Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ശബരിമല പൂജാദ്രവ്യ അഴിമതി: അന്വേഷണം അട്ടിമറിക്കാൻ നീക്കം

തിരുവനന്തപുരം: ശബരിമലയിൽ പൂജാസാധനങ്ങൾ വാങ്ങുന്നതിൽ അഴിമതി നടന്നതായി കണ്ടെത്തിയ ദേവസ്വം വിജിലൻസ് എസ്.പി. വി. സുനിൽകുമാറിനെ മാറ്റാൻ നീക്കമുണ്ടെന്ന് വിവരം. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ ദേവസ്വം ബോർഡിലെ സംഘടനാ നേതൃത്വം ഇതിൽ ഒരുമിച്ചാണെന്നാണ് സൂചന. എന്നാൽ ദേവസ്വത്തിന്റെ സ്വത്ത് ദുരുപയോഗം ചെയ്ത ആരെയും സംരക്ഷിക്കില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടും വി. സുനിൽകുമാർ തയ്യാറാക്കിയതായിരുന്നു. ഈ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി […]
Read more

ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ ചിത്രങ്ങൾ കൈപ്പറ്റി; പ്രതി പിടിയിൽ

കൊച്ചി: ഓൺലൈൻ ജോലി അഭിമുഖത്തിന്റെ പേരിൽ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കൈപ്പറ്റി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വർക്കല കോട്ടുമൂല സ്വദേശി സജന മൻസിലിൽ സിദ്ദിഖ് എസ്. സലിം (27) നെയാണ് കൊച്ചി സിറ്റി വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്താണ് പ്രതി യുവതിയെ ഓൺലൈൻ അഭിമുഖത്തിനായി ബന്ധപ്പെടുന്നതെന്ന് പൊലീസ് അറിയിച്ചു. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തി യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈവശപ്പെടുത്തിയതായാണ് കേസ്. ശേഷം ഇവ ടെലഗ്രാം അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുമെന്ന് […]
Read more

ആർ.ബി.ഐ. കറൻസി ചെസ്റ്റിൽ നിന്ന് 8.7 കോടി മോഷണം; ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

അഹമ്മദാബാദ്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ.) കറൻസി ചെസ്റ്റിൽ നിന്ന് 8.7 കോടി രൂപ മോഷ്ടിച്ച കേസിൽ പൊതുമേഖല ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. പുതിയ നോട്ടുകൾ സൂക്ഷിക്കാനും വിതരണം ചെയ്യാനുമായി ആർ.ബി.ഐ. നിയന്ത്രിക്കുന്ന സുരക്ഷിത സംഭരണകേന്ദ്രത്തിലാണ് വൻ തട്ടിപ്പ് നടന്നത്. ബാങ്ക് ഓഫ് ബറോഡ ജീവനക്കാരനായ ഹർസിദ്ധ കഡിയാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആർ.ബി.ഐ.യുടെ കറൻസി ചെസ്റ്റ് പ്രവർത്തിക്കുന്ന അഹമ്മദാബാദിലെ കലുപുർ മേഖലയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിൽ പണം സൂക്ഷിപ്പിന്റെ ചുമതലയിലായിരുന്നു ഇയാൾ. ജനുവരി […]
Read more

സ്‌കൂൾ കുട്ടികൾക്ക് ലഹരി വിൽക്കുന്ന രണ്ടുപേർ അറസ്റ്റിൽ

തൃശ്ശൂർ: സ്കൂൾ കുട്ടികൾക്ക് വിൽക്കാനായി സൂക്ഷിച്ച കഞ്ചാവും രാസലഹരിയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ ആനന്ദപുരം സ്വദേശി ആഷിക്ക് (25), കുട്ടനെല്ലൂർ സ്വദേശി ശ്രീജിത്ത് (38) എന്നിവരാണ് പിടിയിലായത്. ലഹരിവിൽപ്പന വഴി ലഭിച്ച 1.30 ലക്ഷം രൂപ ആഷിക്കിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. പാലയ്ക്കൽ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഇയാളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ശ്രീജിത്തിനെ ചൊവ്വൂരിൽ നിന്ന് രാസലഹരിയുമായാണ് പിടികൂടിയത്. വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകയറി […]
Read more

വൃദ്ധസദന തട്ടിപ്പ്; വിദേശതേക്ക് മുങ്ങിയ പ്രതി ബെംഗളൂരുവിൽ പിടിയിൽ

ഇടുക്കി: വൃദ്ധസദനം ആരംഭിച്ച് അന്തേവാസികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം വിദേശത്തേക്ക് കടന്ന കേസിൽ പ്രതി പിടിയിൽ. തൊടുപുഴ കാളിയാർ മേടക്കൽ വീട്ടിൽ ജീവൻ തോമസ് (40) നെയാണ് തൊടുപുഴ പൊലീസ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. ആജീവനാന്ത സംരക്ഷണവും മികച്ച പരിചരണവും ഉറപ്പുനൽകി വയോധികരെയും ഭിന്നശേഷിക്കാരെയും വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ച ശേഷം വലിയ തുക വാങ്ങിയാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. നിലവിൽ മൂന്ന് പരാതികളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് ‘എൽഡർ […]
Read more

വ്യാജ ഉത്തരവ് സമർപ്പിച്ച് ജയിൽമോചിതനായി; പ്രതിക്കെതിരെ കേസ്

ബെംഗളുരു: വ്യാജ സുപ്രീംകോടതി ഉത്തരവ് ഉപയോഗിച്ച് ജീവപര്യന്തം തടവ് ശിക്ഷയിൽ നിന്ന് പുറത്തിറങ്ങിയ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കർണാടകയിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് സംഭവം. ശങ്കർ അറുമുഖം എന്ന പ്രതിയാണ് വ്യാജ രേഖ ഉപയോഗിച്ച് ജയിൽ മോചിതനായത്. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഇയാൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. 2018-ൽ സുപ്രീംകോടതിയുടെ ഉത്തരവാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന കത്ത് ജയിലധികൃതർക്ക് ലഭിച്ചതിനെ തുടർന്നാണ് ഇയാളെ മോചിപ്പിച്ചത്. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെ അതേ മാസം […]
Read more

മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് ഭീഷണി; 2 പേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബായാറിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. പൈവളിഗെ ആവള സ്വദേശിയായ ഇബ്രാഹിം ഖലീൽ മഞ്ചേശ്വരത്തേക്ക് നാല് കാളകളെ പിക്കപ്പിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം പിക്കപ്പിനെ പിന്തുടർന്നതായി പരാതിയിൽ പറയുന്നു. ഇതിൽ ഒരു ബൈക്ക് പിക്കപ്പിന് മുന്നിൽ കയറി വാഹനം തടഞ്ഞു. ബൈക്കിലുണ്ടായിരുന്നവർ അസഭ്യം പറയുകയും വടികൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഡ്രൈവർ […]
Read more

അതിർത്തി സുരക്ഷാ പരിശോധന ശക്തമാക്കി; ആയിരത്തിലധികം വിദേശികൾക്കെതിരെ നടപടി

റിയാദ്: രാജ്യത്ത് ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരായ പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ ഭാഗങ്ങളിൽ നിന്നായി 19,000 നിയമലംഘകരെ സുരക്ഷാ വിഭാഗം പിടികൂടി. നിലവിൽ 23,600-ലധികം വിദേശികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്, ഇതിൽ ആയിരത്തിലധികം സ്ത്രീകളും ഉൾപ്പെടുന്നു. പിടിയിലായവരിൽ ഭൂരിഭാഗവും ഇഖാമ നിയമലംഘകരും അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരുമാണെന്ന് അധികൃതർ അറിയിച്ചു. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,158 പേരെയും രാജ്യം വിടാൻ ശ്രമിച്ച 54 പേരെയും അറസ്റ്റ് […]
Read more

അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ബുള്ളറ്റ് കത്തിച്ചു; അന്വേഷണം ആരംഭിച്ചു

കൊല്ലം: അഞ്ചൽ ആർച്ചലിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബുള്ളറ്റ് കത്തിച്ചു. ആറന്മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിവേകിന്റെ വാഹനമാണ് കത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കത്തിച്ച ബുള്ളറ്റിന് സമീപത്ത് നിന്ന് ഒരു ഭീഷണിക്കത്തും കണ്ടെത്തിയിട്ടുണ്ട്. പുനലൂരിലെ കോളേജിൽ വെച്ച് ഉണ്ടായ മർദനത്തിന് പ്രതികാരമായാണ് നടപടിയെന്ന് കത്തിൽ പരാമർശിക്കുന്നതായി റിപ്പോർട്ടുണ്ട്. “സിപിഎം കളിച്ചല്ലേ അടിച്ചത്” എന്നും “ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് വിചാരിച്ചോ” എന്നും കത്തിൽ ഭീഷണി ഉള്ളതായി പറയുന്നു. സംഭവത്തിന് പിന്നിൽ […]
Read more

നിഖിൽ പൈലിയുടെ ഡിസിസി അംഗത്വം;ആശങ്കയുണ്ടെന്ന് ധീരജിന്റെ പിതാവ്

ഇടുക്കി: ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ കോൺഗ്രസിന്റെ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി ധീരജിന്റെ പിതാവ് രാജേന്ദ്രൻ രംഗത്തെത്തി. ഇത്രയും നീചമായ നടപടി നടക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും, കേസിലെ പ്രതികൾ ഇപ്പോഴും സമൂഹത്തിൽ സ്വതന്ത്രമായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസ് നടപടികൾ ബോധപൂർവം വൈകിപ്പിക്കുന്നുവെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. കോൺഗ്രസ് അനുഭാവിയായിരുന്നിട്ടും പാർട്ടിയിൽ നിന്ന് ഒരു നേതാവും തന്നെ ആശ്വസിപ്പിക്കാൻ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും, ഇനി കോടതിയിലാണ് പ്രതീക്ഷയെന്നും രാജേന്ദ്രൻ പറഞ്ഞു. അതേസമയം, നിഖിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix