Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

മസ്‌കറ്റ് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 5 കിലോ കഞ്ചാവ് പിടികൂടി

മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ നടത്തിയ ശ്രമം അധികൃതർ പൊളിച്ചടുക്കി. 5.426 കിലോഗ്രാം കഞ്ചാവുമായി തായ്‌ലൻഡ് സ്വദേശിയായ യാത്രക്കാരനെയാണ് റോയൽ ഒമാൻ പൊലീസ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് യാത്രക്കാരന്റെ വ്യക്തിഗത ലഗേജിൽ അതീവ രഹസ്യമായി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ആകെ 14 പൊതികളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കർശന പരിശോധനയിലാണ് കടത്ത് ശ്രമം പുറത്തായത്. പിടിയിലായ പ്രതിക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഒമാൻ കസ്റ്റംസ് […]
Read more

ധീരജ് വധക്കേസ്; പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കിയതിനെ ന്യായീകരിച്ച് കോൺഗ്രസ്

ഇടുക്കി: ധീരജ് വധക്കേസിലെ ഒന്നാം പ്രതിയായ നിഖിൽ പൈലിയെ ഡിസിസി അംഗമായി നാമനിർദേശം ചെയ്ത നടപടി ന്യായീകരിച്ച് കോൺഗ്രസ്. ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു കേസിൽ പ്രതിചേർത്തിരിക്കുന്നവർ നിരപരാധികളാണെന്നും അതുകൊണ്ടാണ് നിഖിൽ പൈലിയെ DCCയിലേക്ക് പരിഗണിച്ചതെന്നും പറഞ്ഞു. കൂടാതെ, ധീരജ് വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച നിഖിൽ പൈലിയുൾപ്പെടെ അഞ്ചുപേരെയാണ് ഇടുക്കി DCCയിലേക്ക് നാമനിർദേശം ചെയ്തത്. മജോ കാരിമുട്ടം, ജോയ് വടക്കേടം, വർ‍ക്കി ആലയ്ക്കാപ്പറമ്പിൽ, ജോർജ് ജോസഫ് എന്നിവരാണ് മറ്റ് അംഗങ്ങൾ. […]
Read more

ചാത്തന്നൂരിൽ ആര്‍എസ്എസ് പ്രവർത്തകനെ വീട്ടിലെത്തി കുത്തി ഡിവൈഎഫ്‌ഐ പ്രവർത്തകൻ

കൊല്ലം: ചാത്തന്നൂരിൽ രാഷ്ട്രീയ തര്‍ക്കത്തെ തുടര്‍ന്ന് കത്തിക്കുത്ത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജീവിനെ വീട്ടിലെത്തി കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകിട്ടോടെയാണ് സംഭവം നടന്നത്. പ്രതി വീട്ടിലെത്തി രാജീവിനെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ കത്തി ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് വിവരം. പരിക്കേറ്റ രാജീവിനെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചാത്തന്നൂരിലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ […]
Read more

മാനേജരെ കടന്നാക്രമിച്ച് ജീവനക്കാരി; ദേഹത്ത് മഷിയൊഴിച്ചു

ഛത്തീസ്ഗഢിലെ മാരുതി സുസുക്കി ഷോറൂമിൽ വനിതാ ജീവനക്കാരി ജനറൽ മാനേജരെ ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ദുർഗ് ജില്ലയിലെ ഭിലായിലെ ചൗഹാൻ ഓട്ടോമൊബൈൽസിലാണ് സംഭവം നടന്നത്. വനിതാ ജീവനക്കാരി ജനറൽ മാനേജർ അങ്കിത് ആനന്ദിനെതിരെ അശ്ലീല സന്ദേശങ്ങൾ അയച്ചതും അനുചിതമായി പെരുമാറിയതുമാണ് ആരോപിച്ചത്. പരാതിയുമായി പോലീസ് ഷോറൂമിലെത്തിയ സമയത്താണ് പ്രതിഷേധം ഉണ്ടായത്. വീഡിയോയിൽ ജീവനക്കാരി ജനറൽ മാനേജറുടെ മേൽ മഷി ഒഴിക്കുന്നതും ഇയാളെ തള്ളുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതും കാണാം. പോലീസ് ഉദ്യോഗസ്ഥൻ തടയാൻ […]
Read more

കുവൈത്തിൽ വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്കെതിരെ വൻ റെയ്ഡ്; എട്ട് കടകൾ പൂട്ടിച്ചു

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കുവൈത്തിൽ ശക്തമായ നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ക്യാപിറ്റൽ ഗവർണറേറ്റിലെ പരിശോധനാ സംഘവും ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്ന് നടത്തിയ റെയ്ഡിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും ട്രേഡ്മാർക്ക് സംരക്ഷണ ചട്ടങ്ങളും ലംഘിച്ച് പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിറ്റഴിക്കാൻ സ്ഥാപനങ്ങൾ ശ്രമിച്ചതായി അധികൃതർ അറിയിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ യഥാർത്ഥ കമ്പനികളുടെ അവകാശങ്ങളെ ബാധിക്കുന്നതോടൊപ്പം […]
Read more

അട്ടപ്പാടി മധു കൊലക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടു, മറ്റ് 13 പേരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

എറണാകുളം: അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി പാക്കുളം മേച്ചേരില്‍ ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ മണ്ണാര്‍ക്കാട് കോടതി വെറുതെവിട്ട രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തി. 2018 ല്‍ അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റാണ് മധു മരിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും, ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് […]
Read more

കൊച്ചിയിൽ 6 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി പൊലീസ് ശക്തമായ പരിശോധന തുടരുന്നതിനിടെ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ മഹഫൂജ് എസ്.കെ. (21), ഈമാൻ എസ്.കെ. (23) എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മുർഷിദാബാദ് ജില്ലയിലെ കാസിപാറ സ്വദേശികളായ ഇവർ സഹോദരങ്ങളാണെന്നും പൊലീസ് അറിയിച്ചു. ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് […]
Read more

‘രക്ഷാപ്രവര്‍ത്തന’ത്തില്‍ കേസ് ഡയറി തിരുത്തി; എഡിജിപി അജിത് കുമാര്‍ കുരുക്കില്‍

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരെ പിണറായി വിജയന്റെ ഗൺമാൻ അടക്കമുള്ളവർ തല്ലിച്ചതച്ച സംഭവത്തിൽ, കേസ് ഡയറി തിരുത്താൻ എഡിജിപി എംആർ അജിത് കുമാറിന്റെ ഇടപെടൽ ഉണ്ടായെന്ന് പ്രത്യേക അന്വേഷണ സംഘം ( എസ്‌ഐടി) സ്ഥിരീകരിച്ചു. എഡിജിപിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാരുടെ ഇടപെടലും കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകാനുള്ള റഫർ റിപ്പോർട്ട് എഡിജിപിയുടെ ഓഫീസിൽ നിന്നും തയ്യാറാക്കി അന്വേഷണ ഉദ്യോഗസ്ഥന് നൽകുകയായിരുന്നു എന്ന വിവരവും […]
Read more

കവിയൂരിലെ വീട്ടിൽനിന്ന് ഗ്യാസ് സിലിൻഡർ മോഷണം പോയി

പത്തനംതിട്ട: അടഞ്ഞുകിടന്ന വീട്ടിൽ കള്ളൻ രണ്ട് ദിവസത്തിനിടെ രണ്ടുതവണ മോഷണം നടത്തി. വള്ളംകുളം പടിഞ്ഞാറ് മനയ്ക്കച്ചിറ നിലക്കത്താനത്ത് പരേതനായ എം.കെ. രാമചന്ദ്രൻ നായരുടെ വീട്ടിലാണ് സംഭവം. രണ്ടുവർഷമായി വീട് അടഞ്ഞുകിടക്കുകയാണ്. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ മകൻ സതീഷ് ചന്ദ്രനാണ് ആദ്യ മോഷണം കണ്ടെത്തിയത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളൻ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ സ്വർണമോതിരം, ഓട്ടുപാത്രങ്ങൾ, ടി.വി., ഇൻവർട്ടർ എന്നിവ ഉൾപ്പെടെ ഏകദേശം നാല് ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. സംഭവത്തിൽ തിരുവല്ല […]
Read more

ജമ്മു കശ്മീരിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഗാൽവാൻപോറ ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായിരുന്ന പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ വീടിന് സമീപമുള്ള പാടത്തുനിന്നാണ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ സംഭവം ബലാത്സംഗത്തിനും കൊലപാതകത്തിനും ബന്ധപ്പെട്ടതാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചതായും അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം മതപഠനത്തിനായി വീട്ടിൽ നിന്ന് പുറത്തുപോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix