സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

‘വിശേഷം’ ജൂലൈ 19 ന് തിയേറ്ററുകളിലേയ്ക്ക്

സൂരജ് ടോം സംവിധാനം ചെയ്ത് ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വിശേഷം’ ജൂലൈ 19 ന് തിയേറ്ററുകളിലെത്തും. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘വിശേഷ’ത്തിൻ്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്. സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ് 2 ഫിലിംസിന്റെ ആദ്യ ചിത്രമാണ് ‘വിശേഷം’. ആൽബർട്ട് പോളും, കുര്യൻ സി. മാത്യുവുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സാഗർ […]
Read more

‘ഗോട്ട്’ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

വിജയ്–വെങ്കട് പ്രഭു ചിത്രം ‘ഗോട്ട്’ (ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. താരത്തിന്‍റെ അൻപതാം പിറന്നാളിനോട് അനുബന്ധിച്ച്. ജൂണ്‍ 22ന് രാത്രി 12 മണിക്കാണ് വിഡിയോ റിലീസ് ചെയ്​തത്. 50 സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയിൽ ഇരട്ട വേഷത്തിലാണ് നടൻ എത്തിയിരിക്കുന്നത്.ചേസിങ് വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. യൂട്യൂബിൽ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ടീസർ. ചിത്രത്തിലെ പുതിയ ഗാനവും ഇന്നു റിലീസ് ചെയ്യും. ഇളയരാജയുടെ […]
Read more

സംവിധായകൻ വേണു​ഗോപാൽ അന്തരിച്ചു

ആലപ്പുഴ:ചലച്ചിത്ര സംവിധായകന്‍ വേണു ഗോപന്‍ (67) അന്തരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതി കുറുപ്പ്, ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു.പദ്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ (1986), നൊമ്പരത്തി പൂവ് (1987), ഇന്നലെ (1989), സീസണ്‍ (1989), ഞാന്‍ ഗന്ധര്‍വ്വന്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ അദ്ദേഹം സഹസംവിധായകനായി പ്രവര്‍ത്തിച്ചു.1998-ല്‍ ജയറാമും മീനയും പ്രധാന കഥാപാത്രങ്ങളായ കുസൃതിക്കുറുപ്പിലൂടെയാണ് അദ്ദേഹം സംവിധായകനായി […]
Read more

കോളനി എന്ന പദം അടിത്തത്തിന്റേത്;അ പദം ഒഴിവാക്കുമെന്ന് കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം:വ്യക്തികളുടെയും സ്ഥലങ്ങളുടെയും പേരില്‍ നിന്ന് കോളനി എന്ന വാക്ക് ഒഴിവാക്കാന്‍ അടക്കമുളള സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍.നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല.മറിച്ച് അതിലെ കോളനി എന്ന പദം ഒഴിവാക്കാനാണ് തീരുമാനം. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനും തീരുമാനമുണ്ട്. ‘കോളനി എന്ന പേര് എടുത്തുകളയണം.കോളനി എന്ന പദം അടിമത്തത്തിന്റേതാണ്.അത് മേലാളാന്‍മാര്‍ ഉണ്ടാക്കിയതാണ്.പേര് തന്നെ കേള്‍ക്കുമ്പോള്‍ അപകര്‍ഷതാബോധം തോന്നുന്നു.ആ പേര് ഇല്ലാതാക്കുകയാണ്.പകരം പേര് ആ പ്രദേശത്തുള്ളവര്‍ക്ക് പറയാം.പക്ഷെ വ്യക്തികളുടെ […]
Read more

അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു

കൊച്ചി:നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു.അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് ഇന്‍സ്റ്റ റീലിലൂടെ ഈക്കാര്യം അറിയിച്ചത്.ഞങ്ങളുടെ കുഞ്ഞു വിസ്മയത്തെ കാണുക എന്ന് പറഞ്ഞാണ് അമലയും ജഗതും കുട്ടിയെ വീട്ടിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ പതിനൊന്നിനാണ് കുഞ്ഞ് പിറന്നതെന്നും ഇവര്‍ അറിയിക്കുന്നുണ്ട്.ഇലൈ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. 2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്റെ വിവാഹം. ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്. സിനിമാ മേഖലയുടെ ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്.
Read more

യുക്രെയ്ൻ സമാധാന ഉച്ചകോടി: പ്രമേയത്തിൽ ഒപ്പിടാതെ ഇന്ത്യ

ഒബ്ബർഗൻ (സ്വിറ്റ്സർലൻഡ്): 100 ഓളം രാജ്യങ്ങളുടെ നേതൃത്വത്തിൽ നടത്തിയ യുക്രെയ്ൻ സമാധാന ഉച്ചകോടി പ്രമേയത്തിൽ ഒപ്പിടാതെ ഇന്ത്യ. സ്വിറ്റ്സർലൻഡി​ലെ ബർഗൻസ്റ്റോക്ക് റിസോർട്ടിലാണ് രണ്ട് ദിവസ​ത്തെ സമ്മേളനം നടന്നത്. യുക്രെയ്നിന്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും അംഗീകരിക്കുകയാണ് മേഖലയിൽ നീതിപൂർവകവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള അടിസ്ഥാനമെന്ന പ്രമേയം 80 രാജ്യങ്ങൾ അംഗീകരിച്ചു. റഷ്യയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. പ​ങ്കെടുത്തതിൽ ഭൂരിഭാഗവും പാശ്ചാത്യ രാജ്യങ്ങളാണ്. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ്‌ലൻഡ്, ഇന്തോനേഷ്യ, മെക്‌സികോ, യു.എ.ഇ എന്നീ രാജ്യങ്ങളും പ്രമേയത്തിൽ ഒപ്പിട്ടില്ല. ആണവ സുരക്ഷ, […]
Read more

മഞ്ജു വാര്യരുമായി ലവ് ട്രാക്ക്; ‘വിടുതലൈ 2’

വിജയ് സേതുപതി, സൂരി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമാണ് വിടുതലൈ. 2023 ൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധനേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ചിത്രത്തിൽ മഞ്ജു വാര്യരും നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് നടൻ വിജ‍യ് സേതുപതി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. നടന്റെ ഏറ്റവും പുതിയ ചിത്രമായ മഹാരാജയുടെ റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. മഞ്ജു വാര്യരുമായുള്ള കോമ്പിനേഷൻ രംഗത്തെക്കുറിച്ചാണ് പറഞ്ഞത്. തന്റെ […]
Read more

ഇതാണ് ‘മാർക്കോ’; ചോരയിൽ കുളിച്ച് ഉണ്ണി മുകുന്ദൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഉണ്ണി മുകുന്ദനെ പ്രധാന കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചോരയിൽ കുളിച്ച് കത്തി വായിൽ കടിച്ചു പിടിച്ചു നിൽക്കുന്ന ഉണ്ണി മുകുന്ദനെയാണ് പോസ്റ്ററിൽ കാണുന്നത്. നടന്റെ ലുക്ക് വൈറലായിട്ടുണ്ട്. ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മിഖായേൽ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മിഖായേലിൽ നിവിൻ പോളിയുടെ വില്ലനായിട്ടാണ് ഉണ്ണി എത്തിയത്. പ്രധാന വേഷത്തിലെത്തുമെങ്കിലും മാർക്കോ ടെറർ ആയിരിക്കും […]
Read more

വിനീതും വിശാഖും ജോമോനും ഷാന്‍ റഹ്മാനും; ഹിറ്റ് ടീമിന്റെ പുതിയ ചിത്രമെത്തുന്നു

‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും വീണ്ടും ഒന്നിക്കുന്നു. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നിവക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഷാൻ റഹ്മാൻ ആണ് സിനിമക്ക് സംഗീതമൊരുക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം വിനീതും ഷാനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജോമോൻ ടി ജോണാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഹെലന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നോബിള്‍ തോമസാണ്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.