സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

നടി ഹണി റോസിന്റെ പരാതിയിൽ ആദ്യ അറസ്റ്റ്

നടി ഹണി റോസിന്റെ ഫേസ്ബുക്കിൽ അശ്ലീല കമന്റ് രേഖപ്പെടുത്തിയ കേസിൽ ആദ്യ അറസ്സ്റ്റ്. കുമ്പളം സ്വദേശി ഷാജി ആണ് പിടിയിലായത്. ഇയാളെ സ്റ്റേഷനിൽ എത്തിച്ചു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നായിരുന്നു നടിയുടെ പരാതി. ഇതുപ്രകാരം 30 ഓളം പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹണി റോസ് പറഞ്ഞു. നടി കൈമാറിയ സ്ക്രീൻഷോട്ടുകൾ […]
Read more

ഇന്ത്യയ്ക്ക് നിരാശ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് പുരസ്കാരം നഷ്ടമായി

എൺപത്തി രണ്ടാമത് ഗോൾഡൻ ഗ്ലോബിൽ ഇന്ത്യയ്ക്ക് നിരാശ. ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് മികച്ച ഇംഗ്ലീഷ് ഇതരഭാഷ ചിത്രത്തിനുള്ള പുരസ്കാരം നഷ്ടമായി.മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നിവയ്ക്ക് ആയിരുന്നു ചിത്രം നോമിനേറ്റ് ചെയ്തത് .ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് ആണ് ഈ വിഭാ​​ഗത്തിൽ പുരസ്കാരം നേടിയത്. സംവിധാന മികവിന് പായൽ കപാഡിയയ്ക്കും പുരസ്കാരം നഷ്ടമായി. ബ്രാഡി കോർബറ്റിനാണ് പുരസ്കാരം ലഭിച്ചത്. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ബ്രാഡി പുരസ്കാരത്തിന് അർഹനായത്. പ്രഭ എന്ന […]
Read more

തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാൾ അപമാനിക്കുന്നുവെന്ന ആരോപണവുമായി ഹണി റോസ്

ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാൾ അപമാനിക്കുന്നുവെന്ന ആരോപണവുമായി സിനിമാതാരം ഹണി റോസ്. അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടിയിലേക്ക് കടക്കുമെന്ന് നടി വ്യക്തമാക്കിമാനസിക വൈകൃതം ഉള്ളവരുടെ ഇത്തലം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് നടി ഇക്കാര്യം പറയുന്നത്. ഹണി റോസിന്റെ കുറിപ്പ് ……… ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് […]
Read more

പ്രൊഫസര്‍ അമ്പിളിയായി ജഗതി ശ്രീകുമാർ

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വർഷങ്ങൾക്ക് ശേഷം വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായുമൊക്കെ വിസ്മയം തീർത്ത ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിനാലാം പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ തിരിച്ചു വരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധകരെല്ലാം അദ്ദേഹത്തിന്റെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് . സിബിഐ 5 ലാണ് അവസാനമായി അഭിനയിച്ചത്. നടൻ അജു വർഗീസാണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘വല’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവിന് ഒരുങ്ങുന്നത്. പ്രൊഫസര്‍ […]
Read more

ചൈനക്കാരെ കണ്ണീരിലാഴ്ത്തി; ചരിത്രനേട്ടവുമായി ‘മഹാരാജ’

കഴിഞ്ഞ വർഷം തമിഴ് സിനിമാ ലോകത്തെ തന്നെ ഞട്ടിച്ച കേരളത്തിലടക്കം വൻ വിജയം നേടിയ ചിത്രമായിരുന്നു വിജയ് സേതുപതി നായകനായ ‘മഹാരാജ’. വിജയ് സേതുപതിയുടെ അമ്പതാം ചിത്രമെന്ന പ്രത്യേകത കൂടി മഹാരാജയ്ക്കുണ്ട്. ഈയിടെയാണ് ചിത്രം ചൈനയിൽ മൊഴിമാറ്റം ചെയ്ത് പ്രദർശനത്തിനെത്തുന്നത്. നിരവധി പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ചിത്രം ചൈനയിലും മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചത് എന്നാണ് പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോ പറയുന്നത്. മഹാരാജയുടെ ചൈനീസ് മൊഴിമാറ്റ പതിപ്പ് ഇക്കഴിഞ്ഞ നവംബർ 29-നാണ് റിലീസ് ചെയ്തത്. […]
Read more

അഹങ്കാരം കേറി നിൽക്കുന്നതിനാൽ ആ സിനിമ വേണ്ടെന്ന് വെച്ചു: വിൻസി അലോഷ്യസ്

പുതുമുഖ നടിമാരിൽ ചെറിയ കാലഘട്ടം കൊണ്ട് ശ്രദ്ധ പിടിച്ച്പറ്റിയ താരമാണ് വിൻസി അലോഷ്യസ്. മികച്ച കഥാപാത്രങ്ങൾ കൊണ്ട് സംസ്ഥാന പുരസ്കാരം വരെ സ്വന്തമാക്കിയ താരം നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. കാനില്‍ പുരസ്ക്കാരം നേടിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലേക്ക് തന്നെ പരിഗണിച്ചിരുന്നെന്നും എന്നാൽ അഹങ്കാരം കേറി നിൽക്കുന്നതിനാൽ ആ സിനിമ വേണ്ടെന്ന് വെച്ചുവെന്നുമായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തൽ. ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വിന്‍സിയുടെ പ്രതികരണം. പ്രാർത്ഥനയും നന്മയും ചെയ്തിരുന്ന സമയത്ത് […]
Read more

ജാൻവി കപൂറിനൊപ്പം സിനിമ ചെയ്യില്ല: രാം ഗോപാൽ വർമ

ശ്രീദേവിയോടുള്ള ഇഷ്ടം മകളോടില്ല, ജാൻവി കപൂറിനൊപ്പം സിനിമ ചെയ്യില്ല എന്ന് സംവിധായകൻ രാം ഗോപാൽ വർമ. ഇന്നും ശ്രീദേവിയോടുള്ള തന്റെ ആരാധന അന്ധമാണെന്നും എന്നാല്‍ അവരുടെ മകള്‍ ജാന്‍വിയോട് തനിക്ക് ഒരുതരത്തിലുമുള്ള അടുപ്പമില്ലെന്നും രാം ഗോപാൽ വർമ്മ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ഞാന്‍ ഒരു കടുത്ത ശ്രീദേവി ആരാധകനാണ്, അതെന്നും അങ്ങനെ ആയിരിക്കും. പാദഹരല്ലെ വയസു, വസന്തകോകില ഈ ചിത്രങ്ങളെല്ലാം അവര്‍ അവരുടെ ചെറു പ്രായത്തില്‍ ചെയ്തതാണ്. പക്ഷേ ആ കഥാപാത്രങ്ങളുടെ റേഞ്ചും അവര്‍ അത് […]
Read more

സമകാലിക പ്രസക്തിയുള്ള കഥയുമായ് ഗുരു ​ഗോവിന്ദ്! ‘1098’ ജനുവരി 17ന് തിയറ്ററുകളിൽ…

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, മോനിഷ മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ​ഗുരു ​ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘1098’ (ടെൻ നയിൻ എയിട്ട്) ജനുവരി 17ന് തിയറ്ററുകളിലെത്തും. മെറ്റാമോർഫോസിസ് മൂവി ഹൗസിന്റെ ബാനറിൽ സി ജയചിത്രയാണ് ചിത്രം നിർമ്മിക്കുന്നത്. ചൈൽഡ് ഹെൽപ്‌ലൈനിലേക്ക് ഒരു അജ്ഞാത ഫോൺ കാൾ വരുന്നിടത്തു നിന്നാണ് ചിത്രത്തിന്റെ യാത്ര തുടങ്ങുന്നത്. ദളിത് പാരമ്പര്യമുള്ള ഒരു ബംഗാളി-മലയാളി വിദ്യാർത്ഥിയെ ഗ്രാമീണ സർക്കാർ സ്‌കൂളിൽ നിന്ന് വ്യക്തമായ കാരണമില്ലാതെ പുറത്താക്കുന്നു. […]
Read more

12 വർഷമായി പെട്ടിയ്ക്കകത്ത്; ഒടുവിൽ റിലീസിങ്ങിന് ഒരുങ്ങി വിശാൽ ചിത്രം

കോളിവുഡിൽ തന്റേതായ ഒരു സ്ഥാനം നേടിയ താരമാണ് വിശാൽ .നിരവധി ചിത്രങ്ങളിൽ അതി ഗംഭീരമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഈ വര്ഷം ഇറങ്ങുന്ന ആദ്യ സിനിമയുടെ അപ്ഡേറ്റുകളാണ് വരുന്നത്. എന്നാൽ ഈ ചിത്രത്തിന് കുറച്ച പ്രത്യേകതകളുണ്ട്. 2013 ൽ തിയറ്ററുകളിൽ എത്തേണ്ട ചിത്രമാണ് ഒരു വ്യാഴവട്ടത്തിന് ശേഷം റിലീസിന് ഒരുങ്ങുന്നത് എന്നതാണ് ആ പ്രത്യേകത . സുന്ദർ സി സംവിധാനം ചെയ്ത മദഗജരാജയാണ് ചിത്രം . ഈ മാസം 12ന് ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് […]
Read more

എഎംഎംഎയുടെ കുടുംബസംഗമം ഇന്ന്

കൊച്ചി: താര സംഘടനയായ എ എം എം എയുടെ കുടുബ സംഗമം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് കുടുംബസംഗമം. പരിപാടികളുടെ റിഹേഴ്‌സല്‍ ക്യാമ്പ് നടന്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തിരുന്നു. മലയാളത്തിലെ താരരാജാക്കന്മാരായ മമ്മുട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ചേര്‍ന്ന് ചടങ്ങിന് തിരി തെളിയിക്കും. സംഘടനയയുടെ 30 വര്‍ഷ ചരിത്രത്തില്‍ അംഗങ്ങളും കുടുംബങ്ങളും ആദ്യമായാണ് ഒത്തുചേരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം സംഘടനയുടെ മുഴുവന്‍ ഭാരവാഹികളും രാജി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.