Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

80 കാരിയെ കൊലപ്പെടുത്തിയ ശേഷം വയനാട് സ്വദേശി ഇസ്രയേലില്‍ അത്മഹത്യ ചെയ്തു

കല്‍പ്പറ്റ: വയനാട് ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലില്‍ മരിച്ച നിലയില്‍. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ജിനേഷ് കെയര്‍ ഗിവറായി ഇസ്രയേലില്‍ എത്തിയത്. ജോലി ചെയ്യുന്ന വീട്ടിലെ എണ്‍പതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. വെള്ളിയാഴ്ച ഉച്ചയോടെ ദേഹം മുഴുവന്‍ കുത്തേറ്റ് മരിച്ച നിലയില്‍ വയോധികയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു ജിനേഷ്.മുന്‍പ് […]
Read more

പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: തൃശ്ശൂർ വാഹനാപകടത്തിൽ പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വടക്കേതൊറവ് സ്വദേശി മാളിയേക്കൽ മോഹനന്റെ മകൾ പതിനെട്ട് വയസുള്ള വൈഷ്ണ ആണ് മരിച്ചത്. തൃശൂർ പുതുക്കാട് വച്ച് ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read more

തൊടുപുഴയിൽ വീട്ടമ്മ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്

തൊടുപുഴ: വിഷം ഉള്ളില്‍ ചെന്ന് വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു (43) വിനെതിരെ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്. ഇക്കഴിഞ്ഞ 26നാണ് ജോര്‍ലിയെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബലം പ്രയോഗിച്ച് കവിളില്‍ കുത്തി പിടിച്ച ശേഷം ഭര്‍ത്താവ് ടോണി […]
Read more

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് 18കാരന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എടത്വായിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. എടത്വാ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കാൽ ജോയിച്ചൻ്റെ മകൻ ലിജുമോൻ (18) ആണ് മരിച്ചത്. എടത്വാ പട്ടത്താനം വീട്ടിൽ മെറിക് (18) അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. എടത്വാ സെൻ്റ് അലോഷ്യസ് കോളേജ് വിദ്യാർഥികളാണ് ഇരുവരും. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ തലവടി വെള്ളക്കിണറിന് സമീപം രാത്രി 12.05 നാണ് […]
Read more

ഒരു നാടിന്റെ മുഴുവൻ കണ്ണീരോർമയായി ബിന്ദു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി. സ്ഥലമില്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാജ്ഞലി അർപ്പിക്കാനും ഒരു നാട് മുഴുവൻ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. തീർത്തും പാവപ്പെട്ട ഒരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബിന്ദു. ഇവർ താമസിക്കുന്ന വീടിന്റെ പണികൾ പോലും പൂർത്തിയായിട്ടില്ല. മകൾ നവമിയുടെ ചികിത്സക്ക് കൂട്ടിരിപ്പുകാരിയായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു ബിന്ദു. […]
Read more

വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് അമ്പലത്തറ ഏഴാംമൈലിൽ വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിൽ (44) ആണ് മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിൻ്റെ മുറിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 10.30 ന് ശേഷമാണ് സംഭവമെന്നാണ് കരുതുന്നതെന്ന് അമ്പലത്തറ പൊലീസ് പറയുന്നു. ഇരിട്ടി എടൂർ സ്വദേശിയാണ് ഫാ.ആന്റണി. അച്ഛൻ, അമ്മ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്. പോർക്കളം എം […]
Read more

‘കില്‍ ബില്‍’ താരം മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു

ഹോളിവുഡ് നടന്‍ മൈക്കല്‍ മാഡ്സന്‍ (67) അന്തരിച്ചു. വ്യാഴാഴ്ചയായിരുന്നു മരണം. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍, മരണത്തില്‍ ദുരൂഹതയില്ലെന്ന് ലോസ് ആഞ്ജിലിസ് കൗണ്ടി ഷെരീഫ്സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 1980 മുതല്‍ ഹോളിവുഡ് ചിത്രങ്ങളില്‍ സജീവമാണ് മൈക്കല്‍ മാഡ്സന്‍. ആദ്യകാലത്ത് ലോ ബജറ്റ് ചിത്രങ്ങളിലായിരുന്നു പ്രധാനമായും അഭിനയിച്ചിരുന്നത്. 1992-ല്‍ പുറത്തിറങ്ങിയ ടറന്റീനോ ചിത്രം റിസര്‍വോയര്‍ ഡോഗ്സിലെ വേഷമാണ് മാഡ്സനെ ശ്രദ്ധേയനാക്കിയത്. പിന്നീട് അദ്ദേഹം ടറന്റീനോ ചിത്രങ്ങളില്‍ സ്ഥിരസാന്നിധ്യമായി. കില്‍ […]
Read more

ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു

മാഡ്രിഡ്: ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു. 28 വയസായിരുന്നു. വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ സമോറ നഗരത്തില്‍ താരം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. താരത്തിന്റെ സഹോദരനും ഫുട്‌ബോള്‍ താരവുമായ ആന്‍ഡ്രെയും ഒപ്പമുണ്ടായിരുന്നു. അപകടത്തില്‍ തീ പിടിച്ച ജോട്ടയുടെ കാര്‍ കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ട്. 1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് അക്കാദമിയിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016-ല്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. […]
Read more

ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു; സംഭവം തൃശൂർ മെഡിക്കൽ കോളേജിൽ

തൃശ്ശൂര്‍: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. അതിരപ്പിള്ളി സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചാല്‍ ഉടന്‍ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടും അറിയിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു രാധാകൃഷ്ണന്‍. ഇന്നലെ രാവിലെ ആയിരുന്നു കാലിന്റെ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചത്. അല്പസമയത്തിനകം ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു. ശസ്ത്രക്രിയക്ക് മുന്‍പുള്ള എല്ലാ പരിശോധനകളും നടത്തിയിരുന്നു. കാലില്‍ ശസ്ത്രക്രിയ തുടങ്ങുന്നതിനു മുന്‍പേയാണ് രാധാകൃഷ്ണന്റെ […]
Read more

വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പുള്ളി പരിയാരംപറ്റ പടി തെക്കേക്കരമേൽ ശാന്തയാണ് (70 )മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് മൃതദേഹം കിണറിനുള്ളിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മക്കൾക്കൊപ്പം ഇന്നലെ രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് കിടന്നതാണ്. രാവിലെ മകൻ നേരത്തെ എഴുന്നേറ്റു നടക്കാൻ പോകാറുണ്ട്. ഇന്ന് രാവിലെ ഉണർന്നു നോക്കിയപ്പോൾ അമ്മയെ കണ്ടില്ല. പിന്നീട് നടത്തിയ തിരച്ചിലിൽ ഇവർ താമസിക്കുന്ന വീടിനോട് ചേർന്നുള്ള തറവാട് വീടിൻറെ മുന്നിലുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer