Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

ശിവരാജ് കുമാര്‍ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അര്‍ജുന്‍ ജന്യ പാന്‍ ഇന്ത്യന്‍ ചിത്രം ’45 ‘ ട്രെയ്ലര്‍ പുറത്ത്

കന്നഡ സൂപ്പര്‍ താരങ്ങളായ ശിവരാജ് കുമാര്‍, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യ രചിച്ചു സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം ’45 ‘ ന്റെ ട്രെയ്ലര്‍ പുറത്ത്. അര്‍ജുന്‍ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമാ രമേശ് റെഡ്ഡി, എം രമേശ് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും സംവിധായകനായ അര്‍ജുന്‍ ജന്യ […]
Read more

‘ഡോസു’മായി സിജു വില്‍സണ്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സിജു വില്‍സണ്‍ നായകനാകുന്ന മെഡിക്കല്‍ ത്രില്ലര്‍ ഡോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത സംവിധായകന്‍ ബ്ലെസ്സിയും പദ്മകുമാറും ചേര്‍ന്ന് പുറത്തിറക്കി. നവാഗതനായ അഭിലാഷ് ആര്‍. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എസിനിമാറ്റിക്ക് പിക്ചേഴ്സിന്റെ ബാനറില്‍ വണ്ടര്‍ മൂഡ് പ്രൊഡക്ഷന്‌സിനൊപ്പം ചേര്‍ന്ന് ഷാന്റോ തോമസ് ആണ് നിര്‍മിക്കുന്നത്.ഡോസില്‍ ജഗദീഷ്, അശ്വിന്‍ കുമാര്‍, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റോണി ഡേവിഡ്, കൃഷ്ണ ശങ്കര്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.
Read more

കോഴിക്കോട് ഹോളിക്രോസ് കോളേജ് മതിലുകളിൽ പരിസ്ഥിതി സൗഹൃദ ചിത്രങ്ങൾ

​കോഴിക്കോട്: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കോഴിക്കോട് ഹോളിക്രോസ് കോളേജിലെ വിദ്യാർഥികൾ കോളേജ് മതിലുകളിൽ മനോഹരമായ ചിത്രങ്ങൾ ഒരുക്കി. കോളേജ് പ്രവേശന കവാടത്തിൻ്റെ ഇരുവശങ്ങളിലുമുള്ള ചുറ്റുമതിലിലാണ് വിദ്യാർഥികൾ പ്രകൃതിയുടെ സൗന്ദര്യവും പ്രാധാന്യവും വിളിച്ചോതുന്ന ദൃശ്യങ്ങൾ വരച്ചത്.​മരങ്ങളും, പക്ഷികളും, നദികളും, പച്ചപ്പും ഉൾപ്പെടുന്ന സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾക്കൊപ്പം മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാദിത്വം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.​ വിദ്യാർഥികൾ ശക്തമായ ഒരു ദൃശ്യപാഠമാണ് സമൂഹത്തിന് നൽകിയിരിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ്ജ് അഭിപ്രായപ്പെട്ടു. ഈ ചിത്രരചനയിലൂടെ പരിസ്ഥിതി […]
Read more

ഒടിടി റിലീസിലും തരംഗമായി ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം; നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ത്യയില്‍ ഒന്നാമതായി ‘കാന്ത’

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് ഒരുക്കിയ ‘കാന്ത’ ഒടിടി റിലീസിലും പ്രേക്ഷക ശ്രദ്ധ നേടുന്നു. ഡിസംബര്‍ 12 ന് ഒടിടി റിലീസായി എത്തിയ ചിത്രം ഇപ്പൊള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് ആണ് ട്രെന്‍ഡ് ചെയ്യുന്നത്. തീയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഗംഭീര പ്രകടനം കൊണ്ടാണ് വലിയ ചര്‍ച്ചയായി മാറിയത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ‘കാന്ത’ നിര്‍മ്മിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, […]
Read more

മോഹന്‍ലാല്‍ നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ’ യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം വൃഷഭയിലെ ആദ്യ ഗാനം പുറത്ത്. ‘അപ്പ’ എന്ന ടൈറ്റിലോടെ ആണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സാം സി എസ് ഈണം നല്‍കിയ ഗാനത്തിന്റെ മലയാളം വരികള്‍ രചിച്ചത് വിനായക് ശശികുമാര്‍. മധു ബാലകൃഷ്ണന്‍ ആണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത്. ഈ വര്‍ഷം ഡിസംബര്‍ 25 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് […]
Read more

ഒരു സംവിധായകന്‍: നാല് സിനിമകള്‍ സഹസ് ബാല നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു; ആദ്യ ചിത്രം ,അന്ധന്റെ ലോകം’ ചിതീകരണം ആരംഭീച്ചു

കൊച്ചി: പ്രശസ്ത കലാസംവിധായകന്‍ സഹസ് ബാല സ്വതന്ത്ര സംവിധായകനാകുന്നു. നാല് കഥകള്‍ ഒരുക്കി സഹസ് ബാല സംവിധായകനാകുന്ന ആന്തോളജി സിനിമകളുടെ ആദ്യചിത്രം ‘അന്ധന്‍റെ ലോകം’ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയനും ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുള്ള കലാ സംവിധായകനാണ് സഹസ് ബാല. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി മലയാളത്തിലെ മികച്ച സിനിമകള്‍ക്ക് കലാസംവിധാനം ഒരുക്കിയ സഹസ് ബാല ആദ്യമായി സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യചിത്രമാണ് ‘അന്ധന്‍റെ ലോകം’ ആന്തോളജി വിഭാഗത്തില്‍ സഹസ് ബാല ഒരുക്കുന്ന നാല് ചിത്രങ്ങളില്‍ […]
Read more

മമ്മൂട്ടി നായകനായ “ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് ” ഡിസംബർ 19 മുതൽ ZEE5-ൽ

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി,ഗൗതം വാസുദേവ് ​​മേനോൻ ചിത്രം ” ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് ” ഡിസംബർ 19 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കുന്നു. മമ്മൂട്ടിയെ നായകനാക്കിയുള്ള ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യ ചിത്രം ആണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്. കൊച്ചിയിലെ വാടകഫ്ലാറ്റിൽ ഒരു കുഞ്ഞു ഡിറ്റക്റ്റീവ് ഏജൻസിയുമായി ജീവിക്കുന്ന സിഐ ഡൊമിനിക് എന്ന കഥാപാത്രം ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കല്യാണാലോചന, ഇൻഷൂറൻസ് സംബന്ധിച്ച അന്വേഷണം, അവിഹിതബന്ധം തേടിയുള്ള അന്വേഷണം […]
Read more

സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം ദശാവതാരത്തിലെ “ജയ് ഹനുമാൻ” ഗാനം പുറത്ത്; ചിത്രത്തിൻ്റെ കേരള റിലീസ് ഇന്ന്

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിലെ മൂന്നാം ഗാനം പുറത്ത്. “ജയ് ഹനുമാൻ” എന്ന ടൈറ്റിലോടെ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചത് ഗിരീഷ് ആണ്. എ വി.പ്രഫുൽചന്ദ്ര ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് ദീപക് റാം. പൂജ കാലേ ആണ് ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത്. അനുപം ഹിംഗെ, പുഷ്പ ജാദവ് എന്നിവരാണ് ഈ ഗാനത്തിൻ്റെ നൃത്ത സംവിധാന ടീം. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ […]
Read more

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളിലെ പുതിയ ഗാനം “മലരേ മലരേ” റിലീസായി

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ മനോഹരമായ കുടുംബ ചിത്രം അമ്പലമുക്കിലെ വിശേഷങ്ങൾ ചിത്രത്തിന്റെ പുതിയ ഗാനം “മലരേ മലരേ” റിലീസായി. അരുൾ ദേവ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേതാ മോഹനും നിഖിൽ മാത്യുവും ആണ്. ഡിസംബർ 12ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും. അമ്പലമുക്ക് എന്ന നാട്ടിൻപുറത്തെ മനോഹരമായ കാഴ്ചകളും കുടുംബ ബന്ധങ്ങളും ഇഴചേരുന്ന ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൽ ഗോകുല്‍ സുരേഷ്, ലാൽ,ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. […]
Read more

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2 താണ്ഡവം” ആഗോള റിലീസ് ഡിസംബർ 12 ന്

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബോയപതി ശ്രീനു സംവിധാനം ചെയ്ത “അഖണ്ഡ 2: താണ്ഡവം” പുതിയ റിലീസ് തീയതിയെത്തി. 2025 ഡിസംബർ 12 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. നേരത്തെ ഡിസംബർ അഞ്ചിന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. ഡിസംബർ 11 ന് നടക്കുന്ന പ്രീമിയർ ഷോകളോടെ ചിത്രത്തിന്റെ ആഗോള തലത്തിലുള്ള പ്രദർശനം ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചു. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix