സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ആനക്കൊമ്പുകളുമായി ചാലക്കുടി സ്വദേശികളായ രണ്ടു പേർ വനവകുപ്പിന്റെ പിടിയിൽ

തൃശ്ശൂർ: കണ്ണൂർ ഇരട്ടിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 2 ആനക്കൊമ്പുകളും ആയി ചാലക്കുടി സ്വദേശികളായ രണ്ടു പേർ വനവകുപ്പിന്റെ പിടിയിൽ ചാലക്കുടി മാരാം കോട് സ്വദേശികളായ കുറ്റിചിറ വില്ലേജ് വിതയത്ത് വീട്ടിൽ ആൻടൂ മകൻ ജിബിൻ , പൊന്നാരി വീട്ടിൽ ബേബി മകൻ ലിബിൻ എന്നിവരാണ് പിടിയിലായത് ആനക്കൊമ്പ് കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച KL 64 J 8778 എർട്ടിഗ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ട്കൈ സ്വദേശി തട്ടകം ഡേവിസ് കണ്ണൂർ ഇരട്ടി സ്വദേശി റെജി ചാലക്കുടി […]
Read more

സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ്; ബിജെപി പ്രവർത്തകരായ 7 പ്രതികൾ കുറ്റക്കാർ

കണ്ണൂർ: സിപിഎം പ്രവർത്തകൻ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി ഉടൻ തന്നെ പ്രഖ്യാപിക്കും. ആർഎസ്എസ് – ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2008 ഡിസംബർ 31നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 12 പേരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നുമുതൽ 7 വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 9 മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. കേസിൻ്റെ വിചാരണ കാലയളവിൽ 8ാം […]
Read more

കരിപ്പൂർ വില്ലേജ് ഓഫീസിൽ വിജിലൻസിൻറെ മിന്നൽ പരിശോധന; കണ്ടെത്തിയത് കണക്കിൽപ്പെടാത്ത പണവും മദ്യവും

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂർ വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും മദ്യവും കണ്ടെത്തി. ഭൂമി ഇടപാടുകള്‍ക്ക് ഇടനിലക്കാർ വഴിയും നേരിട്ടും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- രണ്ടാണ് പരിശോധന നടത്തിയത്. ഇടപാടുകള്‍ക്ക് കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തില്‍ കരിപ്പൂർ വില്ലേജ് ഓഫീസ് കുറേ നാളുകളായി വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇന്നെലെ ചില ഏജന്‍റുമാർ ഓഫീസിൽ വന്നു പോവുകയും ചെയ്തു. ഉച്ചക്ക് ശേഷം […]
Read more

സ്കൂളിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ

കൊല്ലം: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ സ്കൂളിൽ മോഷണം നടത്തിയവർ പിടിയിൽ. ചെറുകര ആർജിഎം എൽപി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സ്ഥാപിച്ചിരുന്ന സ്പീക്കറുകൾ, മിക്സർ തുടങ്ങിയവ മോഷ്ടിച്ച യുവാക്കളാണ് പിടിയിലായത്. പ്രദേശവാസികളായ ചെറുകര അനന്തു ഭവനിൽ അനന്തു രാജ് (29), പൊൻപാതിര മുകളിൽ ബിനു (36 ) എന്നിവരെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 28നായിരുന്നു മോഷണം. സ്കൂൾ അധികൃതരുടെ പരാതിയിൽ കുളത്തൂപ്പുഴ പോലീസ് കേസെടുത്തിരുന്നു. അന്വേഷണം നടത്തുന്നതിനിടെ മോഷണ മുതൽ […]
Read more

പാസ്പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നു പിടിച്ച പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

കൊച്ചി: പാസ്‌പോർട്ട് വെരിഫിക്കേഷനായി എത്തിയ യുവതിയെ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ കൊച്ചി ഹാർബർ പൊലീസ് ഇതിനകം കേസെടുത്തിട്ടുണ്ട്. പാസ്പോർട്ട് വേരിഫിക്കേഷന് വേണ്ടിയാണ് യുവതിയെ വെല്ലിം​ഗ്ടൺ ഐലന്റിലെ വാക്ക് വേയിലേക്ക് വിളിച്ചു വരുത്തിയത്. അവിടെ വെച്ച് യുവതിയെ കാറിൽ പിടിച്ചു കയറ്റാൻ വിജേഷ് ശ്രമിച്ചുവെന്നാണ് പരാതി . പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നാണ് ഡിസിപിയുടെ നേതൃത്വത്തിൽ വകുപ്പുതല […]
Read more

ഏഴ് ലക്ഷം രൂപയുടെ സ്വർണം കവർന്ന യുവതി പിടിയിൽ

പത്തനംതിട്ട: ഏഴ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ. പത്തനംതിട്ട സ്വദേശിനി സുജാതയാണ് പിടിയിലായത്. മുട്ടം സ്വദേശി രാജേഷിന്റെ വീട്ടിൽ നിന്നാണ് സ്വർണം നഷ്ടമായത്. കഴിഞ്ഞമാസം 25നായിരുന്നു മോഷണം നടന്നത്. ഇവിടെ വീട്ടുജോലിക്കായി എത്തിയതായിരുന്നു സുജാത. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവരുകയായിരുന്നു. കുറച്ചുനാളായി മുട്ടം തോട്ടുംകരയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ മോഷ്ടിച്ച കുറച്ച് സ്വർണാഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Read more

16 കാരിയെ വേശാവൃത്തിക്ക് നിർബന്ധിച്ചു; അച്ഛനും മുത്തശ്ശിയും ഉൾപ്പെടെ പത്തുപേർ അറസ്റ്റിൽ

കർണാടക: പണത്തിനായി 16 കാരിയായ മകളെ വേശ്യാവൃത്തിക്ക് കൊണ്ടുപോയ സംഭവത്തിൽ അച്ഛനും മുത്തശ്ശിയും ഉൾപ്പെടെ പത്തുപേർ അറസ്റ്റിൽ. കർണാടകയിലെ കാടൂരിലാണ് സംഭവം നടന്നത്. പെൺകുട്ടിയെ മംഗളൂരുവിൽ എത്തിച്ച് പലർക്കും കാഴ്ചവക്കുകയും ആറു ദിവസത്തോളം നിരവധി പേർ പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ പിന്നിൽ പെൺകുട്ടിയുടെ അച്ഛന്റെ അമ്മയാണെന്നാണ് കണ്ടെത്തൽ. പെൺകുട്ടി അമ്മാവനെ വിവരമറിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അച്ഛൻ ഉൾപ്പെടെ പത്തുപേർക്കെതിരെ പോക്സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Read more

കോഴിക്കോട് നഗരത്തിൽ രണ്ടിടങ്ങളിൽ ലഹരി വേട്ട; അരക്കോടിയോളം രൂപ വില വരുന്ന എംഡിഎംഎയുമായി നാലുപേർ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി എംഡിഎംഎയുമായി വിമുക്തഭടൻ ഉൾപ്പെടെ 4 പേർ അറസ്റ്റിലായി. നഗരത്തിലെ മിംസ് ഹോസ്പിറ്റലിനടുത്തുള്ള മർഹബ ലോഡ്ജിൽ മെഡിക്കൽ കോളജ് പൊലീസും ഡാൻസഫും ചേർന്ന് നടത്തിയ പരിശോധനയിൽ 710 ഗ്രാമോളം എംഡിഎംഎയാണ് പിടിച്ചത്. കല്ലാച്ചി വാണിമേൽ സ്വദേശി താഴെ ചെലങ്കണ്ടി വീട്ടിൽ ഷംസീറിനെ (36) അറസ്റ്റ് ചെയ്തു. ഡാൻസഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 17 വർഷത്തോളം വിദേശത്ത് ജോലിചെയ്ത് ആറുമാസം മുമ്പ് നാട്ടിലെത്തിയ പ്രതി നിലവിൽ പാലാഴിയിലെ ഭാര്യ […]
Read more

കക്കോടി ബിവറേജസില്‍ മദ്യം മോഷ്ടിക്കാൻ ശ്രമം; ചേളന്നൂര്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: കക്കോടി ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു.ചേളന്നൂർ സ്വദേശി വിജീഷ് (38) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം കൈക്കലാക്കി കടന്നുകളയാൻ ശ്രമിച്ച വിജീഷിനെ ജീവനക്കാർ സംശയം തോന്നി തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ഇവർ ഉടൻ തന്നെ ചേവായൂർ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍, ഇതിനു മുൻപും ഇതേ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം […]
Read more

യുവാവിനെ  ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച പ്രതികൾ പിടിയിൽ

തൃശ്ശൂർ: മാള  മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ മാള പോലീസ് അറസ്റ്റ് ചെയ്തു.പുത്തൻചിറ പുളിയിലക്കുന്ന് സ്വദേശികളായ കാക്കനാടൻ വീട്ടിൽ സനീഷ് (40 വയസ്സ്), മതിയത്ത് വീട്ടിൽ (അക്ഷയ് 30) വയസ്സ് എന്നിവരാണ് അറസ്റ്റിലായത്.പുത്തൻചിറ കണ്ണികുളങ്ങര സ്വദേശി വൈപ്പിൻകാട്ടിൽ വീട്ടിൽ മുഹമ്മദ് സെയ്തർ (20 വയസ്സ്) നും സുഹൃത്ത് ഹാരിസിനുമാണ് മർദ്ദനമേറ്റത്. പുത്തൻചിറ മങ്കിടിയിലുള്ള സുഹൃത്ത് ഹാരിസിന്റെ വീടിന് മുൻവശത്തെ റോഡിൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.