സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസിന്റെ പരാതി

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസിന്റെ പരാതി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ആണ് നടി പരാതി നൽകിയത്. നിരന്തരം സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ഹണി റോസിന്റെ പരാതി. ബോബി ചെമ്മണൂർ തുടർച്ചയായി നടത്തിയ അശ്ലീല പരാമർശങ്ങൾ മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും നടി വ്യക്തമാക്കി. താൻ ഭാരതത്തിലെ നിയമ വ്യവസ്ഥയെ വിശ്വസിക്കുന്നുണ്ടെന്നും നടി പറഞ്ഞു. ഹണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ […]
Read more

മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം തമിഴ് കണക്ഷന്‍ എപ്പോഴും സൂക്ഷിക്കുന്നവരാണ്: തൃഷ

മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം തമിഴ് കണക്ഷന്‍ എപ്പോഴും സൂക്ഷിക്കുന്നവരാണെന്ന് നടി തൃഷ. ഐഡന്റിറ്റി സിനിമയുടെ ഭാഗമായി തമിഴില്‍ നടന്ന പ്രൊമോഷന്‍ പരിപാടിയിലാണ് നടിയുടെ പ്രതികരണം. തമിഴും മലയാളവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വ്യവസായങ്ങളാണ്.വര്‍ഷത്തില്‍ ഒരു മലയാള സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും നടി പറഞ്ഞു. ടൊവിനോ തിരഞ്ഞടുക്കുന്ന സിനിമകള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം കേരളത്തിലെ ലക്കി സ്റ്റാര്‍ ആണെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് മലയാളം സിനിമയോട് ബഹുമാനം ഉണ്ട്. ഏത് മലയാള സിനിമയായാലും അതില്‍ എന്തെങ്കിലുമൊരു വ്യത്യസ്തത ഉണ്ടാകും. മാത്രമല്ല മലയാള സിനിമയില്‍ […]
Read more

വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ച് സല്‍മാന്‍ ഖാന്‍; ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയും

മുംബൈയിലെ വീടായ ഗാലക്‌സി അപാര്‍ട്‌മെന്റിലെ സുരക്ഷ വര്‍ധിപ്പിച്ച് നടന്‍ സല്‍മാന്‍ ഖാന്‍. സൽമാന്റെ മുംബൈയിലെ വീടായ ഗാലക്‌സി അപാര്‍ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയും സ്ഥാപിച്ചു. വൈ-പ്ലസ് സെക്യൂരിറ്റിയുള്ള താരത്തിന് പോലീസ് എസ്‌കോര്‍ട്ടും ആയുധങ്ങൾ കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഒരു കോണ്‍സ്റ്റബിളിന്റെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൽമാന്റെ അടുത്ത സുഹൃത്തും മുന്‍ മഹാരാഷ്ട്രാ മന്ത്രിയുമായ ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുശേഷം സല്‍മാന്‍ ഖാന് നേരെയുള്ള വധഭീഷണികള്‍ വർധിച്ചിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ […]
Read more

ഓസ്‌കര്‍: പ്രാഥമിക പരിഗണന പട്ടികയില്‍ കങ്കുവയും ആടുജീവിതവും

ഓസ്‌കര്‍ അവാര്‍ഡിലെ പ്രാഥമിക പരിഗണനാ പട്ടികയില്‍ 6 ഇന്ത്യൻ ചിത്രങ്ങൾ. ഈ വർഷത്തെ ഓസ്‌കാറിന് അർഹതയുള്ള 323 ഫീച്ചർ ചിത്രങ്ങളുടെ പട്ടികയിൽ കങ്കുവയും ആടുജീവിതവും ഉൾപ്പടെ 6 ഇന്ത്യൻ ചിത്രങ്ങൾ ഇടം പിടിച്ചു. ഓസ്‌കാർ റേസിൽ മികച്ച ചിത്ര വിഭാഗത്തിൽ മത്സരിക്കാൻ ആടുജീവിതം യോഗ്യത നേടി. 97-ാമത് അക്കാദമി അവാർഡ് ജൂറി പുറത്തുവിട്ട ലിസ്റ്റിൽ ആണ് ആടുജീവിതത്തിന് പുറമെ , കങ്കുവ, സന്തോഷ്, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, സ്വതന്ത്ര വീര്‍ സവര്‍ക്കര്‍, ഗേള്‍സ് വില്‍ […]
Read more

അഭിമാനമായി നജീബ് ആട്ജീവിതം 97-ാമത് ഓസ്‌കാർ അവാർഡിനുള്ള പ്രാഥമിക റൗണ്ടിൽ

97-ാമത് ഓസ്‌കാർ അവാർഡിനുള്ള പ്രാഥമിക റൗണ്ടിൽ ബ്ലെസി സംവിധാനം ചെയ്‌ത ആട് ജീവിതം തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ട്. മികച്ച സിനിമയുടെ ജനറൽ വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. 25 സിനിമകളാണ് പട്ടികയിലുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. ഇനി വോട്ടെടുപ്പിലൂടെ പത്ത് സിനിമകളെ ഇതിൽ നിന്നും തിരഞ്ഞെടുക്കും. സാധാരണ ഫോറിൻ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾ പരിഗണിക്കാറുള്ളത്. അതേസമയം അപൂർവമായാണ് മികച്ച ചിത്രത്തിനുള്ള ജനറൽ കാറ്റഗറിയിൽ ഒരു ഇന്ത്യൻ ചിത്രം പരിഗണിക്കുന്നത്. എട്ടാം തീയതി മുതൽ വോട്ടിംഗ് ആരംഭിക്കും. 12-ാം […]
Read more

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. രാവിലെ 10.30 ന് നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വായനയാണ് ലഹരിയെന്ന പ്രമേയം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭ സംഘടിപ്പിക്കുന്ന പുസ്തകോത്സവം (KLIBF) ജനുവരി ഏഴ് മുതൽ 13 വരെ തിരുവനന്തപുരം നിയമസഭ സമുച്ചയത്തിൽ നടക്കും. സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ സംഭവവികാസങ്ങളുടെ സമന്വയ വേദിയായി അറിയപ്പെടുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനായുള്ള നൂതന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദികൂടിയാണ്. ഒന്നും […]
Read more

പുഷ്പ 2 ഷോയ്ക്കിടെയുണ്ടായ അപകടം: ശ്രീതേജിനെ സന്ദർശിച്ച് നടൻ അല്ലു അ‍ർജുൻ

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒൻപത് വയസ്സുകാരൻ ശ്രീതേജിനെ സന്ദർശിച്ച് നടൻ അല്ലു അ‍ർജുൻ. സംഭവത്തിൽ മരിച്ച സന്ധ്യയുടെ മകൻ ആണ് ശ്രീതേജ്. മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജ് നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നരഹത്യ കേസിൽ ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് അല്ലു അർജുന്റെ സന്ദർശനം. സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പൊലീസ് നിയന്ത്രണം ശക്തമാക്കി. കനത്ത പൊലീസ് സുരക്ഷയിലാണ് അല്ലു അർജുൻ എത്തിയത്.
Read more

‘മാര്‍ക്കോ’ ഒടിടി റിലീസ്; തെറ്റായ പ്രചരണമെന്ന് നിര്‍മ്മാതാവ്

‘തിയറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം മാര്‍ക്കോയുടെ ഒടിടി റിലീസ് സംബന്ധിച്ച വാര്‍ത്തകള്‍ തള്ളി നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ്. ചിത്രത്തിന്‍റെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സിലൂടെ ആയിരിക്കുമെന്നും തിയറ്റര്‍ റിലീസില്‍ നിന്നും 45 ദിവസങ്ങള്‍ക്ക് അപ്പുറമായിരിക്കും എത്തുകയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റായ പ്രസ്ഥാവനയാണെന്ന് മാര്‍ക്കോ നിര്‍മ്മാതാവ് പറഞ്ഞു. ഇത് സംബന്ധിച്ച നിര്‍മ്മാതാവിന്‍റെ പ്രസ്താവന ചിത്രത്തിലെ നായകൻ ഉണ്ണി മുകുന്ദന്‍ അടക്കം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. മാര്‍ക്കോയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്ലാറ്റ്‍ഫോമുമായും ഒരു കരാറിലും […]
Read more

‘മാർക്കോ’; നാലാം ഭാഗം വരെയും എത്തിയേക്കും, വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

വൻ വിജയങ്ങൾ കൊയ്ത് മുന്നേറിക്കൊണ്ടിരിക്കുന്ന മലയാള ചിത്രമാണ് ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ റോളില്‍ എത്തിയ ‘മാര്‍ക്കോ’. ഡിസംബര്‍ 20 ന് ക്രിസ്മസ് റിലീസ് ആയി മലയാളത്തിലും ഹിന്ദിയും എത്തിയ ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകളും പിന്നീട് തിയറ്ററുകളിലെത്തിയിരുന്നു. വമ്പൻ ബോളിവുഡ് ചിത്രങ്ങളേക്കാള്‍ ഉത്തരേന്ത്യയില്‍ പോലും ഏറെ സ്വീകാര്യത നേടിയിരുന്നു മാര്‍ക്കോ. തെലുങ്കിലും ചിത്രം മികച്ച കളക്ഷന്‍ നേടി. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ വരാനിരിക്കുന്ന സീക്വലുകളെക്കുറിച്ച് പറയുകയാണ് നടൻ ഉണ്ണി മുകുന്ദന്‍. ഒരു അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ മാര്‍ക്കോയുടെ […]
Read more

കഹോ നാ…. പ്യാര്‍ ഹേ’…25 വര്‍ഷം, ഹൃത്വിക് റോഷന്‍ ചിത്രം റീ റിലീസിന്

ജനുവരി 10ന് ബോളിവുഡിന്റെ എക്കാലത്തെയും എവർഗ്രീൻ ഹിറ്റായ കഹോ നാ പ്യാര്‍ ഹേ റീ റിലീസിന് . അന്നേദിവസം തന്നെ ചിത്രം റിലീസ് ചെയ്തിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഹൃത്വിക് റോഷന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രം വീണ്ടും റിലീസ് ചെയ്യുകയാണെന്ന് പിവിആര്‍ ഐനോക്‌സ് അറിയിച്ചു. ഹൃത്വിക് റോഷന്റെ ആദ്യ ചിത്രം കൂടിയാണ് കഹോ നാ പ്യാര്‍ ഹേ. ചിത്രത്തിനോടൊപ്പം തന്നെ ഇതിലെ പാട്ടുകളും ഹിറ്റായി മാറി. അമീഷ പട്ടേലിന്റെയും അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. അനുപം ഖേര്‍, ഫരീദ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.