Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

കാര്‍ നിയന്ത്രണംവിട്ട് ലോറിക്കു പിന്നില്‍ ഇടിച്ച് 2 പേര്‍ മരിച്ചു; 3 പേര്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: ദേശീയപാത തലപ്പാറയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാറിടിച്ച് ര ണ്ടുപേര്‍ മരിച്ചു.കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു.തിരൂർ വൈലത്തൂർ സ്വദേശി ഉസ്മാൻ വള്ളിക്കുന്ന് സ്വദേശി ഷാഹുൽ ഹമീദ് എന്നിവരാണ് മരിച്ചത് .പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലപ്പാറ വലിയപറമ്പ് മേഖലയിലാണ് രാത്രി അപകടം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. […]
Read more

ഇഎംഎസിന്റെ മൂത്തമകള്‍ ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകള്‍ഡോ. മാലതി ദാമോദരന്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയില്‍ പുലര്‍ച്ചെയാണ്് അന്ത്യം. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍ .ദീര്‍ഘകാലം രാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ ഡോക്ടറായിരുന്നു ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മൂത്തമകളാണ് മാലതി. പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. എ ഡി ദാമോദരന്‍ ആണ് ഭര്‍ത്താവ്. ഹരീഷ് ദാമോദരന്‍, സുമംഗല ദാമോദരന്‍ എന്നിവരാണ് മക്കള്‍. ഇ എം രാധ, ഇ എം ശ്രീധരന്‍, ഇ എം ശശി […]
Read more

ഛത്തീസ്ഗഡില്‍ സ്റ്റീല്‍ ഫാക്ടറി അപകടം; 6 തൊഴിലാളികള്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ സ്വകാര്യ സ്റ്റീല്‍ പ്ലാന്റ്റ് ഫാക്ടറിയില്‍ അപകടം. 6 തൊഴിലാളികള്‍ മരിച്ചു. വ്യാവസായിക കേന്ദ്രമായ സില്‍താരയിലെ ഗോദാവരി പവര്‍ & ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റില്‍ ആണ് അപകടം ഉണ്ടായത്. ഫാക്ടറിയില്‍ ഉണ്ടായിരുന്ന മറ്റ് 6 പേര്‍ക്ക് കൂടി അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ ചൂള വൃത്തിയാക്കുന്നതിനിടെ ലോഹ നിക്ഷേപം ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്.
Read more

സുബീൻ ഗാർഗിന്റെ വിയോഗ൦; ആരാധകൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

ഗുവാഹത്തി: സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ വിയോഗം താങ്ങാനാവാതെ ആരാധകൻ നദിയിൽ ചാടി. ബ്രഹ്മപുത്ര നദിയിൽ ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു. ഗുവാഹത്തിയിലെ സരായ്ഘട്ട് പാലത്തിൽ നിന്നുമാണ് യുവാവ് വസ്ത്രങ്ങൾ കീറി എറിഞ്ഞതിനു ശേഷം നദിയിലേക്ക് ചാടിയത്. ‘സുബീൻ ദാ ഇവിടെ ഇല്ലാത്തപ്പോൾ നമ്മൾ എന്തു ചെയ്യും?’ എന്ന് വിലപിച്ചാണ് കഴിഞ്ഞ ദിവസം യുവാവ് ചാടിയത്. വിവരം അറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. അതേസമയം, സുബീൻ […]
Read more

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രിന് ദാരുണാന്ത്യം

തിരുവനന്തപുരം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രിൻ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വെമ്പായം ചാത്തമ്പാട്ടാണ് അപകടം നടന്നത്. കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി റഹീം (45) ആണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യ നസീഹയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നസീഹയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. പോത്തൻകോട് -വെമ്പായം റോഡിൽ കൊഞ്ചിറ ചാത്തമ്പാട്ട് വച്ച് ഇവരുടെ ബൈക്കിൽ പുറകിൽ വന്ന ടിപ്പർ ലോറി ഇടിച്ചാണ് […]
Read more

ഓട്ടോയിൽ കാറിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്; ഡ്രൈവർ ആസിഡ് കഴിച്ച് ജീവനൊടുക്കി

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ ബേത്തൂർപാറയിൽ നടന്ന ഓട്ടോ–കാർ കൂട്ടിയിടൽ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ കെ. അനീഷ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരണം സംഭവിച്ചു. ചൊവ്വാഴ്ച വൈകീട്ട് ബേത്തൂർപാറ സ്കൂളിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് കരുതിയാണ് അനീഷ് ആസിഡ് കഴിച്ചതെന്നാണ് ലഭ്യമായ വിവരം.
Read more

അപകടത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പരിക്ക്; ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേത്തൂർപാറ കാർ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരുക്കേറ്റതിനെ തുടർന്ന് ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചത്. മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. ബേത്തൂർ പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കായിരുന്നു പരുക്കേറ്റത്. അപകടം നടന്ന ഉടൻ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാർ അനീഷിനെ ആദ്യം […]
Read more

നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്ട്രയില്‍ നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലാണ് സംഭവം. 19 കാരനായ അനുരാഗ് ബോര്‍കര്‍ എന്ന വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. തനിക്ക് ഡോക്ടര്‍ ആകേണ്ടെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഒബിസി കാറ്റഗറിയില്‍ ഓള്‍ ഇന്ത്യ റാങ്ക് 1475 നേടിയിരുന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ എംബിബിഎസ് കോഴ്സ് ആരംഭിക്കാനിരിക്കെയാണ് വിദ്യാര്‍ഥി ജീവനൊടുക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ വിദ്യാര്‍ത്ഥിയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിസിനസ് ആണ് താത്പര്യമെന്നും മെഡിക്കല്‍ ജീവിതം […]
Read more

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം അഞ്ചൽ കൊച്ചുകുരുവിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കരവാളൂർ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അഞ്ചൽ -പുനലൂർ റോഡിൽ വെച്ച് ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഗീതിന് ഒപ്പമുണ്ടായിരുന്ന ഉണ്ണിക്കുന്ന് സ്വദേശി സരോഷ് കുമാർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഗീത ഓടിച്ചിരുന്ന ബൈക്ക് എതിര്‍ദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുന്നതിനാണ് ദൃശ്യങ്ങളിലുള്ളത്.
Read more

സ്കൂളിലെ കായിക മത്സരത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: മംഗൽപാടി ജിബി എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ഹസൻ റസ്,കായിക മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശിയായ ഇൻസാഫ് അലിയുടെ മകനാണ് ഹസൻ റസ്. ഇന്ന് രാവിലെ നടന്ന കായികമത്സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു . ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല.
Read more
Advertisement
WhiteswanTV Footer