Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ബാർ കോംപൗണ്ടിൽ നിന്ന് മോഷ്ടിച്ച ബൈക്ക് പൊളിച്ചുവിറ്റ യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ ബാറിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടന്ന രണ്ടു പേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു .പേട്ട, പാൽക്കുളങ്ങര, മാനവ നഗർ വയലിൽ വീട്ടിൽ ഉണ്ണി (24 ), കോട്ടയം വൈക്കം കൊള്ളു പുരക്കൽ ഹൗസിൽ ജിനു ബേബി (28 ) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശിയായ ബാർ ജീവനക്കാരൻ്റെ ബൈക്കാണ് മോഷണം പോയത്. ഒന്നാം പ്രതിയായ ഉണ്ണി ബാറിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നും ബൈക്ക് ലോക്ക് […]
Read more

ഒഎൽഎക്‌സ് വഴി ഐഫോൺ വിലക്കുറവിൽ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയിൽ

കല്പറ്റ: ഒ.എൽ.എക്‌സ്. വഴി മൊബൈൽ ഫോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത് തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത കേസിലെ പ്രതിയെ വയനാട് സൈബർ പോലീസ് പിടികൂടി. ബത്തേരി മാടക്കര സ്വദേശിയായ ഫാസിൽ ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി മുക്കത്തുനിന്നാണ് ഇയാളെ പിടികൂടിയത്. 2022-ൽ പിണങ്ങോട് സ്വദേശിയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതി വിവരമറിഞ്ഞ് ഒളിവിൽ പോയി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചു. ഒ.എൽ.എക്‌സ്. വഴി മൊബൈൽ വിൽപ്പന തട്ടിപ്പ് നടത്തിയ ഇയാളുടെ സംഘത്തിലെ മറ്റുരണ്ടുപേരെ […]
Read more

ക്ഷേത്രോത്സവത്തിനിടെ എസ്ഐക്ക് മർദ്ദനം; രണ്ടുപേർക്കെതിരെ കേസ്

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി മർദിച്ചെന്ന് പരാതി. വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയായിരുന്നു സംഭവം. വെളളറടയിൽ ചൂണ്ടിക്കൽ ക്ഷേത്രോത്സവത്തിലെ ഘോഷയാത്ര ജം​ഗ്ഷനിലെത്തിയപ്പോൾ സിപിഎം വെളളറട ലോക്കൽ സെക്രട്ടറിയുൾപ്പെടെയുള്ള സംഘം നൃത്തം ചെയ്യുന്നത് ​ഗതാ​ഗതക്കുരുക്കുണ്ടാക്കുകയായിരുന്നു. ഇവിടെ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെ ഇവർ പ്രകോപിതരായി മർദിക്കുകയും ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർ എസ്ഐയെ മർദിക്കുകയും പിന്നീട് ചികിത്സ […]
Read more

തൃക്കാക്കരയിലെ ടി കമ്പനി ഹോട്ടലിൽ കൂട്ടയടി; അക്രമി സംഘത്തിലെ ഒരാൾ പിടിയിൽ

കൊച്ചി: ഭക്ഷണം കഴിച്ച ശേഷം പണം നൽകാത്തത് ചോദ്യം ചെയ്തതിനെ ഹോട്ടൽ ഉടമയെയും ജീവനക്കാരനെയും മർദിച്ചു. എറണാകുളം എൻജിഒ ക്വാർട്ടേഴ്സ് ജംഗ്ഷന് സമീപത്തെ ‘ടി കമ്പനി’ എന്ന ഹോട്ടലിലാണ് സംഭവം നടന്നത്. പരിക്കേറ്റ കടയുടമയും ഇതര സംസ്ഥാന തൊഴിലാളിയായ ജീവനക്കാരനും ആശുപത്രിയിൽ ചികിത്സ തേടി. മൂന്ന് പ്രതികളിൽ ഒരാളെ പൊലീസ് പിടികൂടിയതായാണ് വിവരം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹോട്ടലിൽ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന മൂന്ന് യുവാക്കളാണ് ആക്രമണം നടത്തിയതെന്നാണ് കടയുടമയുടെ ആരോപണം. ഇവർ ഇൻഫോപാർക്കിന് സമീപമുള്ള […]
Read more

ലഹരിക്ക് പണം നല്കിയില്ല; ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തിയ സംഭവം

ആലപ്പുഴ: അരൂരിൽ വ്യായാമത്തിനുള്ള ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ഒൻപത് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. അരൂർ ആറാം വാർഡ് അക്ഷയ് നിവാസിലെ അനന്തു(26)വിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പട്ടണക്കാട് പുതിയകാവിൽ താമസിച്ചിരുന്ന ശാന്ത (72) 2019 ജൂൺ ഒൻപതിന് രാത്രിയാണ് കൊല്ലപ്പെട്ടത്. ശാന്തയുടെ മൂത്ത മകൾ ഷീലയുടെ മകനാണ് അനന്തു. മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന ഇയാൾ ലഹരിക്കായി പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്ന് പ്രകോപിതനായി ആക്രമിച്ചതായാണ് കേസ്. […]
Read more

ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ വെടിവെപ്പ്

ന്യൂഡൽഹി: വാരാണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ക്യാമ്പസിൽ വെടിവെപ്പ്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ രോഹൻ മിശ്രയ്‌ക്കെതിരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു. ബിര്‍ള എ ഹോസ്റ്റല്‍ ഗേറ്റിലായിരുന്നു സംഭവം നടന്നത്. നാല് തവണ വെടിയുതിർത്തെങ്കിലും രോഹൻ മിശ്രയ്ക്ക് വെടിയേൽക്കാതെ രക്ഷപെട്ടു. സംഭവത്തെ തുടർന്ന് രോഹന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പിയുഷ് കുമാർ തിവാരി, ഋഷഭ്, തപസ് എന്നിവർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് വെടിവെപ്പിന് പിന്നിലെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സർവകലാശാലയിൽ […]
Read more

ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ തല്ലിത്തകർത്ത് യുവാക്കൾ

കോഴിക്കോട്: ഭക്ഷണത്തിന് പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹോട്ടലിൽ അതിക്രമം. കോഴിക്കോട് മിംസ് ആശുപത്രിക്ക് മുൻവശത്തുള്ള ‘അളിയൻസ്’ ഹോട്ടലിലാണ് സംഭവം. ക്യാഷ് കൗണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ഹോട്ടൽ തകർക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഏകദേശം 9.30ഓടെയായിരുന്നു സംഭവം നടന്നത്. മൂന്നംഗ സംഘം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തി. 500 രൂപയ്ക്ക് മുകളിൽ വിലവരുന്ന ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ചു. ക്യാഷ് കൗണ്ടറിലിരുന്ന ജീവനക്കാരൻ പണം നൽകാതെ പോകാൻ കഴിയില്ലെന്ന് […]
Read more

പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തി കാമുകന്റെ ക്രൂരത

ന്യൂഡൽഹി : തലസ്ഥാന നഗരിയെ നടുക്കി വീണ്ടും ഒരു ക്രൂരമായ അതിക്രമം. ഡൽഹിയിൽ ഉപരിപഠനത്തിനെത്തിയ 19-കാരിയായ ത്രിപുര സ്വദേശിനിയെ ലിവിംഗ് ടുഗദർ പങ്കാളി അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചു. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ സുഹൃത്ത് ശിവത്തെ പോലീസ് അറസ്റ്റ് ചെയ്തു. ​ബയോടെക്നോളജി വിദ്യാർത്ഥിനിയായ പെൺകുട്ടി കഴിഞ്ഞ വർഷമാണ് ഒരു ഡേറ്റിംഗ് ആപ്പ് വഴി ശിവത്തെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി മാറിയതോടെ ഇരുവരും ഗുരുഗ്രാമിലെ ഒരു ഫ്ലാറ്റിൽ ഒരുമിച്ച് താമസം ആരംഭിച്ചു. എന്നാൽ കുറച്ചുനാളുകളായി […]
Read more

കണ്ണൂരിൽ ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവിന്റെ അതിക്രമം

കണ്ണൂർ: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ലേബര്‍റൂം അടിച്ചുതകര്‍ത്ത് യുവാവ്. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ സ്വദേശി റാഷിദ് ആണ് ആശുപത്രിയിൽ നാശനഷ്ടം വിതച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് റാഷിദ് ആശുപത്രിയിലെത്തി. എന്നാൽ നിലവിലെ ആരോഗ്യനില പരിഗണിച്ച് ഡിസ്ചാർജ് ചെയ്യാനാവില്ലെന്ന് അധികൃതർ അറിയിച്ചതോടെ ഇയാൾ പ്രകോപിതനായി. തുടർന്ന് കൈയാങ്കളിയിലേക്കും അതിക്രമത്തിലേക്കും കാര്യങ്ങൾ നീങ്ങി. അലറിവിളിച്ച് ലേബർ റൂമിലെ ഗ്ലാസുകളും ഫർണിച്ചറുകളും ഇയാൾ തകർത്തതായി […]
Read more

നായയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ലഖ്‌നൗ : തെരുവ് നായയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ബിഹാർ സ്വദേശിയായ മുപ്പത്തിയഞ്ചുകാരൻ ബിഹാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മഥുരയിലെ ഗൗര നഗറിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. പ്രതിയുടെ വീടിന് പിന്നിലെ കുറ്റിക്കാട്ടിൽ നായയുടെ ജഡം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നായ ക്രൂരമായ പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു. പ്രതിയുടെ വീടിനുള്ളിൽ കണ്ടെത്തിയ രക്തക്കറകൾ കുറ്റകൃത്യത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix