സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

2025; പുതുവർഷം ആദ്യമെത്തുക കിരീബാത്തി ദ്വീപിൽ, ഏറ്റവും ഒടുവിൽ ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിൽ

പുതു വർഷത്തെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരീബാത്തി ദ്വീപിലാണ് 2025 പുതുവർഷം ആദ്യം എത്തുക. ഇന്ത്യൻ സമയം 4:30ഓടെ ന്യൂസിലാന്റും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷം പിറക്കും. എട്ടരയോടെ ജപ്പാനും ഒമ്പതരയുടെ ചൈനയും പുതുവർഷത്തെ സ്വീകരിക്കും. ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയോടെ ആയിരിക്കും ലണ്ടൻ നഗരം പുതു വർഷത്തെ വരവേൽക്കുന്നത്. രാവിലെ പത്തരയ്ക്ക് ആയിരിക്കും അമേരിക്കയിൽ പുതുവർഷം എത്തുക. ഏറ്റവും ഒടുവിലായി പുതുവർഷം എത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കർ ദ്വീപ് ഹൗലാൻഡ് […]
Read more

സ്ത്രീകളെ അയൽക്കാരായ പുരുഷന്മാർ കാണുന്നത് അശ്ലീലം: വീണ്ടും വിചിത്ര ഉത്തരവിറക്കി താലിബാൻ

കുറേനാളുകളായി സ്ത്രീകളെ അടിച്ചമർത്തുന്ന നിയമങ്ങളാണ് താലിബാൻ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ പെൺകുട്ടികൾക്ക് മാത്രമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരുന്നു. ഹിജാബ് ധരിക്കാതെ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന നിയമവും പ്രാബല്യത്തിൽ വരുത്തിയിരുന്നു . ഇപ്പോഴിതാ വീണ്ടും അത്തരത്തിൽ ഒരു വിചിത്ര ഉത്തരവിറക്കിയിരിക്കുകയാണ് താലിബാൻ സർക്കാർ .അയൽക്കാർക്ക് സ്ത്രീകളെ കാണാത്ത വിധം വീടുകളിലെ മതിലുകൾഉയർത്തിക്കെട്ടണമെന്നും കൂടാതെ സ്ത്രീകൾ തൊഴിലെടുക്കുന്ന അടുക്കള, മുറ്റം ,കിണർ തുടങ്ങിയ സ്ഥലങ്ങളിലും ജനാലകൾ പാടില്ലെന്നുമാണ് പുതിയ ഉത്തരവ്. ജനലുകളുള്ള കെട്ടിടങ്ങൾ സീൽ ചെയ്യുമെന്നും അതിനാൽ പഴയ […]
Read more

യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

വാഷിംഗ്ടൺ: യുഎസ് മുന്‍ പ്രസിഡന്റ് ജിമ്മി കാർട്ടർ (100) അന്തരിച്ചു. ജോര്‍ജിയയിലെ വസതിയിലായിരുന്നു അന്ത്യം. ഡമോക്രാറ്റുകാരനായ ജിമ്മി കാർട്ടർ അമേരിക്കയുടെ 39–ാം ( 1977 മുതല്‍ 1981 വരെ) പ്രസിഡന്‍റായിരുന്നു. കാന്‍സറിനെ അതിജീവിച്ച ജിമ്മി കാര്‍ട്ടര്‍ കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു. 1978ല്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. 100 വയസ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് കാര്‍ട്ടര്‍. 2002ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചു.
Read more

ഇറ്റാലിയൻ മാധ്യമപ്രവർത്തക സിസിലിയ സാല അറസ്റ്റിൽ

പ്രശസ്ത ഇറ്റാലിയൻ മാധ്യമപ്രവർത്തക സിസിലിയ സാല അറസ്റ്റിൽ. ഡിസംബർ 19 ടെഹ്‌റാനിലാണ് അറസ്റ്റിലായത്. നിലവിൽ സാലയെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയമാണ് അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്. സാലയെ തടങ്കലിൽ ആക്കിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇൽ ഫോഗ്ലിയോ എന്ന പത്രത്തിലും പോഡ്‌കാസ്റ്റ് കമ്പനിയായ Chora മീഡിയയിലുമാണ് സാല പ്രവർത്തിക്കുന്നത്. ഡിസംബർ 12ന് റോമിൽ നിന്ന് മാധ്യമ പ്രവർത്തകർക്ക് അനുവദിച്ചിരിക്കുന്ന വിസയിൽ സാല ഇറാനിലെത്തി. ഇറാനിൽ നിന്ന് നിരവധി അഭിമുഖങ്ങൾ നടത്തുകയും എപ്പിസോഡുകളായി ഇത് […]
Read more

സ്വന്തമായി വികസിപ്പിച്ച ആറാം തലമുറ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തി ചൈന

അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ശക്തി രാജ്യങ്ങള്‍ ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകവെ അക്കാര്യത്തില്‍ ചൈന ഏറെ മുന്നിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സ്വന്തമായി വികസിപ്പിച്ച ആറാം തലമുറ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കല്‍ ചൈന നടത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതിരോധ വാര്‍ത്തകള്‍ പങ്കുവെക്കുന്ന ക്ലാഷ് റിപ്പോര്‍ട്ട് എന്ന എക്‌സ് അക്കൗണ്ടിലാണ് ഇതിന്റെ വിവരങ്ങള്‍ പോസ്റ്റ് ചെയ്തത്.ചൈനയുടെ ആറാം തലമുറ യുദ്ധവിമാനത്തിന് നിലവിലെ യുദ്ധവിമാനങ്ങളേക്കാള്‍ ഏറെ ഉയരത്തില്‍ പറക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വേണ്ടിവന്നാല്‍ ഭൂമിയുടെ അന്തരീക്ഷം മറികടന്ന് പോകാനും തിരികെ എത്താനും […]
Read more

താലിബാനിലെ പാക് ആക്രമണം; 46 പേർ കൊല്ലപ്പെട്ടു

താലിബാനിലെ പാക് ആക്രമണത്തിൽ 46 പേർക്ക് ജീവൻ നഷ്ടമായി. കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണെന്നും ഇതിന് പകരമായി തിരിച്ചടിക്കും എന്നും താലിബാൻ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. കിഴക്കൻ അഫ്‌ഗാനിസ്ഥാനിൽ പാക് അതിർത്തിയിലെ പക്‌തിക പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതായി പറയുന്നത്. അതേസമയം 13 പേരാണ് സ്ഥലത്ത് കൊല്ലപ്പെട്ടതെന്ന് സമീപവാസികൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ അഞ്ച് ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടത്. അതേസമയം നുഴഞ്ഞുകയറാൻ ശ്രമിച്ച 13 പേരെ കൊലപ്പെടുത്തിയെന്നാണ് പാക് […]
Read more

യു.എസില്‍ ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കും: ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയിൽ ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിനിക്‌സില്‍ നടന്ന ചടങ്ങില്‍ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റ വിവാ​ദ പരാമർശം. ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി യു.എസില്‍ ഉണ്ടാവുകയുള്ളുവെന്നും ബൈനറി ജൻഡർ പോളിസി അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കാനുള്ള ഉത്തരവുകളില്‍ ഒപ്പിടും, സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ പുറത്താക്കും. കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ […]
Read more

പടിയിറങ്ങും മുൻപ് 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ജോ ബൈഡൻ

വാഷിംഗ്ടൺ: യു എസിലെ ഫെഡറൽ സർക്കാരിന്റെ ആവശ്യപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ. വധശിക്ഷയെ അനുകൂലിക്കുന്ന ‍ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് ബൈഡന്റെ പ്രഖ്യാപനം. രണ്ടാഴ്ച മുൻപ് 1500 പേർക്ക് ജയിൽ ശിക്ഷയിൽ ഇളവ് നൽകിയതിന് പിന്നാലെയാണ് ഈ തീരുമാനം. 2021 ജനുവരി 20ന് അധികാരത്തിലെത്തിയ ജോ ബൈഡൻ സർക്കാർ ആ വർഷം തന്നെ വധശിക്ഷയ്ക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. ബൈഡൻ സർക്കാറിന്റെ […]
Read more

ഡോണള്‍ഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യന്‍ വംശജൻ ശ്രീറാം കൃഷ്ണൻ

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകന്‍ ശ്രീറാം കൃഷ്ണൻ. സീനിയര്‍ വൈറ്റ് ഹൗസ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി ഉപദേശകനായിട്ടാണ് നിയമനം. ട്രംപ് ഭരണകൂടത്തിനായുള്ള എഐ നയം രൂപപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ട്രംപിന്റെ അടുത്ത അനുയായിയായ ഡേവിഡ് സാക്‌സുമായി ചേര്‍ന്ന് ശ്രീറാം കൃഷ്ണന്‍ പ്രവർത്തിക്കും. പ്രസിഡന്റ് കൗണ്‍സില്‍ ഓഫ് അഡൈ്വസേഴ്സ് ഓണ്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ചാണ് ശ്രീറാം കൃഷ്ണന്‍ പ്രവര്‍ത്തിക്കുക. എഐയില്‍ അമേരിക്കയുടെ പ്രാധിനിത്യം വർധിപ്പിക്കുന്നതിലാകും ശ്രീറാം […]
Read more

ബ്രസീലിൽ വിമാന അപകടം; 10 യാത്രക്കാർ മരിച്ചു

ഗ്രാമഡോ: ബ്രസീൽ നഗരമായ ഗ്രാമഡോയിൽ വിമാന അപകടത്തിൽ 10 യാത്രക്കാർ മരിച്ചു. ബ്രസീലിലെ വ്യവസായിയും കുടുംബത്തിലുള്ള 9 അംഗങ്ങളുമാണ് മരിച്ചത്. Piper Cheyenne 400 turboprop എന്ന വിമാനം പറത്തിയത് ലൂയിസ് ക്ലോഡിയോ സാൽഗ്യൂറോ ഗലേസി എന്ന വ്യവസായിയാണ്. സ്വകാര്യവിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെന്ന് ബ്രസീൽ സിവിൽ ഡിഫൻസ് ഏജൻസി സ്ഥിരീകരിച്ചു. കനേലയിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ഗ്രാമഡോയിൽ വെച്ച് വിമാനം തകർന്നത്. വിമാനം ഒരു വീടിൻ്റെ ചിമ്മിനിയിലും പിന്നീട് ഒരു കെട്ടിടത്തിൻ്റെ രണ്ടാം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.