സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്

കോഴിക്കോട്: മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിലവിൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സയാൻ (14) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തു‌ടർന്ന് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാൻ. വിദ്യാർത്ഥി മരിച്ചതിനെ തുടർന്ന് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു.
Read more

സ്വകാര്യ ബസിടിച്ചുണ്ടായ അപകടം; സ്കൂട്ടർ യാത്രികരിൽ രണ്ടാമനും മരിച്ചു

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ബസിടിച്ച സ്കൂട്ടർ യാത്രികരിൽ രണ്ടാമനും മരിച്ചുചെർപ്പുളശ്ശേരി മാങ്ങോട് കരിമ്പിൻ ചോല വീട്ടിൽ പ്രസാദാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ പ്രസാദ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സഹോദരൻ രവി (45) വ്യാഴാഴ്ച മരിച്ചിരുന്നു. ബലികർമത്തിനായി പോകുന്നതിനിടെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിലിടിച്ചായിരുന്നു അപകടം നടന്നത്. വ്യാഴാഴ്ച രാവിലെ 5.50 ന് പാലക്കാട്- ചെർപ്പുളശ്ശേരി സംസ്ഥാനപാതയിലെ കുളക്കാടായിരുന്നു സംഭവം . അപകടത്തിനിടയാക്കിയ മണ്ണാർക്കാട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന […]
Read more

പാലക്കാട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട്: സ്റ്റേഡിയം സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിനോട് ചേർന്ന പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരിച്ചത് ഉയരത്തിൽ നിന്നും വീണ് തലക്കേറ്റ ക്ഷതം മൂലമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നും കണ്ടെത്തൽ. തമിഴ്നാട് കരൂർ താന്തോണിമലൈ സ്വദേശി മണികണ്ഠനെയാണ് (28) ജൂലൈ 9ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ സമയം ഇയാൾ മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പെൺസുഹൃത്തിനെ തേടിയാണ് ഇയാൾ പാലക്കാട്ടേക്ക് എത്തിയതെന്നും മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തിനോട് ചേർന്നുള്ള ഹോട്ടലിൽ […]
Read more

ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ അപകടം; യുവാവ് കാല്‍ വഴുതി പുഴയിലേക്ക് വീണ് മരിച്ചു

കോഴിക്കോട്: മീന്‍ പിടിക്കാനെത്തിയ യുവാവ് അബദ്ധത്തില്‍ പുഴയില്‍ വീണ് മരിച്ചു. കോഴിക്കോട് പാറക്കടവ് പുഴയിലാണ് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ അപകടമുണ്ടായത്. മണ്ണൂര്‍വളവ് വട്ടോളികണ്ടി ശബരി മധുസൂദനന്‍ (22) ആണ് മരിച്ചത്. പാറക്കുഴി ഭാഗത്ത് സുഹൃത്തുക്കളോടൊപ്പം ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ ശബരി അബദ്ധത്തില്‍ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പ്രദേശവാസികളും പിന്നീട് മീഞ്ചന്തയില്‍ നിന്ന് അഗ്നിരക്ഷാ സേനയും സ്‌കൂബ ടീമും ടി ഡി ആര്‍ എഫ് സംഘവും സ്ഥലത്തെത്തി ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തി. […]
Read more

തൃശ്ശൂരിൽ മധ്യവയസ്‌കൻ മരിച്ച നിലയിൽ

തൃശൂർ: തൃശൂർ പാഞ്ഞളിൽ മധ്യവയസ്ക്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാഞ്ഞാൽ മൃദുൽ ഭവനിൽ മുരളീധരനാണ് മരിച്ചത്. 60 വയസായിരുന്നു പ്രായം. മുറിക്കുള്ളിൽ കട്ടിലിൻ്റെ അടിയിലായാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമല്ല. ഇദ്ദേഹത്തിൻ്റെ മക്കൾ വിദേശത്താണ്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിൽ മരണ കാരണം സംബന്ധിച്ച് വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
Read more

തൂങ്ങി മരിച്ച നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: പന്തീരാങ്കാവ് കോഴിക്കോടൻ കുന്നിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. നിലവിൽ അഴുകി തുടങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
Read more

പാലക്കാട് 25കാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത്. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്മണ്യനെ(25)യാണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തി. നേഖയെ മുമ്പും ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാണെന്നും നേഖയുടെ അമ്മ ജയന്തി പറഞ്ഞു. ഭർത്താവിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് […]
Read more

വിപഞ്ചികയുടെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍

കൊല്ലം: യുഎഇയില്‍ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ സംസ്‌കാരം ഇന്ന്. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ഇന്നലെ രാത്രി 11:45 യോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. മെഡിക്കല്‍ കോളജില്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൂന്നുമണിയോടെയാകും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ സംസ്‌കാരം ദിവസങ്ങള്‍ക്ക് മുന്‍പാണ് ഷാര്‍ജയില്‍ നടന്നത്. പിതാവ് നിധീഷിനൊപ്പം വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരന്‍ വിനോദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. തുടര്‍ന്നാണ് മാതാവ് ഷൈലജ വിപഞ്ചികയുടെ മൃതദേഹവുമായി നാട്ടിലെത്തിയത്. ജൂലൈ എട്ടിന് രാത്രിയിലാണ് […]
Read more

കണ്ണൂരില്‍ പുഴയില്‍ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: ചെമ്പല്ലിക്കുണ്ട് പുഴയില്‍ ചാടിമരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. കഴിഞ്ഞ ശനിയാഴ്ച്ച അര്‍ധരാത്രി വേങ്ങര സ്വദേശിറീമ കുഞ്ഞുമായി പുഴയില്‍ ചാടികയായിരുന്നു. നീണ്ട തിരച്ചിലിനൊടുവില്‍ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്‌കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തില്‍ എത്തിയത്. തുടര്‍ന്ന് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.