സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

മാർക്കോ 2-ൽ ഉണ്ണി മുകുന്ദനോടൊപ്പം ചിയാൻ വിക്രം?; ആവേശത്തോടെ ആരാധകർ

കൊച്ചി: ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ലോകമാകെ തരംഗമായിരിക്കുകയാണ്. മെക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്ര ഇന്ന് മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ലോകമെമ്പാടും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഹെവി മാസ് വയലൻസ് മൂവി എന്നാണ് ഏവരും ചിത്രത്തെ വാഴ്ത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗമായെത്താനിരിക്കുന്ന ‘മാർക്കോ 2’ -ൽ തമിഴ് സൂപ്പർതാരം ചിയാൻ വിക്രം വില്ലനായെത്തുന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഉണ്ണിയോടൊപ്പം വിക്രവും ഒന്നിക്കുന്നുവെന്ന രീതിയിലെത്തിയിരിക്കുന്ന വാർത്ത ഏവരും […]
Read more

നരഹത്യ കേസിൽ നടൻ അല്ലു അർജുന് ജാമ്യം

ഹൈദരാബാദ്: നരഹത്യ കേസിൽ നടൻ അല്ലു അർജുന് ജാമ്യം ലഭിച്ചു. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. പുഷ്പ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ ചിക്കട്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 11-ാം പ്രതിയാണ് അല്ലു അർജുൻ. അമ്പതിനായിരം രൂപയും രണ്ട് ആൾ ജാമ്യവും എന്ന രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസമാണ് അല്ലു അർജുൻ ജാമ്യം ലഭിക്കാൻ മജിസ്‌ട്രേറ്റ് […]
Read more

‘മറക്കാൻ പറ്റാത്തതിനാൽ വന്നു’ : പ്രിയ ഗുരുവിന്റെ വീട്ടിൽ എത്തി മമ്മൂട്ടി

അന്തരിച്ച വിഖ്യാത സാഹിത്യക്കാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി നടൻ മമ്മൂട്ടി. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയിലാണ് അദ്ദേഹം എത്തിയത്. നടൻ രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. മറക്കാൻ പറ്റാത്തതിനാൽ വന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡിസംബർ 25നാണ് മലയാളത്തിന്റെ പ്രിയ കഥാകാരൻ എംടി വിട പറഞ്ഞത്. എംടിയുടെ മരണത്തിന് പിന്നാലെ വൈകാരികമായ കുറിപ്പ് മമ്മൂട്ടി പങ്കുവെച്ചിരുന്നു. സിനിമ ബന്ധത്തെക്കാൾ ഉപരി വല്ലാത്തൊരു ആത്മബന്ധമായിരുന്നു മമ്മൂട്ടിയും എംടിയും തമ്മിലുണ്ടായിരുന്നത്. അസർബൈജാനിൽ ഷൂട്ടിം​ഗിലായിരുന്നതിനാൽ മമ്മൂട്ടിക്ക് […]
Read more

തെലുങ്കിലും തേരോട്ടം നടത്തി മാർക്കോ

തെലുങ്കിലും മാർക്കോ ഒരു തരംഗമായി മാറുകയാണ്. ഏറ്റവും വലിയ കളക്ഷനാണ് മാർക്കോ തെലുങ്കിൽ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 1.75 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. തെലുങ്കിൽ ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ്. ജനുവരി ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്. 300 തിയേറ്ററുകളിലായിരുന്നു റിലീസ്. കേരളത്തിൽ ഡിസംബർ 20 നായിരുന്നു റിലീസ്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രം എന്ന ലേബലില്‍ ആണ് പ്രദര്‍ശനത്തിനെത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച […]
Read more

പ്രചരിക്കുന്നത് ‘മാര്‍ക്കോ’യുടെ ഹൈ ക്വാളിറ്റി ദൃശ്യങ്ങള്‍: പ്രധാന ഭാഗങ്ങള്‍ റീല്‍ രൂപത്തില്‍

കേരളത്തിലും കേരളത്തിന് പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ ഹനീഫ് അദേനി ചിത്രം മാർക്കോ പ്രദർശനം തുടരുന്നത് . ഇപ്പോഴിതാ വീണ്ടും ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത് . ഇൻസ്റ്റഗ്രാം റീലുകളായാണ് ഉയർന്ന ക്വാളിറ്റിയോടെ ഇത്തവണ ചിത്രം പ്രചരിക്കുന്നത്.ഹിന്ദി പതിപ്പിന്റേതാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഭാഗങ്ങള്‍. മുന്പും ചിത്രത്തിന്റെ എച്ച്‌ഡി പതിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. വ്യാജപതിപ്പ് കാണാതിരിക്കാന്‍ പ്രേക്ഷകര്‍ തീരുമാനിക്കുക എന്നത് […]
Read more

വീണ്ടും ആവേശത്തിലാക്കാൻ ചി​ദംബരം

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരവും ആവേശത്തിന് ശേഷം ജിതു മാധവനും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജിതു മാധവൻ നിർവഹിക്കും. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളായ രണ്ട് ചിത്രത്തിന്റെ സംവിധായകർ ഒന്നിക്കുന്നു എന്നതാണ് ഇതുവരെ പേര് വെളിപ്പെടുത്താത്ത ഈ ചിത്രത്തിന്റെ പ്രത്യേകത. ക്യാമറ- ഷൈജു ഖാലിദ്, മ്യൂസിക്ക്- സുഷിൻ ശ്യാം, എഡിറ്റിംഗ്- വിവേക് ഹർഷൻ, ആർട്- അജയൻ ചാലിശ്ശേരി.
Read more

സിനിമക്കുള്ളിലെ സിനിമ ചിത്രം: ഉദയനും സരോജ് കുമാറും വീണ്ടും എത്തുന്നു

നീണ്ട 20 വർഷത്തിന് ശേഷം വീണ്ടു സ്‌ക്രീനിലെത്താൻ ഒരുങ്ങുകയാണ് റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തി വൻ ജനപ്രതി നേടിയ ‘ഉദയനാണ് താരം’.ചിത്രം കാൾട്ടൺ ഫിലിംസിൻ്റെ ബാനറിൽ സി.കരുണാകരനാണ് നിർമിച്ചിരിക്കുന്നത്. ഉദയനാണ് താരംമലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഉദയഭാനുവിന്റെയും സരോജ്‌കുമാർ എന്ന രാജപ്പന്റെയും സിനിമയിലൂടെയുള്ള യാത്രയെ വളരെ മികച്ച രീതിയിലായിരുന്നു റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ തിരക്ക എഴുതിയിരിക്കുന്നത് ശ്രീനിവാസനാണ്. സിനിമയിൽ മോഹൻലാലിന്റെ നായികയായി എത്തിയത് മീനയാണ്. മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും പ്രധാന […]
Read more

റോഷന്‍ ആന്‍ഡ്രൂസ്-ഷാഹിദ് കപൂര്‍ ചിത്രം : ‘ദേവ’ ഫസ്റ്റ് ലുക്ക് പുറത്ത്

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ആദ്യമായി ബോളിവുഡിൽ സംവിധാനം ചെയുന്ന ദേവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഷാഹിദ് കപൂർ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചത് .ഈ മാസം അവസാനമാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത് .സി സ്റ്റുഡിയോസ് ,റോയ് കപൂർ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പോസ്റ്ററിൽ ഷാഹിദ് കപൂർ സിഗരറ്റ് വലിച്ച് റഫ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . കൂടാതെ അമിതാബ് ബച്ചന്റെ ഐകോണിക് ലൂക്കും ഉണ്ട് . ഷാഹിദിന്റെ റഫ് […]
Read more

സിഡ്നി ടെസ്റ്റിൽ രോഹിത് ശർമ കളിക്കില്ല, പകരം ജസ്പ്രീത് ബുംറ

ബോർഡർ ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമ കളിക്കില്ല. പകരം ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും. രോഹിത് തന്നെയാണ് കളിക്കുന്നില്ല എന്ന തീരുമാനം സെലക്ടര്‍മാരെ അറിയിച്ചത്. പെർത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുമ്രയായിരുന്നു. പരമ്പരയിൽ ഇന്ത്യ വിജയിച്ച ഏക ടെസ്റ്റും അതാണ്. ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ബുംറ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റില്‍ ജയ്‌സ്വാളിനൊപ്പം രോഹിതായിരുന്നു ഓപ്പണര്‍. രോഹിത് ഇന്ത്യയെ നയിച്ച […]
Read more

കൊറിയയിലും തരംഗമാവാൻ മാർക്കോ

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം ഗംഭീരമായി മുന്നേറുകയാണ്. ബോക്‌സ് ഓഫീസ് കത്തിക്കയറിയ മാർക്കോ ഇപ്പോൾ കൊറിയയിൽ റിലീസിന് ഒരുങ്ങുകുകയാണ്. ദക്ഷിണ കൊറിയൻ എൻ്റർടൈൻമെന്റ് പവർഹൗസായ നൂറി പിക്‌ചേഴ്‌സുമായികരാർ ഉറപ്പിച്ചു. മാർക്കോയുടെ ഈ നേട്ടത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാം ​ഗോപാൽ വർമ രം​ഗത്തെത്തി. ബാഹുബലിക്ക് ശേഷം ദക്ഷിണ കൊറിയയിൽ ഇത്രയും അഭിമാനകരമായ നേട്ടം സ്വന്തമാക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമാണിത്. ദക്ഷിണ കൊറിയയിലുടനീളമുള്ള 100 സ്ക്രീനുകളിലാണ് മാർക്കോ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.