സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

പ്രിയനായകൻ ജയറാമിന് ഇന്ന് അറുപതാം പിറന്നാൾ

മലയാളത്തിന്റെ പ്രിയ നായകൻ ജയറാമിന് ഇന്ന് അറുപതാം പിറന്നാൾ. കഴിഞ്ഞ 36 വർഷമായി മലയാളി പ്രേക്ഷകരുടെ മനസിൽ താങ്ങി നിൽക്കുന്ന അഭിനേതാവാണ് ജയറാം. മകൻ കാളിദാസിന്റെ വിവാഹത്തിന് പിന്നാലെ എത്തിയ പിറന്നാൾ എന്ന പ്രത്യേകതയും ഇത്തവണത്തെ ജന്മദിനത്തിനുണ്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കാളിദാസിന്റെ വിവാഹം. പിറന്നാൾ ദിനത്തിൽ നിരവധി പേർ ജയറാമിന് ആശംസകൾ അറിയിച്ച് എത്തി. കടന്നു വരുന്ന ഓരോ വയസും എൻജോയ് ചെയ്യുന്ന ആളാണ് താനെന്നും നിലവിൽ മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞതുകൊണ്ട് ഇനി ജീവിതത്തിന്റെ മറ്റൊരു […]
Read more

വിക്രം ആരാധകര്‍ കാത്തിരുന്ന ചിത്രം ‘വീര ധീര ശൂരന്‍ ഭാഗം 2ന്റെ ടീസര്‍ റിലീസായി

ചിയാന്‍ വിക്രം ആരാധകര്‍ കാത്തിരുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വീര ധീര ശൂരന്‍ ഭാഗം 2ന്റെ ടീസര്‍ റിലീസായി. എസ്.യു. അരുണ്‍കുമാറാണ് ‘വീര ധീര ശൂരന്‍ പാര്‍ട്ട് 2’ ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിയാന്‍ വിക്രമിനോടൊപ്പം എസ്.ജെ.സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തിലുണ്ട്. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പ്രേക്ഷകന് സമ്മാനിക്കുന്ന കൊമേര്‍ഷ്യല്‍ എലെമെന്റ്‌സും മികച്ച അഭിനേതാക്കളുടെ അതിശയിപ്പിക്കുന്ന പ്രകടനത്തിനോടൊപ്പം സാങ്കേതിക വിദഗ്ദ്ധരുടെ ഗംഭീര പ്രകടനവും വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ് വീര ധീര […]
Read more

ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഷാജി എന്‍. കരുണിന്

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് സംവിധായകന്‍ ഷാജി എന്‍.കരുണിനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. 2022ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ ടി.വി ചന്ദ്രന്‍ ചെയര്‍മാനും, ഗായിക കെ.എസ് ചിത്ര, നടന്‍ വിജയരാഘവന്‍ എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ […]
Read more

ബോക്സ് ഓഫീസിൽ ഫയറായി പുഷ്പ ആയിരം കോടിയിലേക്ക്

ഇന്ത്യന്‍ സിനിമയില്‍ അതിവേഗം 500 കോടി കളക്ഷന്‍ നേടുന്ന സിനിമയാണ് പുഷ്പ 2: ദ റൂൾ. സിനിമയുടെ പുതിയ കളക്ഷന്‍ കണക്കുകള്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ബോക്സ് ഓഫീസ് കളക്ഷനില്‍ പുഷ്പ 800 കോടി പിന്നിട്ടുവെന്ന് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് അറിയിച്ചു. ഈ രീതിയില്‍ തുടര്‍ന്നാല്‍ ചിത്രം ഉടന്‍ തന്നെ 1000 കോടി കടക്കുമെന്നാണ് നിഗമനം. മലയാളി പ്രേക്ഷകരുടെ ഇടയിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് […]
Read more

സൂര്യ ചിത്രത്തിൽ നിന്നും പിൻവാങ്ങി എ ആർ റഹ്മാൻ; പകരം സായ് അഭ്യങ്കർ

സൂര്യ-ആർജെ ബാലാജി ചിത്രത്തിൽ നിന്നും എ ആർ റഹ്മാൻ പിൻവാങ്ങിയതായി റിപ്പോർട്ട്. സൂര്യ 45 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ റഹ്മാന് പകരമായി ചിത്രത്തിന്റെ സംഗീത സംവിധായകനായി സായ് അഭ്യങ്കർ എത്തും. റഹ്മാൻ സംഗീത സംവിധാനത്തിൽ നിന്ന് ഇടവേള എടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ റിപ്പോർട്ടുകൾ. സമൂഹ മാധ്യമങ്ങളിൽ തരംഗമായ ‘കച്ചി സെര’ എന്ന ഗാനത്തിന്റെ സംവിധായകനാണ് സായ് അഭ്യങ്കർ. ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനാണ് സായ്. സൂര്യ 45 നു പുറമെ രാഘവ ലോറൻസ് നായകനാകുന്ന എൽ […]
Read more

പ്രതിഫലം വാങ്ങുന്നത് വ്യക്തിപരമായ കാര്യം, താൻ കലോത്സവത്തില്‍ നൃത്തം ഒരുക്കിയത് പ്രതിഫലം വാങ്ങാതെ; ആശാ ശരത്

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി നര്‍ത്തകിയും നടിയുമായ ആശാ ശരത്. പ്രതിഫലം വാങ്ങുന്നത് വ്യക്തിപരമായ കാര്യമാണെന്നും മറ്റുള്ളവര്‍ പ്രതിഫലം വാങ്ങുന്നതില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും ആശാ ശരത് പ്രതികരിച്ചു. പ്രതിഫലം വാങ്ങാതെയാണ് താന്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തം ഒരുക്കിയത്. സ്വന്തം ചെലവിലാണ് ദുബൈയില്‍ നിന്നും കുട്ടികളുമായി എത്തി നൃത്തവേദി പങ്കിട്ടതെന്നും ആശാ ശരത് […]
Read more

നടി ആരാണെന്ന് അറിയില്ല, കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിയില്‍ കാശ് ചോദിക്കുന്നത് ശരിയല്ല; സുധീര്‍ കരമന

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വാര്‍ത്ത വേദനിപ്പിച്ചെന്ന് നടന്‍ സുധീര്‍ കരമന. നടി ആരാണെന്ന് അറിയില്ലെന്നും കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടിയില്‍ കാശ് ചോദിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തുറന്നുപറിച്ചില്‍ നടത്തിയ വേദിയില്‍ സുധീര്‍ കരമനയും ഉണ്ടായിരുന്നു. ‘ഞാനും കലോത്സവ വേദിയില്‍ നിന്നാണ് അഭിനയത്തില്‍ സജീവമാകുന്നത്. വേദിയില്‍ വെച്ചാണ് മന്ത്രിയുടെ പ്രസ്താവന കേള്‍ക്കുന്നത്. വേദന തോന്നി. സാധാരണഗതിയില്‍ ആരും പണം […]
Read more

സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടു: നടിക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി. നടിയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു മന്ത്രി പരാമര്‍ശം നടത്തിയത്. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. ‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണഗാനത്തിന് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാനാണ് നടിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നടി 5 […]
Read more

പള്ളീലച്ചന്റെ മകനായ വയനാട്ടുകാരൻ തൊട്ടതെല്ലാം പൊന്ന്; ബേസിലിന്റെ 2024

2024 ബേസിൽ ജോസഫിന്റെ വർഷമാണ്. എഞ്ചിനീയറിംഗ് പഠന കാലത്താണ് ഷോർട്ട് ഫിലിമുകളിലൂടെ ബേസിൽ എന്ന സിനിമാക്കാരന്റെ ഉദയം . തിരക്കഥകൃത്തായും സംവിധായകനായും പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടം എന്നീ ഷോർട്ട് ഫിലിമുകൾ ചെയ്ത പരിചയത്തിൽ സിനിമ മേഖലയിൽ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ആയി തിര എന്ന സിനിമയിലൂടെ അരങ്ങേറ്റം. 2013 ൽ ടി കെ രാജീവ് സംവിധാനം ചെയ്ത അപ് ആൻഡ് ഡൗൺ; മുകളിൽ ഒരാളുണ്ട് എന്ന സിനിമയിലൂടെയാണ് ബേസിൽ ജോസഫ് എന്ന നടന്റെ മുഖം […]
Read more

വേറിട്ട അനുഭവം പകർന്ന്, ചലച്ചിത്ര രംഗത്തെ പുതുമുഖ കലാസംഗമം ശ്രദ്ധേയമായി

പി. ആർ. സുമേരൻ ആലപ്പുഴ: ചലച്ചിത്രത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹമുള്ള പുതുമുഖങ്ങൾക്കാവശ്യമായ സഹായ സഹകരണം നൽകാൻ വേണ്ടിയും അവരെ ഹ്രസ്വ – ദീർഘ ചലച്ചിത്രങ്ങളിലും ഡോക്യുമെന്ററികളിലും ഉൾപ്പെടുത്താൻ വേണ്ടിയും നടനും കഥാകൃത്തും സംവിധായകനും നിർമ്മാതാവും ലോക റെക്കോർഡ് നേതാവുമായജോയ് കെ. മാത്യുവിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ കലാ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കലാകാരന്മാർ പങ്കെടുത്തു. കലാ സംഗമത്തിൽ പങ്കെടുത്ത മുഴുവൻ കലാകാരന്മാരേയും ഉൾപ്പെടുത്തി കൊണ്ടുള്ള വിവിധ പരിപാടികൾക്ക് രൂപം നൽകി. രാവിലെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.