഡി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഏഡ്രിയന് മികച്ച നടനുള്ള […]
Read more

ഓസ്കർ അവാ‍ർഡുകൾ നാളെ പ്രഖ്യാപിക്കും

97-ാമത് ഓസ്കർ അവാ‍ർഡുകൾ നാളെ പ്രഖ്യാപിക്കും. ഇന്ത്യൻ സമയം പുലർച്ചെ ഏഴ് മണിയോടെ ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ ചടങ്ങുകൾ ആരംഭിക്കും. ഡൊണാൾഡ് ട്രംപ് രണ്ടാമതും അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ ഓസ്കർ ആണ് ഇത്തവണത്തേത്. മികച്ച ചിത്രം, സംവിധാനം, നടൻ, നടി തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് നടക്കുന്നത്. ഇന്തോ- അമേരിക്കൻ സംരംഭമായ നെറ്റ്ഫ്ലിക്സ് ചിത്രം അനുജ, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയാണ്. ഡൽഹിയുടെ പശ്ചാത്തലത്തിൽ ഒരു 9 വയസ്സുകാരിയുടെ ജീവിതം […]
Read more

ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ല: ജ്യോതിക

പ്രേക്ഷകർക്ക് ഏറെ സ്വീകാര്യയായ നടിയാണ് ജ്യോതിക. ഇപ്പോഴിതാ ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ലെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. 28-ാം വയസില്‍ അമ്മയായ തനിക്ക് പിന്നീട് വലിയ താരങ്ങള്‍ക്കൊപ്പമോ ഹീറോയ്‌ക്കൊപ്പമോ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. അവള്‍ ഒറ്റയ്ക്ക് തന്നെ പോരാടണം എന്നാണ് ജ്യോതിക പറയുന്നത്. പുരുഷ താരങ്ങള്‍ക്ക് പ്രായമാകുന്നത് സ്വീകാരിക്കപ്പെടുമ്പോള്‍, നടിമാര്‍ക്ക് പ്രായമാവുന്നത് ആളുകള്‍ അംഗീകരിക്കില്ല എന്ന ചര്‍ച്ചയോടാണ് ജ്യോതിക പ്രതികരിച്ചത്. […]
Read more

സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് വർധിച്ചുവരുന്ന ആക്രമണങ്ങളിൽ സിനിമകളിൽ പ്രദർശിപ്പിക്കുന്ന കാര്യങ്ങളും സ്വാധീനിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണ വിധേയമാക്കണമെന്നും ഇതില്‍ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അടുത്ത കാലത്തിറങ്ങിയ ചില സിനിമകൾ ചെറുപ്പക്കാരെ വലിയ തോതിൽ വഴിതെറ്റിക്കുന്ന തരത്തിലുള്ളതാണെന്നും ആർഡിഎക്സ്, കൊത്ത, മാർക്കോ പോലുള്ള സിനിമകളുടെ പേരും അദ്ദേഹം എടുത്തു പറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കാനോ ആക്രമണങ്ങളിലേക്ക് നയിക്കുന്ന രീതിയിലോ ശ്രമിക്കുന്നത് അപകടമാണ്. മദ്യവും മറ്റ് ലഹരിമരുന്നുകളും ഉപയോഗിക്കുകയും അക്രമങ്ങൾക്ക് പ്രാധാന്യം […]
Read more

വീണ്ടും ആരാധകരെ അമ്പരപ്പിച്ച് നിവിൻ പോളി; താരത്തിന്റെ വിന്റേജ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

വിന്റേജ് ലുക്കില്‍ സോഷ്യല്‍ മീഡിയ കീഴടക്കി നിവിന്‍പോളിപുത്തന്‍ ലുക്കില്‍ വൈറലായി നിവിന്‍ പോളി. അമ്പരപ്പിക്കുന്ന മേക്കോവര്‍ കൊണ്ട് അടുത്തിടെ പല തവണ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ വീണ്ടും തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ക്ലാസിക് റെട്രോ ഫീല്‍ നല്‍കുന്ന, അള്‍ട്രാ സ്‌റ്റൈലിഷ് ലുക്കിലാണ് നിവിന്‍ പുതിയ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗംഭീര മേക്കോവര്‍ നടത്തിയ നിവിന്‍ ഇപ്പോള്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത് വിന്റേജ്‌ലുക്കിലാണ്. ‘ആക്ഷന്‍ ഹീറോ ബിജു 2’ ഉള്‍പ്പെടെയുള്ള […]
Read more

‘ഫൂട്ടേജ്’ ഹിന്ദി പതിപ്പ്; മാര്‍ച്ച് 7 ന് റിലീസ്

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫൂട്ടേജ്. 2024 ഓഗസ്റ്റില്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ആറ് മാസങ്ങള്‍ക്ക് ശേഷം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്തുകയാണ്. ഇതിനോടനുബന്ധിച്ച്‌ ചിത്രത്തിന്റെ ഹിന്ദി ട്രെയ്‍ലറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു […]
Read more

വടിവേലുവിന്റെ വായിൽ വിരലിട്ടു, തലമുടി പിടിച്ചു കുലുക്കി; പൊതുവേദിയില്‍ നടനെ അപമാനിച്ച് പ്രഭുദേവ

പൊതുവേദിയില്‍ തമിഴ് നടന്‍ വടിവേലുവിനെ അപമാനിച്ച് നടൻ പ്രഭുദേവ. വടിവേലുവിന്റെ വായില്‍ കുത്തിയും തലമുടി പിടിച്ച് കുലുക്കുകയുമായിരുന്നു. സ്‌റ്റേജ് ഷോ പരിപാടിക്കിടെ മുന്‍നിരയിലിരിക്കുകയായിരുന്ന വടിവേലുവിനോട് പ്രഭുദേവ ഇത്തരത്തില്‍ ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ധനുഷ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്ക് മുന്നിലായിരുന്നു സംഭവം. ധനുഷ് ഉള്‍പ്പെടെയുള്ള പ്രമുഖതാരങ്ങളെല്ലാം ഈ പ്രവര്‍ത്തി കണ്ട് കൈയടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. ആദ്യം വടിവേലുവിന്റെ സീറ്റിന് അരികിലേക്ക് എത്തിയ പ്രഭുദേവ വടിവേലുവിനോട് മുഖം കൊണ്ട് ഗോഷ്ടി കാണിക്കുകയും അതേ രീതിയിൽ വടിവേലുവും തിരിച്ച് […]
Read more

ആമിർ ഖാൻ 20 കൊല്ലമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ല?

സിനിമയില്‍ താരങ്ങളുടെ പ്രതിഫലം എപ്പോഴും ചർച്ചയാകാറുണ്ട്. സിനിമ വ്യവസായത്തിന്‍റെ സുസ്ഥിരതയ്ക്ക് താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്നാണ് ഭാഷ വ്യത്യാസമില്ലാതെ സിനിമ നിര്‍മ്മാതാക്കള്‍ അടക്കം ആവശ്യപ്പെടുന്നത്. എന്നാല്‍ ഇരുപത് വര്‍ഷത്തോളമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്ന് പറയുകയാണ് ബോളിവു‍ഡ് സൂപ്പര്‍താരം ആമിർ ഖാൻ. എബിപി ലൈവ് ഇവന്‍റില്‍ സംസാരിക്കവൊണ് ആമീര്‍ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. “ഞാൻ ലാഭ വിഹിത മാതൃകയിലാണ് പണം സമ്പദിക്കുന്നത്, പണ്ടത്തെ തെരുവ് കലാകാരന്മാരുടെ രീതിയാണത്. അവര്‍ തെരുവില്‍ പ്രകടനം നടത്തുന്നു, അതിന് ശേഷം തലയിലെ തൊപ്പി […]
Read more

കേരളത്തിലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രീതി സിന്റ

കേരളത്തിലെ കോൺഗ്രസിനെതിരെ ബോളിവുഡ് താരം പ്രീതി സിന്റ . കോൺഗ്രസിൻ്റെ എക്സ് പോസ്റ്റിനെതിരെ വിമർശനവുമായി താരം എത്തിയിരിക്കുന്നത്. “നടി പ്രീതി സിന്റ്റെ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബിജെപിക്ക് നൽകി, തുടർന്ന് അവരുടെ 18 കോടി രൂപ എഴുതിത്തള്ളി, കഴിഞ്ഞ ആഴ്ച ബാങ്ക് തകർന്നു. നിക്ഷേപകർ അവരുടെ പണത്തിനായി തെരുവിലിറങ്ങി.” എന്നായിരുന്നു എക്സിൽ കോൺഗ്രസ് കുറിച്ചത്. കോൺഗ്രസ്സ് പങ്കുവച്ചത് വ്യാജ ആരോപണമാണെന്നും വായ്പ താൻ 10 വർഷം മുൻപ് അടച്ചുതീർത്തതാണെന്നും പ്രീതി സിൻ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ […]
Read more

നോ വയലൻസ് ഓൺലി ഹാപ്പിനെസ്സ്, കുടുംബങ്ങളുടെ മനസ്സറിഞ്ഞ പ്രമേയം , ‘ഗെറ്റ് സെറ്റ് ബേബി’, റിവ്യൂ വായിക്കാം

പ്രണയം, വിവാഹം, ഗർഭധാരണം തുടങ്ങിയവയൊക്കെ പലപ്പോഴും പല രീതിയിൽ മലയാളത്തിൽ സിനിമകള്‍ക്ക് വിഷയമായിട്ടുള്ളതാണ്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു മെയിൽ ഗൈനക്കോളജിസ്റ്റിന്‍റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഏറെ രസകരമായി എന്നാൽ വിഷയത്തിന്‍റെ ഗൗരവം ഒരു തരിപോലും ചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രം. ആക്ഷനില്ല, വയലൻസില്ല, ഡബിൾ മീനിംഗ് ഇല്ലേയില്ല, പൂർണ്ണമായും ഫാമിലിക്ക് വേണ്ടി അണിയിച്ചൊരുക്കിയ ചിത്രം എന്ന് നിസ്സംശയം പറയാം. മലയാളത്തിലെ ആദ്യ സ്റ്റോണർ സിനിമയായ ‘കിളിപോയി’ ഒരുക്കിയ സംവിധായകൻ പൂർണ്ണമായും ഫാമിലിക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix