Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

കോട്ടയത്തെ അരുംകൊല; പ്രതി കുറ്റം സമ്മതിച്ചു

കോട്ടയം: കോട്ടയം പള്ളിക്കത്തോട് അമ്മയെ വെട്ടിക്കൊന്ന പ്രതി പൊലീസിനോട്‌ കുറ്റം സമ്മതിച്ചു. പ്രതി അരവിന്ദ് അമ്മയുമായി വാക്ക് തർക്കം ഉണ്ടായതിനെ തുടർന്നാണ് വെട്ടുകത്തി കൊണ്ട് വെട്ടിയത്.ഇന്നലെയായിരുന്നു സംഭവം. ഇളമ്പള്ളി സ്വദേശി സിന്ധു ആണ് മരിച്ചത്. സിന്ധുവിന്റെ മകൻ അരവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ള ആളാണ് മകൻ അരവിന്ദെന്ന് പൊലീസ് പറയുന്നു. പള്ളിക്കത്തോട് കവലയിൽ ലോട്ടറി വിൽപ്പന നടത്തുന്ന ആളാണ് സിന്ധു. ഇന്നലെ വൈകിട്ട് വീടിനകത്താണ് സിന്ധുവിനെ മരിച്ച നിലയിൽ […]
Read more

ഗായത്രി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി

പാലക്കാട്: ഗായത്രി പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21)ന്റെ മൃതദേഹമാണ് പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയില്‍ നിന്നും കണ്ടെത്തിയത്. ആലത്തൂര്‍ ശ്രീനാരായണ അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ച പ്രണവ്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് തരൂര്‍ കരിങ്കുളങ്ങര തടയണയില്‍ പ്രണവിനെ കാണാതായത്. ഒഴുക്കില്‍ പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രണവ് അപകടത്തില്‍പെടുകയായിരുന്നു. രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 23 അംഗ എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്‌സ് […]
Read more

പറവൂരിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കടവത്ത് റോഡിൽ കണ്ണംപറമ്പിലെ വീട്ടിനുള്ളിലാണ് ദമ്പതികളായ സുരേന്ദ്രനേയും സജിതയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രൻ. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ വാർഡ് 22ൽ എൽഡിഫ് സ്ഥാനാർഥി ആയിരുന്നു സജിത. ആത്മഹത്യ ചെയ്യുണ്ടായ കാരണം ഇത് വരെ വ്യക്തമല്ല. പോലീസ് നടപടികൾ സ്വീകരിച്ചു.
Read more

റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവം; ഇന്ന് എംവിഡി പരിശോധന

കൊച്ചി: കൊച്ചിയിൽ റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാരണം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന തുടരുന്നു. കാർ ലോറിയിൽ നിന്ന് ഇറക്കി ഓടിച്ച ആളുടെ മൊഴി ഇന്നെടുക്കും. കാർ പിന്നിലോട്ട് ഇറക്കിയപ്പോൾ നിയന്ത്രണം നഷ്ടമായെന്ന് എംവിഡി പറയുന്നു. കാറിന്റെ ടയർ പൊട്ടിയിട്ടും പിന്നോട്ട് അതിവേഗം കുതിച്ചു. പിന്നിൽ ഇടിച്ചു നിന്ന കാർ ഓഫ് ആയിരുന്നു. പിന്നീട് സ്റ്റാർട്ട് ആക്കിയപ്പോൾ അതിവേഗം മുന്നോട്ട് കുതിച്ചു പോസ്റ്റിൽ ഇടിച്ച് നിന്നുവെന്നും എംവിഡി വിശദീകരിച്ചു. കാർ പുറത്തിറക്കുന്നതിനിടെ […]
Read more

നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ പുലി കുടുങ്ങി

തൃശൂര്‍: വാല്‍പ്പാറയിലെ കൊലയാളിപ്പുലി കുടുങ്ങി. പച്ച മല എസ്‌റേറ്റിന് സമീപത്ത് വനം വകുപ്പ് വച്ച കെണിയിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞദിവസം നാലു വയസ്സുകാരിയെ പുലി ആക്രമിച്ച കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പുലിക്കൂട് സ്ഥാപിച്ചത്. പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എസ്റ്റേറ്റ് ലയത്തില്‍ നിന്ന് 300 മീറ്റര്‍ മാറിയാണ് കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് […]
Read more

14കാരിയുടെ ആത്മഹത്യ; സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ

പാലക്കാട്: നാട്ടുകല്ലിൽ 14കാരി തൂങ്ങി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ ആരോപണവുമായി കുട്ടിയുടെ ബന്ധുക്കൾ. ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്കൂളിനെതിരെയാണ് ബന്ധുക്കളുടെ ആരോപണം. ഒൻപതാം ക്ലാസുകാരി ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്നാണ് ബന്ധുക്കൾ പറയുന്നത്. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർ നന്ദക്ക് മനോവിഷമം ഉണ്ടായെന്നും കുട്ടിയുടെ അച്ഛനും അമ്മയും പറയുന്നു. തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർ നന്ദയെ (14) ആണ് കഴിഞ്ഞദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ […]
Read more

ബൈക്കിൽ കാറിടിച്ച് അപകടം; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവൂർക്കോണം ജെ എസ് വില്ലയിൽ ഗൗതം (21)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ വടശ്ശേരിക്കോണം ജംഗ്ഷന് സമീപം ഗൗതം സുഹൃത്തുമായി സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഗൗതമിനെയും സുഹൃത്ത് മുഹമ്മദ്‌ മർജാനെയും തിരുവനന്തപുരം മെഡിക്കൽകോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഗൗതം 23 ന് വൈകിട്ടോടെ മരിക്കുകയായിരുന്നു. മുഹമ്മദ്‌ മർജാൻ ചികിത്സയിൽ തുടരുകയാണ്.
Read more

ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, 60കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ആലത്തുരിൽ അ‍ർധരാത്രിയിൽ ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടിവീണ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പാലക്കാട് ആലത്തൂരിൽ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. വണ്ടാഴി ഒലിക്കടവ് സ്വദേശി പൗലോസ്(60) ആണ് മരിച്ചത്. റോഡ് നിർമ്മാണ പ്രവൃത്തിക്കായി സ്ഥാപിച്ച സൂചന ബോർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞാണ് അപകടമുണ്ടായത്. റോഡിൽ വീണ പൗലോസിൻ്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ടാങ്കർ ലോറി കയറി ഇറങ്ങുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്.
Read more

ചെന്നൈയിൽ കാറപകടം; ഗർഭിണി ഉൾപ്പെടെ 2 മരണം

ചെന്നൈ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചപകടം. മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് 2 പേർ മരിച്ചു. മധുര സ്വദേശി പത്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണു മരിച്ചത്.മരിച്ച ദീപിക 7 മാസം ഗർഭിണിയായിരുന്നു. വളകാപ്പു ചടങ്ങിനു ശേഷം മകളെ മധുരയിലെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ, മധുരവോയൽ-താംബരം ബൈപാസ് റോഡ് വഴി മധുരയിലേക്കു പോകവേ, പെട്രോൾ പമ്പിൽനിന്ന് ഇറങ്ങിയ കാർ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാതാവും കാർ ഡ്രൈവറും […]
Read more

2 ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മായ എന്ന 37വയസുകാരിയെ ആണ് രണ്ട് ദിവസം മുമ്പ് കാണാതായത്. മായയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ വാടകയ്ക്ക് താമസിക്കുന്ന ബീച്ച് വാർ‍ഡിലെ അടുത്തുള്ള തോട്ടിൽ മൃതദേഹം പൊന്തിയ നിലയിൽ സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അതേ സമയം ചില മാനസിക പ്രശ്നങ്ങൾ മായക്കുണ്ടായിരുന്നതായി വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer