Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Global

യുഎസ് കല്‍ക്കരിക്കും അസംസ്‌കൃത എണ്ണയ്ക്കും തീരുവ ചുമത്തി ചൈന

അമേരിക്കയോടും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടും തിരിച്ചടിച്ച് ചൈന. ചൈനയുമായി വ്യാപാര യുദ്ധം ആരംഭിച്ചതിനെ പിന്നാലെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് എതിര്‍ തീരുവ ചുമത്തിയിരിക്കുകയാണ് ചൈന. യുഎസ് കല്‍ക്കരി, എല്‍എന്‍ജി എന്നിവയ്ക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നും അസംസ്‌കൃത എണ്ണ, കാര്‍ഷിക ഉപകരണങ്ങള്‍, വലിയ ഡിസ്‌പ്ലേസ്‌മെന്റ് കാറുകള്‍ എന്നിവയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തി ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ […]
Read more

നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി അമേരിക്കയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ട്രംപ് രണ്ടാമത് അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയായിരിക്കും ഇത്. ഈ മാസം 12നാണ് മോദി അമേരിക്കയിലെത്തുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വാഷിങ്ടണ്‍ ഡിസിയില്‍ കൂടിക്കാഴ്ച നടത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത കുടിയേറ്റ വിഷയമടക്കമുള്ളവ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. ട്രംപ് അധികാരത്തില്‍ വന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പോകുന്ന ചുരുക്കം ചില നേതാക്കളിലൊരാളാണ് മോദി. വ്യാപാരം, പ്രതിരോധം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടക്കുമെന്നും […]
Read more

ട്രംപ് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി; ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു

മുംബൈ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കുള്ള ഇറക്കുമതി നിരക്കുകൾ കൂടുതൽ ഉയർത്തിയതിന്റെ ഫലമായി ലോകവ്യാപാര വിപണിയിൽ വലിയ ആഘാതം ഉണ്ടായി. കാനഡ, മെക്‌സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങളോട് കൂടുതൽ കനത്ത വിപണിയുദ്ധത്തിന് വഴിയൊരുക്കുമെന്നാണ് അഭ്യൂഹം. മറ്റുള്ള പല കറൻസികളോടും ചേർന്ന്, ഇന്ത്യൻ രൂപക്കും ഇടിവ് സംഭവിച്ചു. വെള്ളിയാഴ്ചയോട് താരതമ്യം ചെയ്താൽ, ഇന്ന് 67 പൈസ കുറവാണ് രൂപയുടെ മൂല്യം. 87.29 എന്ന പുതിയ നിരക്കിൽ യുഎസ് ഡോളർ 1-ന് 87.29 രൂപയായി തീർന്നു, ഇതാണ് […]
Read more

ചൈനയിൽ ഭീമന്‍സ്രാവിന്റെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

ചൈന: അക്വേറിയത്തില്‍ മത്സ്യകന്യകയായി അഭിനയിക്കുന്നതിനിടെ യുവതിയെ ഭീമന്‍സ്രാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കുറച്ച് ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചൈനയിലെ അക്വേറിയത്തില്‍ മത്സ്യകന്യകയായി അഭിനയിക്കുന്നതിനിടെയാണ് യുവതിക്ക് സ്രാവിന്റെ ആക്രണം നേരിടേണ്ടി വന്നത്. 22 കാരിയായ മാഷാ എന്ന റഷ്യന്‍ കലാകാരിയാണ് മത്സ്യകന്യകയായി നീന്തിക്കൊണ്ടിരുന്നത്. അക്വേറിയത്തിനുള്ളില്‍ നൃത്തം ചെയ്തുകൊണ്ടിരുന്ന മാഷയുടെ തലയ്ക്ക് സ്രാവ് മുറുകെ കടിക്കുകയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ മാഷ കുതറി മാറുകയായിരുന്നു. മത്സ്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട മാഷാ അതിവേഗത്തില്‍ മുകളിലേക്ക് നീന്തി കയറുകയായിരുന്നു. അക്വേറിയം […]
Read more

അബ്ദുൽ റഹീമിന്റെ മോചനം; കേസ് വീണ്ടും മാറ്റിവെച്ചു

കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വൈകും. മോചന ഹര്‍ജി പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവെച്ചു. ഏഴാം തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റുന്നത്. നേരത്തെ കൂടുതല്‍ പഠനം ആവശ്യമാണെന്ന് പറഞ്ഞ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. വധശിക്ഷ ഒഴിവാക്കിയെങ്കിലും പബ്ലിക് റൈറ്റ്‌സ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാക്കത്തതിനാല്‍ മോചന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 34 കോടിയിലേറെ രൂപ ദയാധനം നല്‍കിയതിനെ തുടര്‍ന്ന് അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കിയത്. കേസ് ജനുവരി 15 ന് പരിഗണിക്കുമെന്ന് കോടതി […]
Read more

ലൈംഗിക പീഡന ആരോപണം: ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പ് ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു

ലിവര്‍പൂള്‍: ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു. യുവതി സ്വകാര്യ ചാനലിലുടെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ രാജിവെച്ചൊഴിയണമെന്ന് ബിഷപ്പിനോട് സഭ നിര്‍ദേശിക്കുകയായിരുന്നു. ജോണ്‍ പെരുമ്പളത്ത് ബ്രാഡ് വെല്‍ ബിഷപ്പായിരുന്ന സമയത്ത് 2019 മുതല്‍ 2023 വരെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. മറ്റൊരു സ്ത്രീയും ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ചാനല്‍ 4-ന്റെ അന്വേഷണത്തിലാണ് രണ്ട് സ്ത്രീകള്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ട് നിരവധി […]
Read more

ബഹിരാകാശ നടത്തത്തിൽ ചരിത്രം കുറിച്ച് സുനിത വില്യംസ്

ബഹിരാകാശ നടത്തത്തില്‍ ചരിത്രം കുറിച്ച് സുനിത വില്യംസ്. ബഹിരാകാശത്ത് കൂടുതല്‍ സമയം നടത്തം ചെയ്ത വനിത എന്ന റെക്കോര്‍ഡ് സുനിത വില്യംസ സ്വന്തമാക്കിയിരിക്കുന്നത്. 9 ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറില്‍ അധികമാണ് സുനിത ബഹിരാകാശത്ത് നടന്നത്. നാസയുടെ പെഗ്ഗി വിന്‍സ്റ്റണിന്റെ റെക്കോര്‍ഡാണ് സുനിത മറികടന്നത്. സ്റ്റാര്‍ലൈനര്‍ പ്രതിസന്ധി കാരണം ബഹിരാകാശത്തെ താമസം നീട്ടിയത് കൊണ്ടാണ് സുനിതയ്ക്ക് റെക്കോഡ് നേടാന്‍ സാധിച്ചത്. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ആകെ ചെലവിട്ടത്. പെഗ്ഗിക്കൊപ്പമാണ് ഇന്ത്യന്‍ […]
Read more

ന്യൂനമർദ്ദം; ഒമാനിൽ രണ്ട് ദിവസം മഴ മുന്നറിയിപ്പ്

മസ്‌ക്കറ്റ്: ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനില്‍ രണ്ട് ദിവസം മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒമാന്‍ തീരപ്രദേശങ്ങള്‍, വടക്കന്‍ ബത്തിന, മുസന്ദം എന്നിവിടങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യത. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത പ്രവചിട്ടുണ്ട്. താപനിലയില്‍ പ്രകടമായ ഇടിവ്, പര്‍വ്വതപ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞ്, സമുദ്ര നിരപ്പ് ഉയരല്‍, കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ […]
Read more

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ടൊയോട്ട

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. കഴിഞ്ഞ വര്‍ഷം 10.8 ദശലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചതത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹന നിര്‍മാതാവെന്ന പദവി തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ടൊയോട്ട നിലനിര്‍ത്തുന്നത്. അതേസമയം കോംപാക്റ്റ് കാര്‍ നിര്‍മ്മാതാക്കളായ ആഗോള വില്‍പ്പനയില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാവ് കഴിഞ്ഞ വര്‍ഷം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ജപ്പാനിലെ വില്‍പ്പനയില്‍ ഉണ്ടായ ഇടിവാണ് ഇതിനുകാരണം. രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മന്‍ എതിരാളിയായ ഫോക്സ്വാഗണ്‍ ഗ്രൂപ്പ് വില്‍പ്പനയില്‍ 2.3 ശതമാനം […]
Read more

വൈറ്റ് ഹൗസിലേക്ക് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും ക്ഷണിച്ച് ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: നവ മാധ്യമങ്ങളിലെ കോണ്‍ടെന്റ് ക്രിയേറ്റേഴ്സിനെയും ഇന്‍ഫ്‌ലുവന്‍സര്‍മാരെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ സന്ദേശങ്ങള്‍ ലോകത്തെ അറിയിക്കുവാനും വൈറ്റ് ഹൗസിനെ പുതിയ സമൂഹ മാധ്യമങ്ങളുടെ തലത്തിലേക്ക് എത്തിക്കുവാനുമാണ് യുവജനങ്ങളെ തിരയുന്നത്. വൈറ്റ് ഹൗസ് ബ്രീഫിങ് റൂമില്‍ എത്താന്‍ താല്പര്യമുള്ളവര്‍ക്ക് വെബ്സൈറ്റിലൂടെ അപേക്ഷകള്‍ അയക്കാമെന്നും പ്രസ്സ് സെക്രട്ടറി കരോളിന്‍ ലീവിറ്റ് അറിയിച്ചു. ‘വാര്‍ത്തകള്‍ക്കും മറ്റുമായി പരമ്പരാഗത മാധ്യമങ്ങളായ ടിവി ചാനലുകളെയും പത്രങ്ങളെയും ഉപേക്ഷിച്ച പുതിയ തലമുറ ഇപ്പോള്‍ പോഡ്കാസ്റ്റ്, ബ്ലോഗ്‌സ് തുടങ്ങി വിവിധ സമൂഹ മാധ്യമങ്ങളാണ് […]
Read more

Recent News

Advertisement
WhiteswanTV Footer