Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൽമാൻ ഖാന് നേരെ വന്ന വധഭീഷണിയിൽ വമ്പൻ ട്വിസ്റ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വധഭീഷണിക്കേസില്‍ അറസ്റ്റിലായത് സല്‍മാന്റെ അടുത്ത സിനിമയിലെ ഗാനരചയിതാവ്‌. റിലീസിനൊരുങ്ങുന്ന സല്‍മാന്‍ ചിത്രമായ സിക്കന്ദറിലെ ഒരു പാട്ടെഴുതിയ യൂട്യൂബറാണ് മുംബൈ പോലീസിന്റെ പിടിയിലായത്.

പാട്ട് ഹിറ്റാകാനും പണം ലഭിക്കാനുമായിരുന്നു ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തതെന്നാണ് പ്രതി സൊഹൈല്‍ പാഷയുടെ വാദം. നവംബര്‍ ഏഴിന് മുംബൈ പൊലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പിലാണ് ഭീഷണി സാന്ദേശം ലഭിച്ചത്.

യൂട്യൂബറും പാട്ടെഴുത്തുകാരനുമായ റസീല്‍ പാഷ എന്ന് പേരുള്ള 24-കാരനായ സൊഹൈല്‍ പാഷയാണ് ഭീഷണിക്ക് പിന്നിൽ. അഞ്ചുലക്ഷം രൂപ തന്നാല്‍ സല്‍മാനെ വെറുതെ വിടാം, അല്ലാത്തപക്ഷം സല്‍മാനെയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് പാട്ടെഴുതിയ ആളെയും കൊല്ലുമെന്നായിരുന്നു സന്ദേശം.

ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമായതിനാൽ പോലീസ് ഉടനടി അന്വേഷണം ആരംഭിച്ചു. തുടർന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ പ്രതിയിലേക്ക് എത്തിയപ്പോളാണ് ഈ വമ്പൻ ട്വിസ്റ്റ് മനസിലായത്. കർണാടകയിലെ റായ്ച്ചൂരിൽ നിന്ന് പിടികൂടിയ പാഷയെ ക്രൈംബ്രാഞ്ച് വർളി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

Recent News

Advertisement
WhiteswanTV Footer