Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

മൂക്കുത്തി കവർന്നെടുക്കാൻ വയോധികയെ കൊലപ്പെടുത്തി; 17-കാരനും പിടിയിൽ

പാലക്കാട്: പാലക്കാട് വടകരപ്പതി ആട്ടയാമ്പതി സ്വദേശിനി സരസാളിനെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. റിമാൻഡിൽ കഴിയുന്ന 19-കാരനായ ഉദയകുമാറിന്റെ സുഹൃത്തായ 17-കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയ ശേഷമായിരിക്കും തുടർനടപടികൾ. കവർച്ച ലക്ഷ്യമിട്ടെത്തിയ പ്രതികൾ വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് തീയിട്ടതായും പിന്നീട് കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ പുറത്തുകൊണ്ടുപോയി കുഴിച്ചുമൂടിയതായും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈ.എസ്.പി. അറിയിച്ചു. വയോധികയുടെ മൂക്കിലുണ്ടായിരുന്ന രണ്ട് […]
Read more

യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം

ബെംഗളൂരു: യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളാണ് പിടിയിലായത്. പാഴ്സൽ എത്തിച്ച ഡെലിവറി ജീവനക്കാരൻ വാഷ്‌റൂം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടെന്നും താൻ മറുപടി പറയുന്നതിന് മുമ്പ് വീട്ടിനുള്ളിലേക്ക് കയറുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. പരിചയമില്ലാത്തവരെ വീട്ടിൽ പ്രവേശിപ്പിക്കാറില്ലെന്ന് പറഞ്ഞിട്ടും ഇയാൾ അത് അവഗണിച്ചെന്നാണ് പരാതി. വാഷ്‌റൂമിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാൾ യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നും യുവതി പറഞ്ഞു. […]
Read more

അർജന്റീനയെ ട്രോളിയ കേരള പൊലീസ് പോസ്റ്റിനെതിരെ പരാതി

തിരുവനന്തപുരം: അർജന്റീനയെ പരിഹസിച്ച് കേരള പൊലീസ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിനെതിരെ പരാതി. മലപ്പുറം സ്വദേശിയായ യുവാവാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വ്യക്തിപരമായ താൽപര്യങ്ങൾക്ക് ഉപയോഗിച്ചെന്നും അർജന്റീന പോലുള്ള മുൻനിര ടീമിനെ മോശമായി ചിത്രീകരിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. പോസ്റ്റിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ‘കേരള ജനതയ്ക്കൊപ്പം’ എന്ന സന്ദേശത്തോടെയായിരുന്നു കേരള പൊലീസിന്റെ പോസ്റ്റ്. അർജന്റീന നായകൻ ലയണൽ മെസിയുടെ തോളിൽ കൈവെച്ച് നിൽക്കുന്ന റഫറിയുടെ […]
Read more

ഓപ്പറേഷൻ തൂഫാൻ; ലഹരി ഇടപാടിലെ സാമ്പത്തിക കണ്ണിയായ യുവതി അറസ്റ്റിൽ

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന ആരോപണത്തിൽ യുവതിയെ വടകര പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മൽ കെ.സി. കീർത്തന (30)യാണ് പിടിയിലായത്. മയക്കുമരുന്ന് വാങ്ങുന്നവർ പണം കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് മറ്റൊരാൾ ആവശ്യക്കാർക്ക് ലഹരിവസ്തുക്കൾ കൈമാറുന്ന രീതിയിലായിരുന്നു ഇടപാടുകൾ നടന്നിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപ യുവതിയുടെ ബാങ്ക് അക്കൗണ്ടിലൂടെ […]
Read more

പോക്‌സോ കേസില്‍ നടന്‍ രോഹിത് ചന്ദേൽ അറസ്റ്റില്‍

മുംബൈ: ടെലിവിഷൻ നടൻ രോഹിത് ചന്ദേൽ പോക്‌സോ കേസിൽ അറസ്റ്റിൽ. 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുംബൈ ഘട്‌കോപർ പൊലീസ് ആണ് നടനെ അറസ്റ്റ് ചെയ്തത്. ‘കാശിഭായ് ബാജിറാവു ബല്ലാൽ’, ‘പാണ്ഡ്യ സ്റ്റോർ’ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയനായ രോഹിത് ചന്ദേലിനെ ദഹിസറിലെ വസതിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. എതിർപ്പ് അറിയിച്ചിട്ടും ശല്യം തുടരുകയായിരുന്നുവെന്നും പരാതിയിലുണ്ട്. ജൂലൈ അഞ്ചിന് പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെത്തിയ പ്രതി […]
Read more

ഒന്നര വയസ്സുകാരന്റെ കൊലപാതകം; അമ്മയെ വെറുതെവിട്ട് കോടതി

കോഴിക്കോട്: ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായിരുന്ന അമ്മയെ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. കോഴിക്കോട് ചേളന്നൂർ കാവുകുളങ്ങര സ്വദേശിനിയായ ധനലക്ഷ്മിയെയാണ് അഡീഷണൽ സെഷൻസ് കോടതി–4 ജഡ്ജി പി. പ്രദീപ് കുറ്റവിമുക്തയാക്കിയത്. 2019 നവംബർ 2-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് മകൻ തടസ്സമാകുമെന്ന കരുതലിൽ കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ കേസ്. എന്നാൽ സാക്ഷിമൊഴികളും ഹാജരാക്കിയ തെളിവുകളും പരിശോധിച്ച കോടതി, ധനലക്ഷ്മിക്കെതിരായ കൊലക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് […]
Read more

തപാൽവകുപ്പ് ജീവനക്കാരിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി ഒളിവിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ തപാൽവകുപ്പിൽ പോസ്റ്റൽ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഊർമിള സൈനി ഭർത്താവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് അഖിലേഷ് സൈനിക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അഖിലേഷ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വൈകിട്ട് സ്കൂൾ വിട്ടെത്തിയ 14-കാരിയായ മകളാണ് വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വ്യാപാരിയായ അഖിലേഷ് കൊലപാതകം മുൻകൂട്ടി […]
Read more

ലഹരി സംഘത്തിലെ പ്രധാനി; പൂച്ച അര്‍ഷാദ് ഒടുവില്‍ പിടിയില്‍

കോഴിക്കോട്: നഗരത്തിലെ ലഹരി സംഘത്തിലെ പ്രധാനിയെന്ന് പൊലീസ് പറയുന്ന പൂച്ച അർഷാദ് എന്ന പി.വി. അർഷാദിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ലഹരി കേസുകളിലധികം പ്രതിയാണ് അർഷാദ്. കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ മാവൂർ സ്വദേശി സലാമിന് എംഡിഎംഎ എത്തിച്ചുനൽകിയത് അർഷാദാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലഹരി വിരുദ്ധ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അഞ്ച് വർഷം മുമ്പ് മാവൂരിലെ ഒരു ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അർഷാദിനെയും […]
Read more

ഇന്ത്യൻ വംശജയായ ഗൂഗിൾ എക്സിക്യൂട്ടീവ് ശീതൾ വ്രസെൻ കൊല്ലപ്പെട്ടു; ഭർത്താവ് അറസ്റ്റിൽ

അറ്റ്‌ലാന്‍റ: അമേരിക്കയിലെ ജോർജിയയിൽ ഇന്ത്യൻ വംശജയും ഗൂഗിളിലെ മുതിർന്ന സാങ്കേതിക ഉദ്യോഗസ്ഥയുമായ ശീതൾ വ്രസെൻ (57) വെടിയേറ്റ് മരിച്ചു. വെടിവെപ്പിൽ ദമ്പതികളുടെ 23-കാരനായ മകൻ ജെയ്‌സൺ വ്രസെനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഭർത്താവ് കിർക്ക് ബി. വ്രസെനെ (56) പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ജോർജിയയിലെ സ്മിർണയിലെ ഇവരുടെ വസതിയിൽ സംഭവം നടന്നത്. കുടുംബവഴക്കിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വെടിയൊച്ച കേട്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ശീതളിനെ മരിച്ച […]
Read more

ഗുരുവായൂരില്‍ വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു; രണ്ട് പേര്‍ പിടിയില്‍

തൃശൂർ: ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു. ചേലക്കര സ്വദേശിനിയായ സന്താനവല്ലിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറിനെയും ഇയാളുടെ കൂട്ടാളിയെയുമാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഗുരുവായൂരിലെ ഒരു വീട്ടുവളപ്പിലെ കിണറ്റിൽ നിന്ന് സന്താനവല്ലിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട് സുരേഷ് കുമാറിനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂർ സ്വദേശിയായ സുരേഷ് കുമാർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്കാണ് ഇന്നലെ സന്താനവല്ലി എത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix