സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

കാണാതായ ഗൃഹനാഥൻ മരിച്ചനിലയിൽ; മൃതദേഹം കണ്ട് പ്രദേശവാസി കുഴഞ്ഞുവീണ് മരിച്ചു

അടിമാലി: പണിക്കൻകുടിയിൽനിന്ന് ഒരാഴ്ച മുൻപു കാണാതായ ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സംഘത്തിലൊരാൾ കുഴഞ്ഞുവീണു മരിച്ചു. പൊട്ടനാനിക്കൽ തങ്കൻ ഇട്ടുണ്ടാനാണ് (63) വീടിന് ഒരു കിലോമീറ്ററോളം അകലെ ഒരു പുരയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ചത്. പണിക്കൻകുടി വെട്ടിക്കാട്ടിൽ ജോർജ് ആണ് കുഴഞ്ഞുവീണു മരിച്ചത്. ആഗസ്ത് 31 മുതൽ തങ്കനെ കാണാനില്ലായിരുന്നു. ബുധനാഴ്ച രാത്രി സമീപത്തെ പുരയിടത്തിൽനിന്നു ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണു മരിച്ചനിലയിൽ കണ്ടെത്തിയത്. സംഘത്തിൽ ജോർജും ഉണ്ടായിരുന്നു. സമീപവാസികളാണു തങ്കനും ജോർജും. മൃതദേഹം […]
Read more

മുറി വൃത്തിയാക്കുന്നതിനിടയിൽ തർക്കം; മധ്യവയസ്കനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഡാലസ്: യുഎസിൽ തർക്കത്തെത്തുടർന്ന് ഇന്ത്യക്കാരനെ കഴുത്തറത്ത് കൊലപ്പെടുത്തി. ഡാലസിലെ മോട്ടലിൽ മാനേജറായിരുന്ന ചന്ദ്ര നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മോട്ടലിലെ ജീവനക്കാരനായ യോർദാനിസ് കോബോസ് മാർട്ടിനെസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാർട്ടിനെസും മറ്റൊരു ജീവനക്കാരിയും മോട്ടലിലെ മുറി വൃത്തിയാക്കുകയായിരുന്നു. അതിനിടയിൽ അവിടേക്കു വന്ന നാഗമല്ലയ്യ കേടായ വാഷിങ് മെഷീൻ ഉപയോഗിക്കരുതെന്ന് മാർട്ടിനെസിനോടു പറയാൻ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. തന്നോടു നേരിട്ടു പറയാതെ ജീവനക്കാരി വഴി സംസാരിക്കുന്നുവെന്ന് ആരോപിച്ചാണ് നാഗമല്ലയ്യയെ മാർട്ടിനെസ് ആക്രമിച്ചത്. കത്തിയെടുത്ത് പ്രതി പലതവണ നാഗമല്ലയ്യയെ […]
Read more

മുന്‍ മന്ത്രിയും യൂഡിഎഫ് കണ്‍വീനറുമായിരുന്ന പി പി തങ്കച്ചന്‍ അന്തരിച്ചു

തിരുവനന്തപുരം: യുഡിഫ് മുന്‍ കണ്‍വീനര്‍ പി പി തങ്കച്ചന്‍ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജജമായ അസുഖങ്ങളെത്തുടര്‍ന്ന് ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വൈകുന്നേരം നാലുമണിയോടെ ആയിരുന്നു അന്ത്യം.കെപിസിസി മുന്‍ പ്രസിഡന്റ്, മുന്‍ സ്പീക്കര്‍ മുന്‍ മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
Read more

ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു; അപകടം മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ

കാസര്‍കോട്: മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത 66-ല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.
Read more

ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച മീരയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളോ മുറിവുകളോ കണ്ടെത്താനായില്ല

പാലക്കാട്: ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച മീരയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളോ മറ്റു മുറിവുകളോ കണ്ടെത്താനായില്ലെന്ന് പൊലീസ്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. പ്രണയത്തിലായിരുന്ന മീരയും അനൂപും ഒരു വർഷം മുൻപാണു വിവാഹിതരായത്. മീരയ്ക്ക് ആദ്യത്തെ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ അനൂപിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. മരണത്തിൽ ദുരൂഹതയുണ്ടെന്നു യുവതിയുടെ കുടുംബം ആരേ‍ാപിക്കുന്നു. വിശദമായ അന്വേഷണം വേണമെന്നു മീരയുടെ അമ്മ സുശീല ആവശ്യപ്പെട്ടതിനെ തുടർന്നു ഹേമാംബിക […]
Read more

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ ഒരു മാസത്തിനിടെ അമീബിക് മസിഷ്‌ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചത്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കില്‍ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്. 12പേരുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമാണെന്ന സംശയമാണെന്നാണ് അധികൃതര്‍ പറയുന്നത്. 18പേര്‍ക്കാണ് രോഗം […]
Read more

തൃശ്ശൂരില്‍ മദ്യപിച്ചെത്തിയ മകന്‍ അച്ഛനെ കുത്തിക്കൊന്നു

തൃശൂര്‍: മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തിക്കൊന്നു. തൃശൂര്‍ കൊരട്ടിയിലെ ആറ്റപ്പാടത്ത് ജോയ് (56) ആണ് മരിച്ചത്. മകന്‍ ക്രിസ്റ്റിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോയ്. ഇന്നലെ രാത്രി ക്രിസ്റ്റി തന്നെയാണ് പൊലീസിനെ വിളിച്ച് അച്ഛന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നു എന്ന് അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ക്രിസ്റ്റിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ താനാണ് കൊലപ്പെടുത്തിയതെന്ന് ക്രിസ്റ്റി സമ്മതിച്ചില്ല. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് ക്രിസ്റ്റി കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന് […]
Read more

വിതുരയിൽ അജ്ഞാത വാഹനമിടിച്ച് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: വിതുരയിൽ അജ്ഞാതവാഹനം ഇടിച്ച് വയോധികൻ മരിച്ചു. വിതുര സ്വദേശി മണിയൻ സ്വാമിയാണ് അപകടത്തിൽ മരിച്ചത്. വിതുരയിലെ ബസ് വെയിറ്റിങ് ഷെഡിലായിരുന്നു മണിയൻ സ്വാമി സ്ഥിരമായി രാത്രി കഴിഞ്ഞിരുന്നത്. ഇദ്ദേഹം കഴിയുന്ന പൂവാട്ട് സെന്‍റ്തോമസ് ദേവാലയത്തിന് എതിര്‍ വശത്തെ വെയിറ്റിങ് ഷെഡിന് മുന്നിൽ നില്‍ക്കുമ്പോഴാണ് കാറിടിച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ മണിയൻ സ്വാമിയെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിയൻ സ്വാമിയെ […]
Read more

പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

പാലക്കാട്: പുതുപ്പെരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീര (29) ആണ് മരിച്ചത്. ഇന്നലെ ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മീര വന്നിരുന്നു. ഇതിനുശേഷം രാത്രി 11 ഓടെ ഭര്‍ത്താവ് അനൂപ് എത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും ഇതിനുശേഷമാണ് മീര മരിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. മരണവിവരം അറിയിച്ചത് പൊലീസാണെന്നും മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമാണ് മീരയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. അന്വേഷണം ആരംഭിച്ചു.
Read more

ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് 19 കാരന് ദാരുണാന്ത്യം

ഇടുക്കി: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കുട്ടിക്കാനം മരിയന്‍ കോളേജിലെ ബിഎസ്സി ഫിസിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (19) ആണ് മരിച്ചത്. കോളേജില്‍ നടക്കുന്ന എക്‌സിബിഷന് വേണ്ട സാമഗ്രഹികള്‍ വാങ്ങാന്‍ പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ ഐഎച്ച്ആര്‍ഡി കോളേജിന് സമീപത്തെ കൊടുംവളവില്‍ ചൊവാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. റോഡില്‍ മറിഞ്ഞ ബൈക്ക് മീറ്ററുകളോളം തെന്നിനീങ്ങിയാണ് നിന്നത്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.