Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

പരീക്ഷയിൽ കോപ്പിയടിച്ചു; തുടർന്ന് തര്‍ക്കം; ബിഹാറിൽ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു

പട്ന: ബിഹാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്.ബിഹാറിലെ റൊതാസ് ജില്ലയിലാണ് സംഭവം. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റിട്ടുണ്ട്. അതെസമയം പരിക്കേറ്റ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ വലിയ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വെടിയേറ്റുമരിച്ച വിദ്യാര്‍ഥിയുടെ കുടുംബം ദേശീയപാത തടഞ്ഞതിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഇതോടെയാണ് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചത്.
Read more

മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു; പ്രതി കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ മകന്‍ അമ്മയെ വെട്ടികൊന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകന്‍ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മില്‍. ആമിനയുടെ ഭര്‍ത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് കൊലപാതകം നടക്കുന്നത്. കൊടുവാള്‍ ഉപയോഗിച്ച് മുസമ്മിന്‍ ആമിനയെ വെട്ടുകയായിരുന്നു. തുടര്‍ന്ന് നിലത്തു വീണ ആമിനയുടെ തലയില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് മുസമ്മില്‍ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന […]
Read more

കൈക്കൂലി കേസ്: ബസ് പെർമിറ്റ് അനുവദിക്കാൻ പണം പിരിച്ചെന്ന് റിപ്പോർട്ട്

എറണാകുളം: ആർ ടി ഒ പ്രതിയായ കൈക്കൂലി കേസില്‍ ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്റുമാരെ വച്ച് ആര്‍ടിഒ പണം പിരിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. മൂന്നാം പ്രതിയായ രാമപടിയാർ വഴിയാണ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ജർസൻ, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാർ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകൾ വഴിയെന്നും കണ്ടെത്തല്‍. ഇതിന്റെ തെളിവ് ഇവരുടെ ഫോണിൽ നിന്ന് കിട്ടിയെന്നും വിജിലൻസ് റിപ്പോര്‍ട്ട്. മൂവരും ചേർന്ന് സമാന രീതിയിലുള്ള അഴിമതി ഇതിനു മുന്നേയും നടത്തിയതായി സംശയിക്കുന്നു […]
Read more

20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ ഒഡിഷ സ്വദേശികൾ പിടിയിൽ

ഒറ്റപ്പാലം: 20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ. വെള്ളിയാട് റെയിൽവേ പാളത്തിന് സമീപത്ത് നിന്നും സഹോദരങ്ങളായ സിബ ഗമാഗ (32), പ്രധാനി ഗമാഗ (22), എന്നിവരും രാജേന്ദ്ര സബാ(26)റുമാണ് പിടിയിലായത്. വേഗത കുറഞ്ഞ സ്ഥലം നോക്കി തീവണ്ടിയിൽ നിന്നും ചാടി ഇറങ്ങി കഞ്ചാവുമായി രക്ഷപ്പെടുന്നതിനിടെയാണ് ഇവർ ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലാകുന്നത്. പ്രധാന റെയിൽവേ സ്റ്റ്‌ഷനുകളിൽ പരിശോധന ശക്തമെന്ന് മനസിലാക്കിയ ഇവർ മറ്റിടങ്ങളിൽ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.20 കിലോഗ്രാം കഞ്ചാവ് […]
Read more

വീട്ടുമുറ്റത്ത് വച്ചിരുന്ന ബുള്ളറ്റ് മോഷ്ടിച്ചു; രണ്ട് പേര്‍ പോലീസ് പിടിയില്‍

തൃശൂര്‍: ഗുരുവായൂരിൽ വാഹന മോഷ്ടാക്കളെ പിടികൂടി. മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫ് (45), കൊടുങ്ങല്ലൂർ സ്വദേശി മാഹിൽ (22) എന്നിവരെയാണ് ബുള്ളറ്റ് മോഷ്ടിച്ച കേസിൽ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ നിരവധി മോഷണ കേസുകളിൽ പ്രതികളാണ്. പേരകം സ്വദേശി നിഖിലിന്റെ വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് മോഷണം പോയത്. നിഖിലിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി ശേഷം റിമാൻഡ് ചെയ്തു.
Read more

കോഴിക്കോട് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി; നിരോധിത പ്ലാസ്റ്റിക് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ

കോഴിക്കോട്: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. കോഴിക്കോട് എളേറ്റിലിലാണ് സംഭവം. ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി ഇന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ നിലയില്‍ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. ചളിക്കോട് അങ്ങാടി, എളേറ്റില്‍ വട്ടോളി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. പഴകിയ നെയ്‌ച്ചോര്‍, ചിക്കന്‍ കറി, മയോണൈസ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഹോട്ടലുകളില്‍ നിന്ന് പിടികൂടി നശിപ്പിച്ചു. അതെസമയം നിരോധിത പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ […]
Read more

കാര്യവട്ടം കോളേജിലെ റാഗിങ്ങില്‍ ഏഴ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: കാര്യവട്ടം കോളേജിലെ റാഗിങ്ങില്‍ ഏഴ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴുപേരാണ് ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയത്. കേസില്‍ പ്രിന്‍സ്, വേലു, അനന്തന്‍, പാര്‍ത്ഥന്‍, സല്‍മാന്‍, അലന്‍, ശ്രാവണ്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്.സംഭവത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റാഗിങ്ങിന് കേസ് രജിസ്റ്റര്‍ ചെയ്തതും. പിന്നാലെ കഴക്കൂട്ടം പോലീസ് വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതും. കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ റാഗിങ് […]
Read more

ആറ് വർഷമായി ശമ്പളം കിട്ടിയില്ലെ; കോഴിക്കോട് എയ്‌ഡഡ് സ്‌കൂൾ അധ്യാപിക ജീവനൊടുക്കി

കോഴിക്കോട്: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപികയാണ് ഇവർ. ആറ് വർഷമായി ശമ്പളം കിട്ടാത്തതിൽ തുടർന്ന മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അലീനയുടെ കുടുംബം ആരോപിച്ചു. 5 വർഷം താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻ്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്കൂളിൽ ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി […]
Read more

നാലം​ഗസംഘം 62കാരിയെ കെട്ടിയിട്ട് മർദിച്ച് പണവും സ്വർണവും കവർന്നു; സഹായിയായ സ്ത്രീയെ കാണാനില്ല

ആലപ്പുഴ: വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും തട്ടി. ആലപ്പുഴ മാമ്പുഴക്കരയിൽ ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണമ്മ എന്ന 62കാരിയെയാണ് ബന്ദിയാക്കിയ ശേഷം കവർച്ച നടത്തിയത്. വീട്ടുസഹായത്തിനായി കൂടെ നിന്നിരുന്ന തിരുവനന്തപുരം സ്വദേശിനിയെ സംഭവത്തിനുശേഷം കാണാനില്ലെന്ന പരാതിയും ഇതിനുപിന്നാലെ ഉയർന്നിരിക്കുകയാണ്. കുറച്ചധികം നാളുകളായി വീട്ടിൽ ഒറ്റയ്ക്കാണ് കൃഷ്ണമ്മ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് ഇവരുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടിലെത്തിയ നാലം​ഗസംഘം കൃഷ്ണമ്മയെ കെട്ടിയിട്ട് മർദിക്കുകയും വീട്ടിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വർണവും 36,000 രൂപയും ഓട്ടുവിളക്കും പാത്രങ്ങളും എ.ടി.എം കാർഡും കവർന്നശേഷം […]
Read more

വിവാഹേതരബന്ധം; തമിഴ്നാട്ടിൽ ആട്ടുകല്ല് തലയിലിട്ട് ഭാര്യ ഭര്‍ത്താവിനെ കൊന്നു

ചെന്നൈ: ഭാര്‍ത്താവിന്റെ വിവാഹേതരബന്ധത്തെച്ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. തമിഴ്നാട് കുംഭകോണം മാതുലംപേട്ടയിലാണ് സംഭവം. വിരുദനഗര്‍ സ്വദേശിനി കലൈവാണിയാണ് (38) ഉറങ്ങിക്കിടന്ന ഭര്‍ത്താവ് അന്‍പരശ(42)നെ തലയില്‍ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയത്. തിരുഭുവനത്തെ ബേക്കറിയില്‍ ജോലി ചെയ്യുന്ന സ്ത്രീയുമായി അന്‍പരശന്‍ അടുപ്പത്തിലായി. സംഭവം അറിഞ്ഞതോടെ കലൈവാണി ഇതേപ്പറ്റി അന്‍പരശനോട് ചോദിക്കുകയും ഇരുവരും തമ്മില്‍ തര്‍ക്കമാകുകയും ചെയ്തു. പിന്നാലെ ബേക്കറിയിലെ ജോലി ഉപേക്ഷിച്ച് അന്‍പരശന്‍ മരപ്പണിക്ക് പോയി. കഴിഞ്ഞ ദിവസം ബേക്കറിയിലെ സ്ത്രീക്കൊപ്പം അന്‍പരശനെ കലൈവാണി വീണ്ടും കണ്ടു. ഇത് […]
Read more

Recent News

Advertisement
WhiteswanTV Footer