സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

വിഷ്ണുമഞ്ചു കേന്ദ്രകഥാപാത്രമായെത്തുന്ന കണ്ണപ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രമായി എത്തുന്ന ബ്രഹ്‌മാണ്ഡചിത്രം ‘കണ്ണപ്പ’യുടെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തിറക്കിയത്. ജൂണ്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും.വിഷ്ണു മഞ്ചുവിനൊപ്പം മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിര ഒരുമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക. എവിഎ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് […]
Read more

തുടര്‍ച്ചയിയി പൊട്ടുന്നതിന്റെ കാരണം ആരാധകര്‍ പറയട്ടെ

കൊവിഡിന് ശേഷം തുടര്‍ച്ചയായി ബോക്സോഫീസില്‍ പരാജയങ്ങള്‍ മാത്രം നേടികൊണ്ടിരിക്കുന്ന ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ പരാജയ കാരണം വിലയിരുത്താന്‍ ആരാധകരെ വീട്ടില്‍ വിളിച്ചു വരുത്തി എന്നാണ് ബിടൗണില്‍ നിന്ന് ഇറങ്ങുന്ന ചൂടുള്ള വാര്‍ത്ത. ഈദ് റിലീസായി ഇറങ്ങിയ സിക്കന്തറും കളക്ഷനില്‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാത്തതോടെയാണ് പുതിയ നീക്കവുമായി താരം രംഗത്തെത്തിയത്. കൂടിക്കാഴ്ച്ചയില്‍ സല്‍മാന്‍ ഖാന്റെ സമീപകാല ചിത്രങ്ങളിലുള്ള തങ്ങളുടെ നിരാശ ആരാധകര്‍ അദ്ദേഹത്തോട് തുറന്ന് പ്രകടിപ്പിച്ചു.സിക്കന്ദറിനെക്കുറിച്ച് ആരാധകരോട് അദ്ദേഹം ചില കാര്യങ്ങളും തുറന്ന് പറഞ്ഞന്നാണ് വിവരം. തുടക്കം മുതല്‍ക്കേ […]
Read more

മരണമാസി’ന് സൗദിയില്‍ നിരോധനം; റീ എഡിറ്റ് ചെയ്താല്‍ കുവൈറ്റില്‍ പ്രദര്‍ശിപ്പിക്കാം

ബേസിൽ നായകനായെത്തുന്ന ‘മരണമാസിന് ‘സൗദിയിലും കുവൈറ്റിലും നിരോധനം. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് ഈക്കാര്യം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയും ഉള്‍പ്പെട്ടതിനാലാണ് ചിത്രം ഈ രാജ്യങ്ങളിൽ നിരോധിച്ചിരിക്കുന്നത്. അതേസമയം ട്രാന്‍ജെന്‍ഡര്‍ താരം അഭിനയിച്ച ഭാഗങ്ങള്‍ ചിത്രത്തിൽ നിന്ന് നീക്കം ചെയ്‌താൽ ചിത്രം പ്രദർശിപ്പിക്കാമെന്നാണ് സെൻസർ ബോർഡിന്റെ നിർദേശം . ഇന്ത്യയിൽ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് […]
Read more

പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘നോബഡി’യുടെ പൂജ കൊച്ചിയില്‍ നടന്നു

കൊച്ചി:പൃഥ്വിരാജ് സുകുമാരനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന നോബഡിയുടെ പൂജ ചടങ്ങ് എറണാകുളത്ത് വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ വെച്ച് നടന്നു. എന്ന് നിന്റെ മൊയ്ദീന്‍, കൂടെ തുടങ്ങിയ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വതി തിരുവോത്ത് വീണ്ടും പൃഥ്വിരാജിന്റെ നായികയാകുന്ന ചിത്രമാണ് നോബഡി.മമ്മൂട്ടിയുടെ റോഷാക്ക് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ഇ-ഫോര്‍ എക്‌സ്പീരിമെന്റ്‌സിന്റെ ബാനറില്‍ മുകേഷ് മെഹ്ത്തയും, സി വി സാരഥിയും ചേര്‍ന്ന് […]
Read more

പ്രണയ തകര്‍ച്ചയുടെ കാരണം വെളിപ്പെടുത്തി കരീനകപൂര്‍

മുംബൈ:ബോളിവുഡ് ലോകം ഏറെ ആഘോഷിച്ച പ്രണയ ജോഡികളായിരുന്ന കരീനകപൂറും ഷാഹിദ് കപൂറും.പ്രണയബന്ധം വേര്‍പ്പെടുത്താനുണ്ടായ കാരണം തുറന്ന് പറഞ്ഞ് കരീന കപൂര്‍. സാധാരണ ഒരു പ്രണയം തകര്‍ന്നാല്‍ ഉയര്‍ന്നു വരുന്ന ഗോസിപ്പുകള്‍ ഇവിടെയും വന്നുകൊണ്ടിരുന്നു. എന്നാല്‍ പ്രണയതകര്‍ച്ചയെ കുറിച്ച് പ്രതികരിക്കാനോ അതിന്റെ പിറകെ പോകാനോ ഇരുവരും തയ്യാറായിരുന്നില്ല. മാത്രവുമല്ല ഉണ്ടായിരുന്ന സ്നേഹം അവസാനിപ്പിച്ചതോടെ തമ്മില്‍ കൃത്യമായ അകലംസൂക്ഷിക്കുകയും സ്വന്തം ജീവിതത്തിലേക്കും കരിയറിലേക്കും തിരിയുകയും ചെയ്തു ഇരുവരും ഇപ്പോളിതാ പ്രണയതകര്‍ച്ചയുടെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കരീന കപൂര്‍. കഴിഞ്ഞ ദിവസം ഐഫ […]
Read more

പരാജയങ്ങള്‍ മറന്നേക്കൂ പുതിയ ചിത്രവുമായി അക്ഷയ്കുമാര്‍

മുംബൈ:കുറച്ചു കാലമായി ചെയ്യുന്ന പടങ്ങളൊന്നും വിജയിക്കാതെ ചിത്തപ്പേര് കേട്ടുകൊണ്ടിരിക്കുന്ന അക്ഷയ് കുമാര്‍ കരിയറില്‍ തിരിച്ചുവരവിനൊരുങ്ങുന്നു. വ്യത്യസ്ഥമായ കഥാപാത്രവുമായാണ് താരത്തിന്റെ തിരിച്ചുവരവ്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല പ്രമേയമാക്കി കരണ്‍ സിംഗ് ത്യാഗി സംവിധാനം ചെയ്യുന്ന കേസരി ചാപ്റ്റര്‍ 2 എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകര്‍ക്കുമുന്നിലെത്തുക. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാക്കുന്നത്. ശങ്കരന്‍ നായരായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. 1919 ല്‍ ബ്രിട്ടീഷുകാര്‍ […]
Read more

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ബാന്ദ്ര പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്‌സാദ് മോഷണ ശ്രമത്തിനിടെ നടത്തിയ ആക്രമണമെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ ശാസ്ത്രീയ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിയിലേക്കു നയിച്ച തെളിവുകളും ശാസ്ത്രീയ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ ആയിരം പേജുള്ള കുറ്റപത്രമാണു ബാന്ദ്ര കോടതിയില്‍ സമര്‍പ്പിച്ചത്. സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ കത്തിയുടെ ഭാഗങ്ങളും പ്രതിയുടെ പക്കലുള്ള കത്തിയും സെയ്ഫ് അലിഖാനെ കുത്തിയ കത്തിയും ഒന്നാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ […]
Read more

ദിലീപിന്റെ 150ാം ചിത്രം; റിലീസ് ഉടൻ

ദിലീപിനെ നായകനാക്കി നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പ്രിൻസ് ആൻഡ് ഫാമിലി”. ഒരു കുടുംബചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി ദിലീപിന്റെ അഭിനയജീവിതത്തിലെ 150 മത് ചിത്രം കൂടിയാണ്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. ദിലീപിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി,അശ്വിൻ ജോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ […]
Read more

‘കൊറഗജ്ജ’ സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- ഗോപി സുന്ദര്‍

കൊച്ചി: സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീര്‍ അത്താവറിന്റെ പുതിയ ചിത്രം’ കൊറഗജ്ജറിലീസിനൊരുങ്ങുന്നു.ത്രിവിക്രം സപല്യയുടെ സക്‌സസ് ഫിലിംസും ത്രിവിക്രം സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ചിത്രത്തില്‍ സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിലെ ഗാനങ്ങളെ പറ്റി സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ വാക്കുളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ‘കൊറഗജ്ജ’ എന്ന സിനിമയുടെ സംഗീതം വെറും രാഗങ്ങളുടെ സമന്വയമല്ല, മറിച്ച് ഒരു പ്രത്യേക സംസ്‌കാരത്തിന്റെ ആവിഷ്‌കാരമാണ്. ഈ ചിത്രത്തിന് സംഗീതം ഒരുക്കാനായതിന്റെ വളരെ അധികം സന്തോഷം ഉണ്ടെന്നും […]
Read more

ബോളിവുഡിന്റെ ‘രോമാഞ്ചം’ ആകാൻ ‘കപ്കപി’

ജിത്തു മാധവന്റെ സംവിധാനത്തിൽ സൗബിൻ ഷാഹിർ, അർജുൻ അശോകൻ ,സജിൻ ഗോപു സിജു സണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഒരു ചിത്രമായിരുന്നു രോമാഞ്ചം . ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ‘കപ്കപി’. ചിത്രം റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മെയ് 23 ന് ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രം സംവിധാനം ചെയുന്നത് മലയാളത്തിലടക്കം സൂപ്പർഹിറ്റ് സമ്മാനിച്ച സംഗീത് ശിവനാണ് . ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.