സൽമാൻ ഖാന് നേരെ വന്ന വധഭീഷണിയിൽ വമ്പൻ ട്വിസ്റ്റ്
വധഭീഷണിക്കേസില്‍ അറസ്റ്റിലായത് സല്‍മാന്റെ അടുത്ത സിനിമയിലെ ഗാനരചയിതാവ്. റിലീസിനൊരുങ്ങുന്ന സല്‍മാന്‍ ചിത്രമായ സിക്കന്ദറിലെ ഒരു പാട്ടെഴുതിയ യൂട്യൂബറാണ് മുംബൈ പോലീസിന്റെ പിടിയിലായത്. പാട്ട് ഹിറ്റാകാനും പണം ലഭിക്കാനുമായിരുന്നു ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തതെന്നാണ് പ്രതി സൊഹൈല്‍ പാഷയുടെ വാദം. നവംബര്‍ ഏഴിന് മുംബൈ പൊലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പിലാണ് ഭീഷണി സാന്ദേശം ലഭിച്ചത്. യൂട്യൂബറും പാട്ടെഴുത്തുകാരനുമായ റസീല്‍ പാഷ എന്ന് പേരുള്ള 24-കാരനായ സൊഹൈല്‍ പാഷയാണ് ഭീഷണിക്ക് പിന്നിൽ. അഞ്ചുലക്ഷം രൂപ തന്നാല്‍ സല്‍മാനെ വെറുതെ വിടാം, അല്ലാത്തപക്ഷം സല്‍മാനെയും […]
Read more