റാഗിങിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടുനില്‍ക്കാൻ സാധിച്ചില്ല, കുറ്റവാളികൾക്കെതിരെയുള്ള നടപടികൾ സസ്പെൻഷനിൽ തീരില്ല – മന്ത്രി വീണാ ജോർജ്
കോട്ടയം: ഗാന്ധിനഗര്‍ നഴ്സിങ് കോളേജ് റാഗിങ് കേസിലെ പ്രതികള്‍ക്കെതിരെയുള്ള നടപടികള്‍ സസ്‌പെന്‍ഷനില്‍ ഒതുക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തനിക്ക് കണ്ടുനില്‍ക്കാനായില്ലെന്നും മനസാക്ഷിയെ ഞെട്ടിക്കുന്നതും അതിക്രൂരവുമായ സംഭവമാണുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.നഴ്‌സിങ് കോളേജ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഡിഎംഇയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ റാഗിങ് സംബന്ധിച്ച് പരാതിപ്പെട്ടില്ല എന്ന കോളേജ് അധികൃതരുടെ വിശദീകരണവും അംഗീകരിക്കാനാവില്ല. […]
Read more