Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസിലെ പ്രതി; ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തി

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യത്തിലിറങ്ങിയ യുവാവ് ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ. 35കാരനായ രാജ്കുമാറാണ് വെള്ളിയാഴ്ച രാത്രിയോടെ നടന്ന കൂട്ടക്കൊലപാതകങ്ങളുടെ പ്രതി. കൃത്യത്തിന് ശേഷം പിതാവിനെ വിളിച്ച് കൊലപാതക വിവരം അറിയിച്ച ഇയാൾക്കായി പ്രത്യേക പൊലീസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പൊലീസ് പറയുന്നതനുസരിച്ച്, ഷാബാദിലെ വീട്ടിൽ ആദ്യം ഭാര്യ പാർവതി സരിത (30), നാലും ഒന്നും വയസ്സുള്ള രണ്ട് ആൺമക്കൾ എന്നിവരെ രാജ്കുമാർ കൊലപ്പെടുത്തി. തുടർന്ന്, തനിക്കെതിരെ […]
Read more

മിഠായി കടലാസിൽ പൊതിഞ്ഞ MDMA; തലശ്ശേരിയിൽ യുവാവ് പിടിയിൽ

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ 185 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. തലശ്ശേരി സ്വദേശിയായ മുഹമ്മദ് സമീലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂളറിനുള്ളിൽ ഒളിപ്പിച്ച നിലയിലും എംഡിഎംഎ കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത പൊലീസ് ലഹരിമരുന്ന് എത്തിച്ചതും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; എസ്‌ഐടിക്ക് മുന്നിൽ എത്തിയത് പത്തിലധികം പരാതികൾ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ആദ്യ ദിവസം തന്നെ പത്തിലധികം പരാതികൾ ലഭിച്ചു. കെഎഎസ് പരീക്ഷ, പ്ലാനിംഗ് ബോർഡ് ചീഫ് പരീക്ഷ എന്നിവ ഉൾപ്പെടെ വിവിധ പരീക്ഷകളിൽ ക്രമക്കേട് നടന്നതായി പരാതികളിൽ ആരോപിക്കുന്നു. പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ഇതിനൊപ്പം പിഎസ്‌സിയുടെ രേഖകളും പരിശോധിക്കും. പിഎസ്‌സി ജീവനക്കാരുടെ മൊഴി ശേഖരിച്ച ശേഷം ജൂലൈ 25-ന് പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് […]
Read more

സ്വർണമാല മോഷണക്കുറ്റം ചുമത്തി യുവതിയെ മർദിച്ചു; സഹോദരനും ഭാര്യയ്ക്കുമെതിരെ കേസ്

എറണാകുളം: ആലങ്ങാട് കുന്നേൽ സ്വദേശിനിയായ യുവതിയെ സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തെന്ന പരാതിയിൽ ആലങ്ങാട് പോലീസ് കേസെടുത്തു. ജോമോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹോദരൻ ജോയ്സണും ഭാര്യയ്ക്കുമെതിരെ അന്വേഷണം ആരംഭിച്ചത്. വീടിന്റെ അവകാശവിഹിതവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 1.5 ലക്ഷം രൂപ സഹോദരൻ ബലമായി കൈപ്പറ്റിയെന്ന പരാതിയും ജോമോൾ മുമ്പ് നൽകിയിരുന്നു. പണം തിരികെ നൽകാമെന്ന ഉറപ്പിനെ തുടർന്ന് അന്ന് പരാതി ഒത്തുതീർപ്പാക്കിയെങ്കിലും […]
Read more

അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞ സംഭവം; അധ്യാപകനെതിരെ കേസ്

മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങലിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അടിച്ച് ഒടിച്ച സംഭവത്തിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. കൽപകഞ്ചേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എംഎസ്എം ഹയർ സെക്കൻഡറി സ്കൂൾ കല്ലിങ്ങൽപ്പറമ്പിലെ കണക്ക് അധ്യാപകനെതിരെയാണ് നടപടി. ക്ലാസിൽ ശ്രദ്ധിക്കാത്തതിനെ തുടർന്ന് ചൂരൽ കൊണ്ട് അടിച്ചപ്പോഴാണ് വിദ്യാർഥിനിയുടെ കൈയ്ക്ക് ഗുരുതര പരിക്കേറ്റത്. പരിശോധനയിൽ കൈയിലെ എല്ല് പൊട്ടിയതായി കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ കുടുംബം ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. കുട്ടിക്ക് പരിക്കേറ്റിട്ടും അധ്യാപകർ ആശുപത്രിയിൽ എത്തിക്കാതെ വീട്ടിലെത്തിച്ചുവെന്നാണ് മാതാപിതാക്കളുടെ […]
Read more

അമ്മയെ കൊലപ്പെടുത്തിയ കേസ്; പിതാവിന്റെ മരണത്തിലും ആയുഷിക്കെതിരെ ഗുരുതര ആരോപണം

ജയ്‌പൂർ: രാജസ്ഥാനിലെ ജയ്‌പൂരിൽ അമ്മയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 23കാരി എൽഎൽബി വിദ്യാർത്ഥിനി ആയുഷി ശർമ്മയ്‌ക്കെതിരെ പുതിയ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തി. 2025 ഏപ്രിലിൽ മരിച്ച പിതാവ് വിജയ് ശർമ്മയുടെ മരണവും ആസൂത്രിത കൊലപാതകമാണെന്നും അതിന് പിന്നിലും ആയുഷിയാണെന്നുമാണ് അമ്മാവൻ രാകേഷ് ശർമ്മ പോലീസിനും കോടതിക്കും നൽകിയ പരാതിയിൽ ആരോപിക്കുന്നത്. കഴിഞ്ഞ ജൂലൈ 3-ന് ജയ്‌പൂരിലെ പ്രതാപ് നഗറിൽ സർക്കാർ ജീവനക്കാരിയായ അമ്മ നീരജ് ശർമ്മയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ആയുഷി […]
Read more

അവയവക്കച്ചവടം; ഇ ഡി അന്വേഷണം ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്ക്

കൊച്ചി: വ്യാജരേഖകൾ ഉപയോഗിച്ച് നടത്തിയെന്ന് ആരോപിക്കുന്ന അവയവ കച്ചവട കേസിൽ ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചു. ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് ഇഖ്ബാലിനെ ഇഡി ചോദ്യം ചെയ്തു. നിയമവിരുദ്ധമായി നടത്തിയ ശസ്ത്രക്രിയകളിൽ ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോ എന്നതാണ് അന്വേഷണത്തിന്റെ പ്രധാന വിഷയം. ഇതിന്റെ ഭാഗമായി ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്ത് വിവരങ്ങളും ഇഡി പരിശോധിച്ചുവരികയാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്വത്ത് വിവരങ്ങളും ഡോ. മുഹമ്മദ് ഇഖ്ബാലിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. […]
Read more

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ചിന്; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയായ സാവരിയ ബസന്തിന്റെ കൊലപാതകക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാട്ടിലെ സാവരിയയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. പ്രതിക്കെതിരെ നിയമനടപടികൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയും സാവരിയയുടെ സഹപാഠിയുമായ സദറുൽ അനവിനെ ഉസ്‌ബെക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് […]
Read more

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചന്ദനമരം മുറിച്ചു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാന വളപ്പിൽ നിന്ന് ചന്ദനമരം മുറിച്ച സംഭവത്തിൽ വിശദീകരണവുമായി അധികൃതർ. നന്ദൻകോടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്തെ ക്യാന്റീൻ അറ്റകുറ്റപ്പണികൾക്കിടെയാണ് സംഭവം നടന്നത്. അറ്റകുറ്റപ്പണികൾക്കായി എത്തിയ കരാർ തൊഴിലാളികളാണ് ചന്ദനമരത്തിന്റെ ഒരു വലിയ ശിഖരം മുറിച്ചത്. അപകടകരമായ രീതിയിൽ താഴേക്ക് വീഴാൻ സാധ്യതയുണ്ടായിരുന്ന ശിഖരം മുറിക്കുന്നതായി കരാറുകാരനെ അറിയിച്ച ശേഷമാണ് നടപടി എടുത്തതെന്നാണ് വിവരം. എന്നാൽ ദേവസ്വം ബോർഡ് ജീവനക്കാർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുറിച്ചത് ചന്ദനമരമാണെന്ന് കണ്ടെത്തിയത്. തുടർന്ന് മുറിച്ചെടുത്ത തടിയുടെ […]
Read more

ഒരു കോടിയുടെ സ്വർണം നൽകാമെന്ന് പറഞ്ഞ് 93 ലക്ഷം തട്ടിപ്പ്; രണ്ടു പേർക്കെതിരെ കേസ്

കാസർകോട്: ഒരു കോടി രൂപയിലധികം വിലമതിക്കുന്ന പഴയ സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽ നിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുമ്പളയിലെ എസ് ഗോൾഡ് ജ്വല്ലറി ഉടമ മൊഗ്രാൽ റഹ്മത്ത് നഗർ താഹിറ മൻസിലിലെ യൂസഫിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഡോ. മുഹമ്മദ് സഹീർ, അബ്ദുല്ല എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പഴയ സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ജ്വല്ലറി ഉടമയെ ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വർണം കൈവശമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix