സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

സിനിമ ഷൂട്ടിങ്ങിനായി മരങ്ങൾ വെട്ടിമാറ്റി : ടോക്സികിന്റെ നിർമാതാക്കൾക്കെതിരെ കേസ്

ബംഗളൂരു: ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനായ ‘ടോക്സിക്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ എച്ച്എം ടി പ്ലാൻ്റേഷനിലെ മരങ്ങൾ വെട്ടി നശിപ്പിച്ചതിനും വനഭൂമി നശിപ്പിച്ചതിനും സിനിമാ നിർമ്മാതാക്കൾക്കെതിരെ കർണാടക വനംവകുപ്പ് ചൊവ്വാഴ്ച എഫ്ഐആർ ഫയൽ ചെയ്തു. സിനിമയുടെ ചിത്രീകരണത്തിനായി ക്രിയേറ്റീവ് സെറ്റ് സ്ഥാപിക്കാനാണ് മരങ്ങൾ വെട്ടിയത്. വനഭൂമി നശിപ്പിച്ചതിൽ രോഷാകുലരായ മന്ത്രി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി നിർമ്മാതാക്കൾക്കും മരങ്ങൾ മുറിക്കാൻ അനുമതി നൽകിയവർക്കും എതിരെ കേസും ഉണ്ടാകും. 1963 ലെ കർണാടക ഫോറസ്റ്റ് […]
Read more

പാന്‍ ഇന്ത്യന്‍ വിസ്മയം കല്‍ക്കി 2898 എ ഡി ഇനി ജപ്പാനിലും

നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച തെലുഗു ചിത്രം കല്‍ക്കി 2898 എ ഡി ജപ്പാനിലും റിലീസിന് ഒരുങ്ങുന്നു. എപിക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2025 ജനുവരി 3ന് ജപ്പാനിലെ പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ചാകും റിലീസ് ചെയ്യുക. പ്രഭാസ് നായകനായി എത്തിയ കൽക്കി ജൂണ്‍ 27നാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ശോഭന, ദിഷ പട്ടാനി എന്നിവരടങ്ങിയ വൻ താരനിര ഉണ്ടായിരുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. […]
Read more

സ്റ്റാൻലി മാർട്ടിൻ ലീബർ എന്ന സൂപ്പർ ഹീറോ

മാർവെൽ സിനിമയിലെ സുപ്രധാന കാമിയോ റോൾ ചെയ്യുന്ന മനുഷ്യൻ ആണ് സ്റ്റാൻലി. എട്ടുകാലി കടിച്ചാൽ സൂപ്പർ പവർ കിട്ടും സൂപ്പർമാനെ പോലെ പറക്കാൻ പറ്റുമെന്ന് കരുതിയിരുന്ന ഒരു ചെറുപ്പകാലമുണ്ടായിരിക്കും ഭൂരിഭാഗം എല്ലാവർക്കും. സൂപ്പർ ഹീറോ സിനിമകൾക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകപ്രീതി പകരം വെക്കാനില്ലാത്തതാണ്. സ്റ്റാൻലി മാർട്ടിൻ ലീബർ എന്ന പേരും സൂപ്പർ ഹീറോ സിനിമ ആരാധകർക്ക് സുപരിചിതമാണ്. 1922 മൻഹാട്ടനിൽ ജനനം. പിന്നീട് ടൈംലി കോമിക്സിൽ അസിസ്റ്റന്റ് ആയി കരിയർ ആരംഭിച്ചു. ടൈംലി കോമിക്‌സ് പിന്നീട് മാർവെൽ കോമിക്‌സ് […]
Read more

മാർക്കോയുടെ തമിഴ് ടീസർ എത്തി

ഹനീഫ് അദേനി രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ‘മാർക്കോ’യുടെ തമിഴ് ടീസർ പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരിക്കുന്ന ടീസർ, തമിഴ് ചലച്ചിത്ര രംഗം ഏറെ കൗതുകത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്കു സിനിമകളിലേയും ബോളിവുഡ് താരങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ചിത്രം ഡിസംബർ ഇരുപതിന് തിയേറ്ററുകളിൽ എത്തും.
Read more

ഉലകനായകൻ എന്ന് വിളിക്കുന്നതിൽ നിന്ന് ആരാധകർ വിട്ടുനിൽക്കണം: കമൽ ഹാസൻ

ചെന്നൈ: തന്നെ ഉലകനായകൻ എന്ന് വിളിക്കുന്നതിൽ നിന്ന് ആരാധകർ വിട്ടുനിൽക്കണമെന്ന് കമൽ ഹാസൻ. കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്നാണ് തന്റെ എളിയ വിശ്വാസമെന്നും അതുകൊണ്ട് തന്റെ അപൂർണതകളെ കുറിച്ച് നിരന്തരമായി ബോധവാനാകാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം കുറിച്ചു. അതിനാൽ ഏറെ ആലോചിച്ച ശേഷമാണ് ഉലകനായകൻ പോലെയുള്ള വിശേഷണങ്ങൾ വേണ്ടെന്ന് വെക്കാനുള്ള തീരുമാനം എടുത്തത് എന്ന് വ്യക്തമാക്കി. സിനിമയുടെ മണ്ഡലത്തിൽ പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ് താൻ എന്നും നിങ്ങൾക്ക് എന്നെ കമൽഹാസൻ എന്ന് വിളിക്കാം […]
Read more

‘പെറുക്കി’ അർത്ഥം നിയമവ്യവസ്ഥക്കുള്ളിൽ നിൽക്കാത്തയാൾ: ജയമോഹൻ

ഷാർജ: പെറുക്കി എന്ന വാക്കിന് താൻ കൊടുക്കുന്ന അർത്ഥം ഒരു നിയമവ്യവസ്ഥക്കുള്ളിൽ നിൽക്കാത്തയാൾ എന്നാണെന്ന് എഴുത്തുകാരൻ ജയമോഹൻ. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മലയാളി യുവാക്കളെ പെറുക്കി എന്ന് വിളിച്ച് ആക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവരാണ്. തമിഴരെയും താൻ വിമർശിച്ചിട്ടുണ്ട്. മലയാളി എഴുത്തുകാർ തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണ്. എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് ആരുടേയും അംഗീകാരം വേണ്ട. ആര് എന്ത് പറഞ്ഞാലും […]
Read more

കാെറഗജ്ജ” മലയാളത്തിലും; മുത്തപ്പന്റെ കഥയുമായി സാമ്യം

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളായി കർണാടകയിലെ ഒരുപാട് നിർമ്മാതാകളുടെയും സംവിധായകരുടെയും ആഗ്രഹമാണ്കരാവലി (കറാവളി) ഭാഗത്തെ ആരാധ്യ ദൈവമായ “കാെറഗജ്ജ”യുടെ പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യണമെന്ന്. “കാെറഗജ്ജ” എന്ന ടൈറ്റിൽ ലഭിക്കുന്നതിനു വേണ്ടി ഫിലിം ചേംബറിൽ സമർപ്പിച്ച അപേക്ഷരുടെ നീണ്ട പട്ടിക തന്നെയുണ്ട്. അതു കൂടാതെ “കാെറഗജ്ജ”നെ കുറിച്ചുള്ള രണ്ടു മൂന്ന് സിനിമകൾ പൂർത്തീകരിക്കാനാവാതെ നിന്നു പോയിട്ടുണ്ട്. ഭാഗ്യവശാൽ ഇതിനിടയിലാണ് പ്രശസ്ത സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അത്താവാർ സംവിധാനം ചെയ്ത “കൊറഗജ്ജ” പ്രദർശനത്തിന് ഒരുങ്ങുന്നത്. ഇതോടെ […]
Read more

ജോക്കര്‍ 2 എക്കാലത്തേയും മോശം ചിത്രം; തുറന്നടിച്ച് ടിം ഡിലൻ

2019 ൽ പുറത്തിറങ്ങിയ ഹോളിവുഡിലെ ക്ലാസിക് ചിത്രമായിരുന്നു ജോക്കര്‍. വാക്വിന്‍ ഫീനിക്സ് നായകനായി ടോഡ് ഫിലിപ്പ് സംവിധാനം ചെയ്ത ജോക്കറിന് രണ്ടാം ഭാഗം വരുന്നുവെന്ന് കേട്ടപ്പോള്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. എന്നാല്‍ രണ്ടാം ഭാഗമായ ജോക്കര്‍: ഫോളി അഡ്യൂ റിലീസിന് ശേഷം പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല എന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയർന്നു വന്നിരുന്നു. ജോക്കര്‍ 2 എക്കാലത്തേയും മോശം ചിത്രമെന്ന് തുറന്നടിച്ചിരിക്കുകയാണ് ജോക്കര്‍ 2 വിലെ അഭിനേതാവ് കൂടിയായ ടിം ഡിലൻ. ചിത്രത്തിൽ അര്‍ഖം അസൈലത്തിലെ ഗാര്‍ഡിന്റെ വേഷം […]
Read more

നടന്‍ ദില്ലി ഗണേഷ് അന്തരിച്ചു

ചെന്നൈ: നടന്‍ ദില്ലി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. 400ലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്രിയതാരമായിരുന്നു ദില്ലി ഗണേഷ്. തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയിലെത്തിയശേഷം കെ ബാലചന്ദര്‍ ആണ് ഗണേശന്‍ എന്ന യഥാര്‍ത്ഥ പേര് മാറ്റി ദില്ലി ഗണേശ് […]
Read more

29 -ാമത് ഐ എഫ് എഫ് കെ മീഡിയ സെല്ലിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

29 -ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ മീഡിയ സെല്ലിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2024 ഡിസംബർ 13 മുതൽ 20 വരെയാണ് ഫിലിം ഫെസ്റ്റിവൽ നടക്കുക. അതിന് മുന്നോടിയായാണ് മീഡിയ സെല്ലിലേക്ക് ജേർണലിസം മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. 28 വയസാണ് പ്രായപരിധി. അപേക്ഷ cifra@chalachitraacademy.org എന്ന വിലാസത്തിൽ നവംബർ 15 നുള്ളിൽ സമർപ്പിക്കണം. ഡിസംബർ 2 ന് ആരംഭിക്കുന്ന മീഡിയ സെല്ലിലേക്ക് നവംബർ 17 ന് നടക്കുന്ന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.