സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ലാപതാ ലേഡീസ് കോപ്പിയടി: ആരോപണവുമായി ഫ്രഞ്ച് സംവിധായകൻ

2023-ൽ പുറത്തിറങ്ങിയ കിരൺ റാവുവിന്‍റെ ലാപതാ ലേഡീസ് എന്ന ചിത്രത്തിനെതിരെ കോപ്പിയടി ആരോപണം. 2019-ൽ പുറത്തിറങ്ങിയ ഫാബ്രിസ് ബ്രാക്കിന്‍റെ അറബിക് ഷോർട്ട് ഫിലിമായ ബുർഖ സിറ്റിയുടെ കോപ്പിയാണ് എന്ന തരത്തിലുളള ആരോപണമാണ് പുറത്ത് വന്നിരിക്കുന്നത്. സംവിധായകന്‍ ഫാബ്രിസ് ബ്രാക്കാണ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രണ്ട് ചിത്രങ്ങളും തമ്മിലുള്ള സാമ്യതകൾ തന്നെ ‘ഞെട്ടിച്ചെന്നും, ശരിക്കും ദുഃഖത്തിലാക്കിയെന്നുമാണ്’ ഫാബ്രിസ് പറഞ്ഞത്. ചിത്രത്തിൻ്റെ സാമ്യത അടുത്തിടെ തന്‍റെ ശ്രദ്ധയിൽപ്പെടുന്നതുവരെ ലാപതാ ലേഡീസ് കണ്ടിട്ടില്ലെന്ന് ഫാബ്രിസ് പറഞ്ഞു. രണ്ട് ചിത്രങ്ങളിലും താൻ ശ്രദ്ധിച്ച […]
Read more

ഹാക്ക്‌ചെയ്യപ്പെട്ട ആക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് ശ്രേയ ഘോഷാല്‍

ഹാക്ക് ചെയ്യപ്പെട്ട എക്സ് അക്കൗണ്ട് വീണ്ടെടുത്ത് ഗായിക ശ്രേയ ഘോഷാല്‍. താന്‍ തിരിച്ചുവന്നുവെന്നും ഇനി പഴയതുപോലെ എക്സിലൂടെ എഴുതുകയും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുമെന്നും ഗായിക പറഞ്ഞു. രണ്ട് മാസത്തെ പരിശ്രമത്തിനു ശേഷമാണ് ശ്രേയ ഘോഷാലിന്റെ എക്സ് അക്കൗണ്ട് വീണ്ടെടുക്കാനായത്. ആരാധകര്‍ കരുതിയിരിക്കണമെന്നും നാളെ നിങ്ങള്‍ക്കും ഇതേ അവസ്ഥ ഉണ്ടായേക്കാമെന്നും ശ്രേയ ഘോഷാല്‍ പറഞ്ഞു. എഐയുടെ സഹായത്തോടെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള ചിത്രങ്ങള്‍ ഹാക്കേഴ്സ് പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഗായിക മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 13നാണ് ശ്രേയ ഘോഷാലിന്റെ […]
Read more

മമ്മുട്ടി ചിത്രം ‘ബസൂക്കയുടെ ; അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, പേടിഎം തുടങ്ങിയ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ കേരളത്തിലുടനീളമുള്ള തീയേറ്ററുകളില്‍ ബുക്ക് ചെയ്യാം. ചിത്രം ഏപ്രില്‍ പത്തിന് ആഗോള തലത്തില്‍ റിലീസ് ചെയ്യും. നവാഗത സംവിധായകന്‍ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ് […]
Read more

ചരിത്രമെഴുതി എംമ്പുരാൻ!; ‘സ്നേഹപൂർവ്വം’ എല്ലാവരെയും ചേർത്തുപിടിച്ച് ആന്റണി പെരുമ്പാവൂർ

മലയാള സിനിമ ചരിത്രത്തിൽ പുതുചരിത്രം കുറിച്ച ഒരു ചിത്രം എന്നതിനോടൊപ്പം തന്നെ ഏറെ വിവാദങ്ങളും സൃഷ്ട്ടിച്ച ചിത്രമായിരുന്നു എംമ്പുരാൻ. മലയാളത്തില്‍ ആദ്യമായി 250 കോടി ക്ലബിലെത്തുന്ന ചിത്രമെന്ന റെക്കോർഡാണ് എംമ്പുരാൻ നേടിയിരിക്കുന്നത് . ഈ നേട്ടത്തിന്റെ സന്തോഷത്തിൽ ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ചിത്രത്തിന്റെ സംവിധായകനായ പ്രിത്വിരാജിനും , മോഹൻലാലിനൊപ്പമുള്ള പോസ്റ്റിന് പിന്നാലെ മുരളി ഗോപിക്കൊപ്പമുള്ള ചിത്രമാണ് ആന്റണി പങ്കുവെച്ചിരിക്കുന്നത് . ‘സ്നേഹപൂർവ്വം’ എന്നാണ് ഈ പോസ്റ്റിന് ആന്റണിയുടെ ക്യാപ്ഷൻ. […]
Read more

“മരണമസ്സായി” മമ്മൂട്ടിയോട് ഏറ്റുമുട്ടാൻ ബേസിൽ

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായെത്തുന്ന മരണ മാസ്സ് ഏപ്രിൽ 10ന് തീയേറ്ററുകളിലേക്ക്. ബേസിൽ നായകനായെത്തുന്ന ചിത്രമായത് കൊണ്ട് തന്നെ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറക്കിയിരുന്നു. പോസ്റ്ററിലെ ബേസിലിന്റെ ലുക്ക് ഏറെ ചർച്ചയായിരുന്നു. പൊന്മാൻ എന്ന സിനിമക്ക് ശേഷം ബേസിലിന്റെതായി പുറത്തു വരുന്ന ചിത്രം കൂടിയാണ് മരണമാസ്സ്. അതേസമയം വിഷു റിലീസായി മരണമാസ്സിനെ കൂടാതെ മമ്മൂട്ടി ചിത്രമായ ബസൂക്ക, നസ്ലിൻ ചിത്രമായ ആലപ്പുഴ ജിംഘാന […]
Read more

സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്‍’ വിഷുവിന് ശേഷം പുനരാരംഭിക്കും

സുരേഷ് ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന ‘ഒറ്റകൊമ്പന്റെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കുമെന്ന് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍. കേന്ദ്രസഹമന്ത്രി കൂടിയായ സുരേഷ് ഗോപി ഏപ്രില്‍ ഏഴ് മുതല്‍ ഡേറ്റ് നല്‍കിയിരുന്നു. അതനുസരിച്ച് ലൊക്കേഷന്‍ തീരുമാനിക്കുകയും അനുമതി എടുക്കുകയും, സെറ്റിന്റെ ജോലികളും മറ്റ് അനുബന്ധ ജോലികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെയാണ് സുരേഷ് ഗോപിക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഔദ്യോഗിക ചുമതലകള്‍ ലഭിച്ചത്. അതുകൊണ്ടാണ് ചിത്രീകരണം വിഷു കഴിഞ്ഞ് തുടരാന്‍ തീരുമാനിച്ചതെന്നും ഗോകുലം ഗോപാലന്‍ അറിയിച്ചു. കബീര്‍ ദുഹാന്‍ […]
Read more

രജനികാന്ത് ചിത്രം കൂലിയും, ഹൃത്വിക് റോഷന്റെ വാർ 2 വും ആഗസ്റ്റ് 14 ന്

ആഗസ്റ്റ് 14 ന് ഇന്ത്യൻ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം കൂലിയും, ഹൃത്വിക് റോഷന്റെ വാർ 2 വും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടും. ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന കൂലിയിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തും. കൂടാതെ തെലുങ്കിൽ നിന്നും നാഗാർജുനയും കന്നടയിൽ നിന്ന് ഉപേന്ദ്രയും മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രുതി ഹാസനാണ് നായിക. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന വാർ 2 വിൽ ജൂനിയർ […]
Read more

ദളപതിയുടെ ”ജനനായകൻ്റെ” പുതിയ അപ്ഡേറ്റ് പുറത്ത്

ദളപതി വിജയ് നായകനായി എത്തുന്ന ചിത്രം ജനനായകൻ്റെ പുതിയ അപ്ഡേറ്റുകൾ പുറത്ത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജൂണോടെ പൂര്‍ത്തിയാകുമെന്ന അപ്ഡേറ്റാണ് പുറത്തു വന്നിരിക്കുന്നത്. സിനിമാ അനലിസ്റ്റുകളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ഒപ്പം വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്ന മറ്റൊരു അപ്‍ഡേറ്റും പുറത്തു വന്നു. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് […]
Read more

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു

തൃശൂർ: മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അർബുദരോഗ ബാധിതനായിരുന്നു. 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള രവികുമാർ തൃശൂർ സ്വദേശിയാണ്. മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. 1970 കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത് സിനിമാമേഖലയിൽ ശ്രദ്ധേയനായി. പ്രശസ്ത സംഗീത സംവിധായകനായ […]
Read more

വീണ്ടും സോഷ്യൽ മീഡിയ കത്തിച്ച് സൂപ്പർ കൂൾ ലുക്കിൽ മമ്മൂട്ടി

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ഡിനോ ഡെന്നിസ് സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്ക. ഏപ്രിൽ 10 ന് വിഷു റിലീസ് ആയാണ് ചിത്രം എത്തുന്നത്. മമ്മൂട്ടിയെ കൂടാതെ ചിത്രത്തിന് നടനും സംവിധായകനുമായ ഗൗതം മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് . അതേസമയം ചിത്രം റിലീസ് ആകാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽകുമ്പോൾ സോഷ്യൽ മീഡിയ ഇപ്പോൾ വീണ്ടും കത്തിച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ ഒരു ചിത്രം. ഫാഷൻ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടിയുടെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.