ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; മുൻകൂർ ജാമ്യം തേടി കൗൺസിലർ ഹൈക്കോടതിയിൽ
കൊച്ചി: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ മുൻകൂർ ജാമ്യത്തിനായി കേരള ഹൈക്കോടതിയെ സമീപിച്ചു. പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. പരാതിയിൽ പറയുന്ന ആരോപണം ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ടതാണെന്നും അതിൽ ജാതി ഘടകമായി ഉൾപ്പെടുന്നില്ലെന്നും അതിനാൽ എസ്.സി/എസ്.ടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാവില്ലെന്നും പ്രശോഭ് ഹർജിയിൽ വ്യക്തമാക്കുന്നു. പരാതിക്കാരിയുമായി ദീർഘകാലമായി പരിചയവും അടുപ്പവും ഉണ്ടായിരുന്നു; ഈ […]
Read more