സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

‘ ടൂ മെൻ ആർമി’ 22 ന് തിയേറ്ററുകളിലേക്ക്

പി.ആർ സുമേരൻ കൊച്ചി : സംവിധായകൻ നിസാർ ഒരുക്കിയ പുതിയ ചിത്രം’ ടൂ മെൻ ആർമി’ഈ മാസം 22 ന് തിയേറ്ററുകളിലേക്ക്. സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ, എന്നീ ചിത്രങ്ങൾക്ക് ശേഷം നിസാർ സംവിധാനം ചെയ്യുന്ന സിനിമയാണ്’ ടൂ മെൻ ആർമി’. എസ്.കെ. കമ്മ്യൂണിക്കേഷന്റെ ബാനറിൽ കാസിം കണ്ടോത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം പ്രസാദ് ഭാസ്കരൻ നിർവ്വഹിച്ചിരിക്കുന്നു. ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. […]
Read more

പൊയ്യാമൊഴി ട്രെയിലർ റിലീസ് ചെയ്തു

ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന “പൊയ്യാമൊഴി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന “പൊയ്യാമൊഴി” എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ശരത് ചന്ദ്രൻ എഴുതുന്നു. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എം ആർ രേണുകുമാർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. പൊയ്യാമൊഴി ട്രെയിലർ എഡിറ്റർ- അഖിൽ പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷിജി മാത്യു ചെറുകര, പ്രൊഡക്ഷൻ […]
Read more

റിലയൻസ്-ഡിസ്‌നി ലയനം പൂർണം: ഹോട്ട്സ്റ്റാറും ജിയോ സിനിമയും ഇനിയൊരൊറ്റ പ്ലാറ്റ്‌ഫോമിൽ

റിലയൻസും ഡിസ്‌നിയയും തമ്മിലുള്ള ലയനം പൂർത്തിയായി. റിലയൻസിന്റെ നിലവിലുള്ള വിനോദ പ്ലാറ്റ്‌ഫോമുകൾക്കും ഹോട്ട്‌സ്റ്റാറിനും വേണ്ടി ഒരു സംയുക്ത സംരംഭം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ലയനം. സംയുക്ത സംരംഭത്തിലൂടെ JioCinema, Viacom18, Disney+ Hotstar എന്നിവയിൽ നിന്നുള്ള ഉള്ളടക്കം ഒരുമിച്ച് ഒരൊറ്റ പ്ലാറ്റഫോമിന് കീഴിൽ കൊണ്ടുവരും. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, വാൾട്ട് ഡിസ്നി കമ്പനി എന്നിവയുടെ ലയനമാണ് പൂർത്തിയായത്. ഇതിൽ 16.34 ശതമാനം റിലയൻ സിന്റെയും , 46.82 ശതമാനം വയാകോം […]
Read more

‘ധനുഷ് പ്രതികാരദാഹി’: ആരാധകരെ ഞെട്ടിച്ച് നയന്‍താരയുടെ പരസ്യ വിമര്‍ശനം

നടന്‍ ധനുഷിനെതിരെ ഗുരുതര ആരോപണവുമായി നയന്‍താര. തനിക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേശ് ശിവനുമെതിരെ ധനുഷ് പ്രതികാരം തീര്‍ക്കുകയാണെന്ന് നയന്‍താര ആരോപിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന തുറന്ന കത്തിലാണ് ധനുഷിനെതിരെ നടി ആരോപണമുന്നയിച്ചിരിക്കുന്നത്. ധനുഷ് പ്രതികാരദാഹിയാണെന്ന് നയൻതാര കത്തിൽ പറയുന്നു. Beyond the Fairy Tale എന്ന ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്ന് നയന്‍താര പറയുന്നു. വിഘ്നേശ് സംവിധാനം ചെയ്ത് നയന്‍താര പ്രധാന കഥാപാത്രത്തെ […]
Read more

സൗണ്ട് ക്വാളിറ്റിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ പരിഹരിക്കാൻ കങ്കുവയുടെ നിർമാതാക്കൾ

കങ്കുവയിലെ അലർച്ച കുറയ്ക്കാൻ നിർമാതാവ്. സൂര്യ നായകനായി കഴിഞ്ഞ ദിവസം റിലീസ് ആയ ചിത്രമാണ് കങ്കുവ. ചിത്രം പുറത്തിറങ്ങിയതിന് ശേഷം നിരവധി വിമർശനങ്ങളാണ് ചിത്രത്തെ പറ്റി ഉയർന്നു വന്നത്. അതിൽ ഒന്നാണ് ചിത്രത്തിലെ സൗണ്ട് ക്വാളിറ്റിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ. കങ്കുവയിലെ അമിതമായ അലർച്ചയും ശബ്ദവും ആരാധകരിൽ അസംതൃപ്തി ഉണ്ടാക്കിയിരുന്നു. അതേത്തുടർന്ന് നിരവധി വിമർശനങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർ പങ്കുവെച്ചിരുന്നു. വിമർശനങ്ങൾക്കൊടുക്കം പരിഹാരവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവായ ജ്ഞാനവേൽ രാജ. തിയറ്ററുകളിൽ സിനിമയുടെ ശബ്ദം മൈനസ് 2 ആയി കുറയ്ക്കാൻ […]
Read more

കങ്കുവയുടെ രണ്ടാം ഭാഗത്തിൽ താൻ ഉണ്ടാകും : നടൻ ബാല

സൂര്യ നായകനായി ശിവ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് കങ്കുവ. വിമർശനങ്ങൾ ഏറ്റുവാങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്ന ശിവ പ്രശസ്ത നടൻ ബാലയുടെ സഹോദരനാണ്. കങ്കുവ നല്ലൊരു ചിത്രമാണെന്നും ചരിത്ര സിനിമയാണെന്നും ബാല അവകാശപ്പെട്ടു. സിനിമ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോൾ താൻ പേടിച്ചു പോയെന്നും ഉഷാറില്ലാത്ത പോലെ തോന്നിയെന്നും ബാല പറഞ്ഞു. ആദ്യമൊന്നും മനസിലായില്ലെങ്കിലും ഫ്ലാഷ്ബാക്കിലേക്ക് പോയപ്പോഴാണ് ഇത്രയും വലിയ സംഭവമാണെന്ന് മനസിലായത്. രണ്ടാം പകുതിയിലെ ചില സീനുകൾ കണ്ട് അറിയാതെ […]
Read more

ബറോസ് തീയറ്ററുകളിലേക്ക് എത്തുന്നു ; റിലീസ് തീയതി പ്രഖ്യാപിച്ച് ഫാസില്‍

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 3 ഡി ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 25 ക്രിസ്മസിന് ചിത്രം തീയറ്ററുകളിൽ എത്തും. റിലീസ് തീയതി കഴിഞ്ഞദിവസം സംവിധായകൻ ഫാസിലാണ് പ്രഖ്യാപിച്ചത്. മോഹൻലാൽ എന്ന 19 കാരൻ നടനെ താൻ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസായത് ഒരു ഡിസംബർ 25-നാണെന്ന് ഓർക്കുകയാണ് ഫാസിൽ. പിന്നീട് മോഹൻലാലിനെ വെച്ച് സംവിധാനംചെയ്ത മണിചിത്രത്താഴും റിലീസായത് മറ്റൊരു ഡിസംബർ 25-നാണെന്നും ഇത് ദൈവനിശ്ചയമാണെന്ന് തോന്നിയെന്നും അദ്ദേഹം […]
Read more

” ഈ ബന്ധം സൂപ്പറാ…” നവംബർ 15-ന് പ്രദർശനത്തിനെത്തുന്നു

വിദ്യാർത്ഥികളായ അബിൻ ജോസഫ്, ദേവിക രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എൻ.രാമചന്ദ്രൻ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ” ഈ ബന്ധം സൂപ്പറാ…” നവംബർ പതിനഞ്ചിന് പ്രദർശനത്തിനെത്തുന്നു. മേജർ രവി, കോഴിക്കോട് നാരായണൻ നായർ, കുട്ട്യേടത്തി വിലാസിനി, ദീപക് ധർമ്മടം,പ്രകാശ് പയ്യാനക്കൽ, എൻ.രാമചന്ദ്രൻ നായർ,രമ്യാകൃഷ്ണൻ, അഞ്ജു കൃഷ്ണ,ബാല താരങ്ങളായ ശ്രീലക്ഷ്മി,ബേബി ഗൗരി,ബേബി ആദ്യ രഞ്ജിത്ത് തുടങ്ങിയവരോടൊപ്പം മറ്റു കുട്ടികളും അദ്ധ്യാപകരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളുന്ന മക്കളുടെ ഈ കാലഘട്ടത്തിൽ, വൃദ്ധസദനത്തിൽ […]
Read more

പദ്മശ്രീ പി.കെ നാരായണന്‍ നമ്പ്യാരുടെ ഒന്നാം ചരമാവാര്‍ഷിക അനുസ്മരണം

കുടിയാട്ടകുലപതി പാണിവാദതിലകന്‍ പദ്മശ്രീ പി.കെ നാരായണന്‍ നമ്പ്യാരുടെ ഒന്നാം ചരമാവാര്‍ഷിക അനുസ്മരണം നവംബർ 14, 15, 16, 17 എന്നീ നാല് ദിവസങ്ങളിലായി വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, ശിൽപശാലകൾ എന്നിവയോടെ അവതരിപ്പിക്കുന്നു. മാണി ഗുരുകുലം നാട്യശാലയില്‍ നട്കകുന്ന പരിപാടിയില്‍ നമ്പ്യാരാശാനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരി സംവിധാനം ചെയ്ത മിഴാവ് ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനവും നടക്കും. കൂടാതെ, ചാല്യാർകൂത്ത്, കഥകളി പദ കച്ചേരി, മോഹിനിയാട്ടം, അക്ഷരശ്ലോക സദസ്സ്, തിരുവാതിരക്കളി തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളും അരങ്ങേറും
Read more

സൽമാൻ ഖാന് നേരെ വന്ന വധഭീഷണിയിൽ വമ്പൻ ട്വിസ്റ്റ്

വധഭീഷണിക്കേസില്‍ അറസ്റ്റിലായത് സല്‍മാന്റെ അടുത്ത സിനിമയിലെ ഗാനരചയിതാവ്‌. റിലീസിനൊരുങ്ങുന്ന സല്‍മാന്‍ ചിത്രമായ സിക്കന്ദറിലെ ഒരു പാട്ടെഴുതിയ യൂട്യൂബറാണ് മുംബൈ പോലീസിന്റെ പിടിയിലായത്. പാട്ട് ഹിറ്റാകാനും പണം ലഭിക്കാനുമായിരുന്നു ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തതെന്നാണ് പ്രതി സൊഹൈല്‍ പാഷയുടെ വാദം. നവംബര്‍ ഏഴിന് മുംബൈ പൊലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പിലാണ് ഭീഷണി സാന്ദേശം ലഭിച്ചത്. യൂട്യൂബറും പാട്ടെഴുത്തുകാരനുമായ റസീല്‍ പാഷ എന്ന് പേരുള്ള 24-കാരനായ സൊഹൈല്‍ പാഷയാണ് ഭീഷണിക്ക് പിന്നിൽ. അഞ്ചുലക്ഷം രൂപ തന്നാല്‍ സല്‍മാനെ വെറുതെ വിടാം, അല്ലാത്തപക്ഷം സല്‍മാനെയും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.