Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

ഉത്തർപ്രദേശിൽ പിടികിട്ടാപ്പുള്ളിയെ പൊലീസ് വെടിവെച്ച് കൊന്നു

ഉത്തരപ്രദേശ്: ഉത്തർപ്രദേശിലെ ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളിയായ മെഹ്താബിനെ പോലീസ് വെടിവെച്ച് കൊന്നു. ഇയാൾ 18 കേസുകളിൽ പ്രതിയായിരുന്നു. സംഭവം നടന്ന സമയത്ത് രണ്ട് പോലീസുകാർക്ക് പരുക്കേറ്റു. സർക്കാറ് മുൻകൂട്ടി മെഹ്താബിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മുസാഫർനഗറിൽ നടത്തിയ പരിശോധനയ്ക്കിടെ മെഹ്താബും കൂട്ടാളിയും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവർ നേരിട്ട് വെടിയുതിർക്കുകയും, തുടർന്ന് പൊലീസും തിരിച്ച് വെടിയുതിർക്കുകയായിരുന്നു.
Read more

പേ വിഷബാധയേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തുടർന്ന് വാക്സിൻ സ്വീകരിക്കുകയും ചെയ്തിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേല്‍ക്കുകയുമായിരുന്നു.
Read more

മുതിർന്ന മാധ്യമ പ്രവർത്തകൻ ടിജെഎസ് ജോര്‍ജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വെള്ളിയാഴ്ച മുതൽ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ബെംഗളൂരുവിലാണ് അന്ത്യം സംഭവിച്ചത്. പത്മഭൂഷണ്‍ റഷ്യയിൽ രാജ്യം ആദരിച്ച ഈ മാധ്യമകുലപതി പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്വദേശിയാണ്. മുംബൈയിലെ ഫ്രീ പ്രസ് ജേർണലിൽ മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച് ലൈറ്റ്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ, ഏഷ്യാവീക്ക് എന്നിവയിൽ പ്രവർത്തിച്ചിരുന്നു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിൽ […]
Read more

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ദുബൈയിൽ നിന്ന് അടുത്തിടെ ബെംഗളൂരുവിലേക്ക് മടങ്ങിയ 29 വയസ്സുകാരൻ ധർമ്മശീലൻ രമേഷ്, ഭാര്യ മഞ്ജു പി യെ കൊലപ്പെടുത്തി. ശേഷം യുവാവ് ആത്മഹത്യ ചെയ്തു. സംഭവം ഞായറാഴ്ച രാത്രി ജ്ഞാനഭാരതി പൊലീസ് സ്റ്റേഷൻ പരിധിയിലെ മെയിൻ റോഡിനടുത്ത് ഉള്ള അപ്പാർട്ട്മെന്റിലാണ് നടന്നത്. മഞ്ജുവിന്റെ പിതാവ്, വീട്ടിലെത്തിയപ്പോൾ അപ്പാർട്ട്മെന്റ് പൂട്ടിയിരുന്നതും, അകത്ത് പ്രതികരണം ഇല്ലാതിരുന്നതും ശ്രദ്ധിച്ച് വാതിൽ തകർത്ത് അകത്ത് കടന്നു. അപ്പോൾ മഞ്ജുവിന്റെ ശരീരത്തിൽ 45 കുത്തേറ്റ മുറിവുകളും കഴുത്തിൽ മുറിയും ഉള്ള നിലയിൽ ഇരുവരുടെയും […]
Read more

അയർലൻഡിൽ കോട്ടയം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

ഡബ്ലിൻ: അയർലൻഡിൽ മലയാളി യുവാവിനെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന വടക്കേ കരുമാങ്കല്‍ ജോണ്‍സണ്‍ ജോയിയാണ് (34) മരിച്ചത്. കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശിയാണ്. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന ജോണ്‍സണ്‍ ഉച്ചയായിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെ അതേ വീട്ടില്‍ താമസിച്ചിരുന്ന വ്യക്തി വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.ഭാര്യ ആല്‍ബി ലൂക്കോസ് കൊച്ചുപറമ്പില്‍. രണ്ട് മക്കളുണ്ട്. ഭാര്യയും മക്കളും നാട്ടിലാണ്. സംസ്‌കാരം ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് […]
Read more

വിജയദശമി ആഘോഷത്തിനിടെ ദുരന്തം; ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 മരണം

ഡല്‍ഹി: മധ്യപ്രദേശില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ ദുരന്തം. ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഖാണ്ഡ്വ ജില്ലയില്‍ പന്ഥാന മേഖലയിലെ അര്‍ദാല ഗ്രാമത്തിലാണ് അപകടമുണ്ടായത്. വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ടത്. വണ്ടിയിലുണ്ടായിരുന്ന 12 കാരന്‍ അബദ്ധവശാല്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തതാണ് അപകടത്തിന് കാരണം. കുട്ടി ചാവി ഉപയോഗിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്തതോടെ പാലത്തില്‍ വാഹനം നിന്ന് താഴേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ 6 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പെട്ട […]
Read more

കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ച് അപകടം, കോൺഗ്രസ് നേതാവിന് ദാരുണാന്ത്യം

കൊല്ലം: പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അട്ടച്ചാക്കൽ സ്വദേശി പ്രകാശ് (57) മാത്യുമാണ് മരിച്ചത്. കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് പ്രകാശ് മാത്യു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Read more

കടലിൽ വീണ് വിഴിഞ്ഞം സ്വദേശി മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളി രാജേഷ് കടലിൽ വീണു മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ രാജേഷ് ഉച്ചക്ക് 12 മണിയോടെയാണ് ഹാർബറിൽ പ്രവേശിക്കുന്ന സമയത്ത് അസ്വാസ്ഥ്യബാധയുണ്ടായി കടലിലേക്ക് വീണത്. സുഹൃത്തുക്കളായ മൈക്കിൾ, ഹെഡ്മണ്ട്, സിൽവപ്പിച്ച, നായകം എന്നിവരോടൊപ്പമാണ് പോയത്. എൻജിൻ നിയന്ത്രിച്ചിരുന്നത് രാജേഷ് ആയിരുന്നു. മുങ്ങൽ വിദഗ്ധരായ കോസ്റ്റൽ വാർഡൻമാർ അദ്ദേഹത്തെ പുറത്തെടുത്തെങ്കിലും, വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.
Read more

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ അപകടം; 25 പേർ കൊല്ലപ്പെട്ടു

അഡിസ് അബാബ: എത്യോപ്യയിലെ അംഹാര മേഖലയിൽ നിർമ്മാണത്തിലിരുന്ന പള്ളി കെട്ടിടം തകർന്ന് 25 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച പള്ളി നിർമ്മാണ സ്ഥലത്ത് ചുമരുകളിലെ പണികൾക്കായി സ്ഥാപിച്ച തട്ട് പൊളിഞ്ഞ് താഴേക്ക് വീണതാണ് അപകടത്തിന് കരണം. പള്ളിക്കെട്ടിടത്തിലെ മ്യൂറൽ ചിത്രങ്ങൾ കാണാൻ നിരവധി പേർ തട്ടുകളിലേക്ക് കയറിയപ്പോഴാണ് ഭാരം താങ്ങാനാകാതെ തട്ട് ഒടിഞ്ഞു വീണത്. നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. റെഡ് ക്രോസ് പ്രവർത്തകരും നാട്ടു ഭരണകൂടവും രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. ഗുരുതരമായി പരിക്കേറ്റവരുടെ നില കാരണം മരണസംഖ്യ ഉയരുമെന്ന് പ്രാദേശിക […]
Read more

ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധ; രണ്ട് പേർ മരിച്ചു

മസ്‌കറ്റ്/അൽ സുവൈഖ്: ഒമാനിൽ ഇറാനിൽ നിന്നുള്ള കുപ്പിവെള്ളം കുടിച്ചതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. ‘യുറാനസ് സ്റ്റാർ’ എന്ന ബ്രാൻഡിന്റേതായ വെള്ളത്തിലാണ് വിഷാംശം കണ്ടെത്തിയത്. മരിച്ചവർ ഒരാൾ ഒമാൻ പൗരനും മറ്റൊരാൾ പ്രവാസി സ്ത്രീയുമാണെന്ന് റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു. ലബോറട്ടറി പരിശോധനയിൽ ‘യുറാനസ് സ്റ്റാർ’ കുപ്പിവെള്ളത്തിൽ വിഷാംശം കലർന്നിരുന്നതായി കണ്ടെത്തി. ഇതിനെ തുടർന്ന് ബ്രാൻഡിന്റെ എല്ലാ കുപ്പിവെള്ളവും വിപണിയിൽ നിന്ന് പിൻവലിച്ചു. പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനായി, ഇറാനിൽ നിന്നുള്ള എല്ലാ […]
Read more
Advertisement
WhiteswanTV Footer