Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cricket

ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ബംഗളൂരു; പഞ്ചാബിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചു

ഐപിഎല്‍ കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്. ഫൈനലില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ബംഗളൂരുവിന്റെ കന്നി കിരീടം . അതേസമയം പഞ്ചാബിനായി ശശാങ്ക് സിങിന്റെ ഒറ്റയാള്‍ പോരാട്ടം ഫലംകണ്ടില്ല. പഞ്ചാബിന് ജയപ്രതീക്ഷ നല്‍കുന്ന പ്രകടനമായിരുന്നു ശശാങ്ക് സിങ് പുറത്തെടുത്തത്. പതിനെട്ട് വര്‍ഷത്തെ നീണ്ടകാത്തിരിപ്പിനൊടുവിലാണ് കൊഹ്ലി കപ്പ് നേടുന്നത്. ബംഗളൂരു ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ ആയുള്ളൂ. ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ […]
Read more

ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തുകൊണ്ട് 12 വയസുകാരന് ദാരുണാന്ത്യം

ഉത്തർപ്രദേശ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കൊണ്ട് 12 വയസുകാരൻ മരിച്ചു. നാര്‍ഖി ഗാധി റാഞ്ചോര്‍ സ്വദേശി അന്‍ഷ് ആണ് മരിച്ചത്. ഫിറോസാബാദ് ജില്ലയിലെ തുണ്ട്‌ല പട്ടണത്തില്‍ നടന്ന മത്സരത്തിനിടെ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ തട്ടിയാണ് കുട്ടി മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സംഭവം നടക്കുമ്പോള്‍ അന്‍ഷ് ബാറ്റ് ചെയ്യുകയായിരുന്നു. ഫ്യൂച്ചര്‍ ക്രിക്കറ്റ് അക്കാദമിയെ പ്രതിനിധീകരിച്ച് ഫൈനല്‍ മത്സരം കളിക്കാനാണ് കുട്ടി തിങ്കളാഴ്ച വൈകുന്നേരം തുണ്ട്‌ലയിലേക്ക് പോയത്. കളിക്കുന്നതിനിടെ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ തട്ടി അന്‍ഷ് അബോധാവസ്ഥയിലാവുകയായിരുന്നു. ഉടന്‍ […]
Read more

വനിതാ ഏകദിന ലോകകപ്പ് :ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിച്ചില്ല

മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവില്ല. ഗ്രീന്‍ഫീല്‍ഡിനെ ഒഴിവാക്കി ലോകകപ്പിനുള്ള അഞ്ച് വേദികള്‍ ഐസിസി പ്രഖ്യാപിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയാവുന്ന ലോകകപ്പിലെ മത്സരങ്ങള്‍ ബെംഗളൂരു, ഗുവാഹത്തി, ഇന്‍ഡോര്‍, വിശാഖപട്ടണം, കൊളംബോ എന്നിവിടങ്ങളിലാണ് നടക്കുക. പാകിസ്ഥാന്റെ എല്ലാ മത്സരങ്ങള്‍ക്കും കൊളംബോ വേദിയാവും. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ടുവരെയാണ് മത്സരം നടക്കുന്നത്. എട്ട് ടീമുകളാണ് ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. നേരത്തേ, ഗ്രീന്‍ഫീല്‍ഡില്‍ ലോകകപ്പ് നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗ്രീന്‍ഫീല്‍ഡിന് പുറമെ റായ്പൂര്‍, പഞ്ചാബിലെ […]
Read more

ഐപിഎല്‍ ഫൈനൽ: മഴ വില്ലനാകുമോ?

അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോര് കാണാൻ ക്രിക്കറ്റ് ആരാധകർ ഒരുങ്ങുമ്പോൾ വില്ലനായി മഴ എത്തുമോ എന്ന ആശങ്കയിലാണ് ടീംമുകളും ക്രിക്കറ്റ് ലോകവും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ന് ഫെെനൽ മത്സരം അരങ്ങേറുക. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഇരുവരും ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്ന് മത്സരം മഴ തടസപ്പെടുത്തിയാലും ഫൈനലിന് റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. ഇന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ബുധനാഴ്ച്ച വീണ്ടും. അന്നും മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോയിന്റ് […]
Read more

ഐപിഎൽ അവസാന പോരാട്ടം: ആര്‍സിബി – പഞ്ചാബ് നേർക്കുനേർ

അഹമ്മദാബാദ്: ഇന്ത്യൻ പ്രിമിയർ ലീഗ് കലാശപ്പോരാട്ടത്തിൽ ആദ്യ കിരീടം ലക്ഷ്യമിട്ട് വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സും ഇന്ന് ഏറ്റുമുട്ടും. അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കിരീടപ്പോരാട്ടം. ആരായാലും പുതിയ ചാമ്പ്യാന്മാരെയാണ് പതിനെട്ടാം സീസൺ കാത്തിരിക്കുന്നത്. സീസണില്‍ ആര്‍സിബിയും പഞ്ചാബും നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണയാണ്. ലീഗ് ഘട്ടത്തിലെ ആദ്യമത്സരത്തില്‍ പഞ്ചാബ് ജയിച്ചു. രണ്ടാം മത്സരത്തിലും ആദ്യ ക്വാളിഫയറിലും ജയം ആര്‍സിബിക്കൊപ്പം. വിരാട് കോലി, ഫില്‍ സാള്‍ട്ട് ഓപ്പണിംഗ് ജോഡി നല്‍കുന്ന തുടക്കം […]
Read more

ഗ്ലെന്‍ മാക്‌സ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 13 വര്‍ഷത്തെ ഏകദിന കരിയറിനാണ് 36-കാരനായ മാക്സി വിരാമമിട്ടത്. അടുത്തിടെ സമാപിച്ച ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ലെ മാക്‌സ്‌വെല്ലിൻ്റെ നിരാശാജനകമായ പ്രകടനത്തിന് ശേഷമാണ് ഈ തീരുമാനം. ടൂർണമെൻ്റിൽ ഓസ്‌ട്രേലിയ സെമി ഫൈനലിൽ പുറത്തായിരുന്നു. വെടിക്കെട്ട് ബാറ്റിംഗിനും ഉപയോഗപ്രദമായ ഓഫ്-സ്പിന്നിനും പേരുകേട്ട മാക്‌സ്‌വെൽ 149 ഏകദിനങ്ങളിൽ നിന്ന് 33.81 ശരാശരിയിൽ 3,990 റൺസ് നേടിയാണ് 50 ഓവർ ഫോർമാറ്റിൽ നിന്ന് വിരമിച്ചത്. അതിൽ നാല് […]
Read more

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്‍റെ വിവാഹ നിശ്ചയം ജൂണ്‍ 8ന്

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്‍റെ വിവാഹ നിശ്ചയം ജൂണ്‍ 8ന്. ലക്നൗവിലെ സ്വകാര്യ ഹോട്ടലിലാകും ചടങ്ങുകൾ നടക്കുക. ഉത്തര്‍പ്രദേശിലെ മച്ലിഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായ പ്രിയ സരോജ് ആണ് വധു. നിലവിലെ ലോക്സഭിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ് 25കാരിയായ പ്രിയ. സമാജ്‌വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാവും മൂന്ന് തവണ എംപിയും നിലവിലെ കേരാകട് എംഎല്‍എയുമായ തുഫാനി സരോജിന്‍റെ മകളാണ് പ്രിയ സരോജ്. അഭിഭാഷക കൂടിയായ പ്രിയ സരോജ് […]
Read more

മുംബൈ- പഞ്ചാബ് സെമി ഫൈനൽ മത്സരം; പഞ്ചാബിന്റെ ലക്ഷ്യം കന്നിക്കിരീടം

അഹമ്മദാബാദ്: ഐപിഎല്‍ സെമിഫൈനല്‍ പോരാട്ടമായ രണ്ടാം ക്വാളി ഫയറിനായി ഇന്ന് മുംബൈ- പഞ്ചാബ് ടീമുകള്‍ ഏറ്റുമുട്ടും. ഐപിഎല്‍ കന്നിക്കിരീടം മോഹിച്ചെത്തി പഞ്ചാബ് ഇറങ്ങുമ്പോള്‍ ആറാം കീരിടത്തിന് പ്രയഗ്നിക്കുകയാണ് മുംബൈ ഇന്ത്യൻസ്. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനാക്കാരായി പ്ലേ ഓഫില്‍ കടന്നെങ്കിലും ഒന്നാം ക്വാളിഫയറില്‍ ബംഗളരൂവിനോട് ദയനീയ പരാജയം പഞ്ചാബിന് നേരിടേണ്ടി വന്നു. മറുവശത്ത് നാലാം സ്ഥാനാക്കാരനായി പ്ലേ ഓഫില്‍ കടന്ന് മുംബൈ കരുത്തരായ ഗുജറാത്തിനെ വീഴ്ത്തിയാണ് രണ്ടാം ക്വാളിഫയറിന് ടിക്കറ്റെടുത്തത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി […]
Read more

ഐപിഎൽ പ്ലേഓഫിനു മുൻപേ 3 മുംബൈ ഇന്ത്യൻസ് താരങ്ങൾ ടീം വിട്ടു

മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗിന്റെ18-ാം സീസണിൽ നാലാമത്തെ ടീമായി പ്ലേഓഫിൽ കടന്ന മുംബൈ ഇന്ത്യൻസിന്റെ മുന്ന് താരങ്ങൾ ടീം വിട്ടു. ഇംഗ്ലണ്ട് താരം വിൽ ജാക്സ്, ദക്ഷിണാഫ്രിക്കൻ താരങ്ങളായ റയാൻ റിക്കിൾട്ടൻ, കോർബിൻ ബോഷ് എന്നിവരാണ് ടീം വിട്ടത്. ദേശീയ ടീമിൽ ചേരുന്നതിനായാണ് താരങ്ങൾ ഐപിഎലിൽ നിന്ന് മടങ്ങുന്നത്. മുംബൈ ഇന്ത്യൻസ് മൂവർക്കും യാത്രയയപ്പ് നൽകി. ഐപിഎൽ എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനിരിക്കെയാണ് പ്രമുഖ താരങ്ങൾ ടീം വിട്ടത്. നിർണായകമായ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ […]
Read more

ഐപിഎല്‍ സമാപനച്ചടങ്ങിൽ ഇന്ത്യൻ സൈനികര്‍ക്ക് ആദരമൊരുക്കാൻ ബിസിസിഐ

മുംബൈ: ജൂണ്‍ മൂന്നിന് നടക്കുന്ന ഐപിഎല്‍ ഫൈനലിന് മുന്നോടിയായി നടക്കുന്ന സമാപനച്ചടങ്ങില്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥർക്ക് ആദരമൊരുക്കാന്‍ ബിസിസിഐ. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ തീരുമാനം. ഉന്നത സൈനിക ഉദ്യോഗസ്ഥരെ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിസിസിഐ ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ഉപേന്ദ്ര ദ്വിവേദി, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍, ചീഫ് ഓഫ് നേവി സ്റ്റാഫ് ദിനേഷ് കെ തൃപാഠി, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എ പി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix