മലപ്പുറം: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ വാക്കുതർക്കത്തിനിടെ അച്ഛന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ സ്വദേശിയായ ശ്യാമാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ശ്യാമിന്റെ അച്ഛൻ ശബരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് ശ്യാമിന്റെ തലയ്ക്ക് അടിയേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക വിശദീകരണം.
ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ ഉടൻ തന്നെ ശബരി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






