Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cricket

ടീം ഇന്ത്യ നയിക്കാന്‍ ഇനി ഗില്ലെത്തും; ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

ശുഭ്മാന്‍ ഗില്ലിനെ ടീം ഇന്ത്യയുടെ പുതിയ ക്യാപറ്റനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുണ്‍ നായര്‍ ടീമില്‍ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എല്‍ രാഹുലും ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മന്‍ […]
Read more

ഏറ്റവും വേഗത്തിൽ 13,000 റൺസ് നേടുന്ന ലോകത്തെ ആദ്യ ബാറ്റർ; ജോ റൂട്ട്

നോട്ടിങ്ഹാം: ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം13,000 റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററെന്ന റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. നോട്ടിങ്ഹാമില്‍ സിംബാബ്‌വെയ്‌ക്കെതിരായ ചതുര്‍ദിന ടെസ്റ്റിലെ ആദ്യ ദിവസത്തെ മൂന്നാം സെഷനിലാണ് റൂട്ട് ഈ നാഴികക്കല്ല് പിന്നിട്ടത്. ടെസ്റ്റ് ക്രിക്കറ്റിലെ 153-ാം മത്സരത്തിലാണ് ജോ റൂട്ടിന്റെ നേട്ടം. 159 ടെസ്റ്റുകളിൽ നിന്നായി ഈ നേട്ടത്തിലെത്തിയ ​ദക്ഷിണാഫ്രിക്കൻ മുൻ താരം ജാക് കാലിസിന്റെ റെക്കോർഡാണ് ജോ റൂട്ട് മറികടന്നത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ജാക് കാലിസിന്റെ പേരിലായിരുന്നു ടെസ്റ്റിലെ അതിവഗേ […]
Read more

ഐപിഎല്ലില്‍ ഇന്ന് ; റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. രാത്രി ഏഴരയക്ക് ലഖ്നൗവിലാണ് മത്സരം.12 മത്സരങ്ങളില്‍ 17 പോയിന്റുള്ള ആര്‍സിബിക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരിലൊരാളായി ഫിനിഷ് ചെയ്യാനാകും. മികച്ച ഫോമിലുള്ള വിരാട് കോലി തന്നെയാണ് ബംഗളൂരുവിന്റെ കരുത്ത്. ജേക്കബ് ബേത്തല്‍, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജിതേഷ് ശര്‍മ തുടങ്ങിയ പവര്‍ഹിറ്റര്‍മാര്‍ക്ക് തകര്‍ത്തടിക്കാന്‍ പറ്റിയ വിളനിലമാണ് ബാറ്റര്‍മാരുടെ പറുദീസയായ ലഖ്നൌ ഏകാന സ്റ്റേഡിയം. ബൗളിങ് നിരയിലേക്ക് വന്നാല്‍ […]
Read more

ചരിത്ര വിജയംകുറിച്ച് യുഎഇ; പരമ്പരയിൽ 1–1ന് ഒപ്പം

ഷാർജ: ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ചരിത്രംകുറിച്ച് യുഎഇ ക്രിക്കറ്റ് ടീം. 206 റൺസിന്റെ കൂറ്റൻ‌ വിജയലക്ഷ്യം ഉയർത്തി വെല്ലുവിളിച്ച ബംഗ്ലദേശിനെ രണ്ടു വിക്കറ്റിനാണ് യുഎഇ തകർത്തത്. ഒരു പന്തും രണ്ടു വിക്കറ്റും ബാക്കിനിർത്തിയാണ് യുഎഇ ബംഗ്ലദേശ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്നത്. ബംഗ്ലദേശിനെതിരെ ഏതൊരു ഫോർമാറ്റിലുമായി യുഎഇയുടെ ആദ്യ വിജയം കൂടിയാണിത്. അതേസമയം, ആദ്യം രണ്ടു മത്സരങ്ങൾ മാത്രം നിശ്ചയിച്ചിരുന്ന പരമ്പരയിൽ മൂന്നാമത് ഒരു മത്സരം കൂടി ഉൾപ്പെടുത്തി. നിലവിൽ ഇരു ടീമുകളും ഓരോ […]
Read more

ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ കളിക്കില്ല; തീരുമാനം അറിയിച്ച് BCCI

ന്യൂഡല്‍ഹി: ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ കളിക്കില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ബിസിസിഐ തീരുമാനം അറിയിച്ചു. പാകിസ്താനുമായുള്ള അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വനിത എമേര്‍ജിങ് ഏഷ്യാകപ്പിലും കളിക്കില്ല. പാക് മന്ത്രിയും പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റുമായ മൊഹ്‌സിന്‍ നഖ് വിയാണ് നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അധ്യക്ഷന്‍. ഇതും ബിസിസിഐ തീരുമാനത്തിന് കാരണമാണ്. സെപ്റ്റംബറില്‍ ഇന്ത്യയിലാണ് ഏഷ്യാകപ്പ് നടക്കേണ്ടത്. ഏഷ്യാ കപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ […]
Read more

ഐപിഎല്‍ ഇന്ന് പുനരാരംഭിക്കും

ബെംഗളൂരു: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി 7.30ന് ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് കോലിയുടെ ബെംഗളൂരു ഇന്ന് കൊല്‍ക്കത്തയെ നേരിടുന്നത്. ഇനിയുള്ള മൂന്ന് കളിയില്‍ ഒറ്റ ജയം നേടിയാല്‍ ബെംഗളൂരു പ്ലേ ഓഫിലെത്തും.16 പോയിന്റുള്ള ആര്‍സിബി രണ്ടാം സ്ഥാനത്തും 11 പോയിന്റുള്ള കെകെആര്‍ ആറാമതും. ഒന്നാം ക്വാളിഫയര്‍ മേയ് 29നും എലിമിനേറ്റര്‍ 30നും രണ്ടാം ക്വാളിഫയര്‍ ജൂണ്‍ ഒന്നിനും നടക്കും. ജൂണ്‍ മൂന്നിനാണ് ഫൈനല്‍ […]
Read more

IPLൽ ഈ വർഷം ഡിജെയും ഡാൻസും വേണ്ട; സുനിൽ ഗവാസ്‌കർ

മുംബെെ: ഇന്ത്യ പാകിസ്താൻ സംഘർഷത്തിന് പിന്നാലെ നിർത്തിവച്ച ഐപിഎൽ 2025 സീസൺ പുനഃരാരംഭിക്കാനിരിക്കെ ഭീകരാക്രമണങ്ങളെത്തുടർന്ന് ദുഃഖിതരായ കുടുംബങ്ങളുടെ വികാരങ്ങളെ മാനിച്ച് മത്സരങ്ങളിൽ ശാന്തമായ അന്തരീക്ഷം നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടു. മെയ് 17 ന് മത്സരം പുനഃരാരംഭിക്കാനിരിക്കെയാണ് ​ഗവാസ്കറുടെ തുറന്നു പറച്ചിൽ. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ആറ് വേദികളിലായി ആകെ 17 മത്സരങ്ങളാണ് നടക്കാനുള്ളത്. ജൂൺ 3 നാണ് ഫൈനൽ തീരുമാനിച്ചിട്ടുള്ളത്.
Read more

ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പരമ്പര മെയ് 29 മുതല്‍; ഐ പി എല്‍ ടീമുകള്‍ പ്രതിസന്ധിയിലേക്ക്

ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പരമ്പര മെയ് 29 മുതല്‍ ആരംഭിക്കും. പരമ്പരയ്ക്കായി താരങ്ങള്‍ പോയിക്കഴിഞ്ഞാല്‍ ഐപിഎല്‍ ടീമുകള്‍ക്ക് നിര്‍ണായക താരങ്ങളെ നഷ്ടമാകും. ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്കാണ് പ്രധാനമായും താരങ്ങളുടെ നഷ്ടമുണ്ടാകുക. ഗുജറാത്ത് ടൈറ്റന്‍സിന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലറിന്റെ സാന്നിധ്യം നഷ്ടമായേക്കും. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്തുള്ള താരമാണ് ബട്‌ലര്‍. വിക്കറ്റ് കീപ്പറായും ബട്‌ലറിന്റെ സാന്നിധ്യം ഗുജറാത്തിന് നിര്‍ണായകമാണ്. അനുജ് റാവത്ത്, […]
Read more

പാകിസ്താൻ സൂപ്പർ ലീ​ഗ് മെയ് 17 മുതൽ പുനരാരംഭിക്കുന്നു

ഇസ്ലാംബാദ്: ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾ അവസാനിച്ചതോടെ പാകിസ്താൻ സൂപ്പർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റും പുനരാരംഭിക്കുന്നു. മെയ് 17 മുതൽ പാകിസ്താൻ സൂപ്പർ ലി​ഗ് പുനരാരംഭിക്കും. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‍വിയാണ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. പാകിസ്താൻ തന്നെയാണ് ടൂർണമെന്റിന് വേദിയാകുക. ടൂർണമെന്റിൽ ഇനി എട്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടൂർണമെന്റിൽ വിദേശതാരങ്ങൾ കളിക്കുമോയെന്നതിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങളില്ല. അതേസമയം ഐപിഎൽ മെയ് 17 മുതൽ പുനരാരംഭിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
Read more

ഭാര്യയെ കൂട്ടാൻ പറ്റില്ല; വിരാട് ടെസ്റ്റിൽ നിന്ന് വിരമിച്ചത് BCCIയുടെ പെരുമാറ്റ ചട്ടം മൂലം?

മുംബെെ: ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് കാരണം പുറത്ത്. ബിസിസിഐയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനമെന്നാണ് പുറത്ത് വരുന്ന വിവരം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ ബിസിസിഐ താരങ്ങൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളാണ് വിരാടിനെ പ്രകോപിപ്പിച്ചത്. പുതിയ പെരുമാറ്റ ചട്ടം അനുസരിച്ച് 45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പരമ്പരകളിൽ മാത്രമേ താരങ്ങൾക്ക് പങ്കാളിയെയും മക്കളേയും കൂടെ നിർത്താൻ പറ്റൂ. എന്നാൽ ഇത് രണ്ടാഴ്ചയിൽ കൂടുതലാവരുത്. പരമ്പരകളിലും ടൂര്‍ണമെന്‍റുകളിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix