സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

മാളവിക മേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ആള്‍ അറസ്റ്റില്‍

നടി മാളവിക മേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ആള്‍ അറസ്റ്റില്‍. പാലക്കാട് അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രന്‍ (28) ആണ് പൊലീസ് പിടിയിലായത്. തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ കൊച്ചി സൈബര്‍ പോലീസ് ആണ് ശ്രീജിത്തിനെ പിടികൂടിയത്. മലയാളത്തിലെ യുവനായികയായ മാളവിക ഉത്ഘാടക വേദികളിലെ സജീവ സാന്നിധ്യമാണ്. അതേസമയം വസ്ത്രധാരണത്തെച്ചൊല്ലി നിരവധി അധിക്ഷേപങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായ ബുള്ളിയിംഗും താരം നേരിടുന്നുണ്ട്.
Read more

‘കാൺമാനില്ല’ ചിത്രത്തിന്റെ ട്രെയ്ലർ എത്തി

ഒ കെ രവിശങ്കർ, രുദ്ര എസ്‌ ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിപോൾ പട്ടത്താനം രചനയും സംവിധാനം നിർവ്വഹിച്ച ”കാൺമാനില്ല ”എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി. കാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് കൃഷ്ണകുമാറാണ്. സംഗീതം-വെൺപകൽ സുരേന്ദ്രൻ,പശ്ചാത്തല സംഗീതം-റോണി റാഫേൽ,എഡിറ്റിങ് വിപിൻ മണ്ണൂർ, പ്രൊഡക്ഷൻ ഡിസൈനർ-ചന്ദ്രമോഹൻ. നവംബർ ഒൻപതു മുതൽ തിരുവനന്തപുരം ലെനിൻ സിനിമാസിൽ പ്രദർശനത്തിനെത്തും. പി ആർ ഒ-എ എസ്‌ ദിനേശ്.
Read more

നടൻ പി. ശ്രീകുമാറിന്റെ മകൾ ദേവി കൃഷ്ണകുമാർ സിനിമയിലേക്ക്

പി.ആർ.സുമേരൻ കൊച്ചി : മലയാളത്തിലെ പ്രമുഖ നടനും, സംവിധായകനുമായ പി.ശ്രീകുമാറിൻ്റെ മകൾ ദേവി കൃഷ്ണകുമാർ അഭിനയ രംഗത്ത് ചുവടുവെയ്ക്കുന്നു. ദേവി ആദ്യമായി അഭിനയിക്കുന്ന പുതിയ ചിത്രം ‘കള്ളം’ ഈ മാസം അവസാനം തിയേറ്ററിലെത്തും. 1968 ൽ ‘കണ്ണൂർ ഡീലക്സ് ‘എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന് അഭിനയം, എഴുത്ത്, സംവിധാനം, നിർമ്മാണം തുടങ്ങി സർവ്വ മേഖലയിലും തന്റേതായ ഇരിപ്പിടം കണ്ടെത്തി ഇന്നും മലയാള സിനിമയിലെ നിറ സാന്നിധ്യമായി തുടരുകയാണ് നടൻ പി.ശ്രീകുമാർ. കാമിയോ എന്റർടൈൻമെന്റ്സിന്റെ […]
Read more

എ എം എം എയുടെ തലപ്പത്തേക്ക് ഇനി ഇല്ലെന്ന് മോഹൻലാൽ

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടുകൂടി നിലനില്പില്ലാതെ പോയ താരസംഘടയാണ് എ എം എം എ. ജനറൽ സെക്രട്ടറി ഉൾപ്പടെ നിരവധി പ്രമുഖ താരങ്ങൾക്കെതിരെ വന്ന ലൈംഗിക ആരോപണത്തിൽ സംഘടന ആടിയുലഞ്ഞിരുന്നു. തുടർന്നാണ് മോഹൻലാൽ പ്രസിഡണ്ട് ആയിരുന്ന നേതൃത്വം പിരിച്ചു വിട്ടത്. ഹേമ കമ്മിറ്റി കമ്മിറ്റി റിപ്പോർട്ടിൽ ചലച്ചിത്ര മേഖലയിലെ പ്രമുഖ സംഘടനായ എ എം എം എക്ക് മിണ്ടാട്ടമില്ലായിരുന്നു. നേതൃസ്ഥാനത്ത് ഉള്ളവർ വരെ പ്രതികരിക്കാത്തതിൽ സംഘടനക്ക് നേരെ വലിയ വിമർശനം ഉയർന്ന് വന്നിരുന്നു. സംഘടന ജനറൽ സെക്രട്ടറി […]
Read more

ഫിലിം പ്രിസർവേഷൻ ആൻഡ്‌ റിസ്റ്റോറേഷൻ വർക്ക് ഷോപ്പിന് തുടക്കം

ഒമ്പതാമത് ഫിലിം പ്രിസർവേഷൻ ആൻഡ്‌ റിസ്റ്റോറേഷൻ വർക്ക് ഷോപ്പിന് തുടക്കമായി. തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ നടന്ന ചടങ്ങ് നടി ഷീല ഉദ്‌ഘാടനം ചെയ്‌തു. നവംബർ 7 മുതൽ 14 വരെയാണ് വർക്ക് ഷോപ്പ് . പ്രസിദ്ധ ഫിലിം ആർക്കൈവിസ്റ്റ്‌ ശിവേന്ദ്ര സിംഗ് ദുംഗർപുരിന്റെ നേതൃത്വത്തിൽ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ (എഫ്എച്ച്എഫ്) ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്‌സുമായി (എഫ്‌ഐഎഎഫ്) സഹകരിച്ചാണ് ശിൽപ്പശാല നടക്കുന്നത്. വൈലോപ്പിള്ളി സംസ്‌കൃതിഭവനിലാണ് ശിൽപ്പശാല. സിനിമ, വീഡിയോ, ഓഡിയോ, ഡിജിറ്റൽ പ്രിസർവേഷൻ, ഫിലിം കൺസർവേഷൻ […]
Read more

ദി സ്ക്രിപ്റ്റ് ക്രാഫ്റ്റുമായി പ്രഭാസ് ; സിനിമാമോഹികൾക്ക് പുത്തനവസരം

സ്വന്തമായി ഒരു സിനിമ ചെയ്യുക എന്ന സ്വപനമായി നടക്കുന്ന നിരവധി പേരുണ്ട്. അവരെ ആ സ്വപ്നത്തിലേക്ക് എത്തിക്കാൻ പുതിയ വെബ്‌സൈറ്റുമായി നടൻ പ്രഭാസ്. ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന പേരിൽ ആരംഭിക്കുന്ന വെബ്സൈറ്റ് സിനിമ മോഹികൾക്ക് അവസരങ്ങളുടെ ഒരു പുതിയ ലോകം തുറന്നിടുന്നു. തല്പരരായ എഴുത്തുകാര്‍ക്ക് തിരക്കഥയുടെ ആശയം സമര്‍പ്പിക്കാം. 250 വാക്കുകളില്‍ ഒതുക്കി വേണം സമർപ്പിക്കാൻ. ഈ ആശയങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ വായിക്കാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും റേറ്റിംഗ് നല്‍കാനും അവസരമുണ്ട്. വൈവിധ്യമായ പുതിയ കഥകള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടാണ് […]
Read more

ട്രോളി ബാഗുമായി കെപിഎം ഹോട്ടലിൽ അല്ലല്ലോ അല്ലേ…

ഉപതെരഞ്ഞെടുപ്പും പാതിരാ റെയ്ഡും ട്രോളി വിവാദവും കത്തി നിൽക്കുന്നതിനിടയിൽ ഫേസ്ബുക്കിൽ ട്രോളി ബാഗുമായി പോസ്റ്റിട്ട് നടൻ ഗിന്നസ് പക്രു. നൈസ് ഡേ എന്ന ക്യാപ്ഷനോടെയാണ് ഗിന്നസ് പക്രുവിന്റെ പോസ്റ്റ്. പോസ്റ്റിന് താഴെ കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന കമന്റുമായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയതോടെ പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്.
Read more

തിരുമ്പവും ആരംഭിക്കലാമ; ഉലകനായകന് ഇന്ന് 70 -ാം പിറന്നാൾ

ഉലകനായകൻ കമൽ ഹാസന് ഇന്ന് 70 -ാം പിറന്നാൾ. അരനൂറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്മയിപ്പിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇന്ത്യൻ സിനിമയുടെ മുഖമായി മാറിയ താരമാണ് കമൽ ഹാസൻ. ഇന്ത്യൻ സിനിമയിൽ എന്നല്ല ലോകസിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്തരത്തിലൊരു നടനുണ്ടാകില്ല എന്നുതന്നെ പറയാം. 1960 ൽ ബാലതാരമായി സിനിമിൽ അരങ്ങേറിയ പാർത്ഥസാരഥി ശ്രീനിവാസൻ സാക്ഷാൽ കമൽ ഹാസൻ ആയി സ്വയം അടയാളപ്പെടുത്തുന്നത് വൈവിധ്യമായ നിരവധി കഥാപാത്രങ്ങളിലൂടെയാണ്. സിനിമ മേഖലയിലല്ലാതെ രാഷ്ട്രീയ-ജീവകാരുണ്യ പ്രവർത്തനങ്ങളിലും തൽപരനായ അദ്ദേഹം 2018 ൽ മക്കൾ നീതി […]
Read more

‘ഉരുൾ’ ഓഡിയോ ലോഞ്ച് നടന്നു

ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ആദ്യചിത്രമായ “ഉരുൾ “എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ നടന്നു. പ്രശസ്ത താരങ്ങളായ ടിനി റ്റോം, തെസ്നിഖാൻ, കൃഷ്ണപ്രിയ, ദിയ എന്നിവർ ചേർന്ന്, തോമസ് കെ.തോമസ് എം.എൽ.എ യ്ക്ക് സമർപ്പിച്ചു കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ബിൽഡിംങ് ഡിസൈനേഴ്സിന്റെ ബാനറിൽ കെ.വി മുരളീധരൻ നിർമ്മിക്കുന്ന ‘ഉരുൾ’ മമ്മി സെഞ്ച്വറിയാണ് സംവിധാനം ചെയ്യുന്നത്. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ‘ഉരുൾ’, കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്നു. ചിത്രീകരണം […]
Read more

ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ഓങ്കാറ’

കാസര്‍ഗോഡിന്റെ മണ്ണില്‍ നിന്ന് മാവിലാൻ ഗോത്രത്തിന്റെ കഥ പറഞ്ഞ ഓങ്കാറയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം. ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ 2024 എഡിഷനിൽ മൂന്ന് പുരസ്കാരങ്ങളാണ് ഓങ്കാറ കരസ്ഥമാക്കിയത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയുടെ തിരക്കഥയില്‍ നവാഗത സംവിധായകന്‍ ഉണ്ണി കെ ആര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 55-ലധികം സിനിമകള്‍ പങ്കെടുത്ത ചലച്ചിത്രമേളയില്‍ വേള്‍ഡ് ക്ലാസിക് മത്സര വിഭാഗത്തിലേയ്ക്കാണ് ഓങ്കാറ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച ഒറിജിനല്‍ തിരക്കഥാകൃത്ത് – രാജേഷ് തില്ലങ്കേരി, മികച്ച ആഖ്യാന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.