Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

നെതന്യാഹുവിന് ട്രംപിന്‍റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: പലസ്തീനിലെ വെസ്റ്റ് ബാങ്ക് ഏറ്റെടുക്കാനുള്ള ഇസ്രയേൽ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭാ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസംഗിക്കുന്നതിന് മുന്നോടിയായി വൈറ്റ് ഹൗസിൽ റിപ്പോർട്ടർമാരോട് സംസാരിക്കവേയാണ് ട്രംപിന്റെ നിലപാട്. “ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിന് ഒരിക്കലും അനുമതി നൽകിയേക്കില്ല. അത് നടക്കില്ല എന്ന കാര്യത്തിൽ ആരും സംശയിക്കേണ്ടതില്ല,” എന്ന് ട്രംപ് വ്യക്തമാക്കി. പ്രധാന അറബ്, മുസ്ലീം രാഷ്ട്രങ്ങളിലെ നേതാക്കളുടെ മുന്നറിയിപ്പിനൊടുവിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഗാസയിലെ യുദ്ധം […]
Read more

കരയാക്രമണം ശക്തം; ലക്ഷ്യം നേടുംവരെ യുദ്ധം തുടരുമെന്ന് നെതന്യാഹു

ഗസ്സ സിറ്റി: ഗസ്സ സിറ്റിയിൽ ഇസ്രായേൽ നടത്തിയ കരയാക്രമണങ്ങൾ രൂക്ഷമായതോടെ ആയിരങ്ങൾക്ക് മരണഭീതിയാണ്. നഗരമൊട്ടാകെ വ്യോമാക്രമണം തുടരുകയാണ്, ഇന്നലെ മാത്രം 57 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രത്യേകിച്ച് അൽ സവൈദിലെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. ആശുപത്രികളെയും ലക്ഷ്യമിട്ട് ആക്രമണം നടക്കുകയാണെന്ന് റിപ്പോർട്ട്. ലോക രാജ്യങ്ങളുടെ എതിർപ്പ് തള്ളി ഗസ്സയിൽ ലക്ഷ്യം നേടുന്നത് വരെ യുദ്ധം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഗസ്സയിൽ യുദ്ധവിരാമം ഉടൻ […]
Read more

ഇന്ത്യക്ക് കനത്ത തിരിച്ചടി; ഇന്ത്യൻ മരുന്നുകൾക്ക് അമേരിക്കയിൽ 100% നികുതി

വാഷിങ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 2025 ഒക്ടോബർ 1 മുതൽ 100% ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റ് ചെയ്ത മരുന്നുകളെ ഇതു ബാധിക്കും, എന്നാൽ അമേരിക്കയിൽ പ്ലാന്റുകൾ സ്ഥാപിച്ച കമ്പനികൾക്ക് ഈ തീരുമാനം ബാധകമല്ല. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് യുഎസ് ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ്. 2025ൽ ആദ്യ പകുതിയിൽ ഏകദേശം 3.7 ബില്യൺ ഡോളറിന്റെ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയച്ചു. ട്രംപിൻ്റെ പുതിയ […]
Read more

വെനസ്വേലയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി

കാരക്കസ്: സൗത്ത് അമേരിക്കന്‍ രാജ്യമായ വെസ്വേലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 ആണ് തീവ്രത രേഖപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് വടക്കുപടിഞ്ഞാറന്‍ വെനസ്വേലയില്‍ ഭൂചലനം ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വെനസ്വേലന്‍ സംസ്ഥാനമായ സൂലിയയില്‍ സ്ഥിതിചെയ്യുന്ന മിനി ഗ്രാന്‍ഡേയുടെ കിഴക്ക്-വടക്കുകിഴക്കായി 15 മൈല്‍ (24 കിലോമീറ്റര്‍) അകെലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെനസ്വേലയുടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. കൂടാതെ അയല്‍രാജ്യമായ കൊളംബിയയിലും പ്രകമ്പനം അനുഭവപ്പെട്ടു. അതിര്‍ത്തിക്കുസമീപം ആള്‍പാര്‍പ്പുളള കെട്ടിടങ്ങളില്‍ നിന്നും ഓഫീസ് കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. […]
Read more

ദേശീയ ദിനം ആഘോഷിച്ച് സൗദിയിലെ സ്വദേശികളും പ്രവാസികളും

റിയാദ്: സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനാഘോഷങ്ങൾ ചൊവ്വാഴ്ച രാജ്യത്തെ വിവിധ നഗരങ്ങളിലായി ജനങ്ങളും വിദേശികളും സമുചിതമായി ആഘോഷിച്ചു. രാജ്യത്തോടും ഭരണകൂടത്തോടും ആഴത്തിലുള്ള അഭിമാനവും സ്‌നേഹവും പ്രകടിപ്പിച്ച പരിപാടികളിൽ വ്യോമ, നാവിക, കര അഭ്യാസ പ്രകടനങ്ങൾ, കലാപരിപാടികൾ, സംഗീത രാവുകൾ എന്നിവ ഉൾപ്പെട്ടിരുന്നു. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങൾ വൻ വിജയമായിരുന്നു. ജിദ്ദ ചെങ്കടൽ തീരത്ത് നടന്ന വ്യോമാഭ്യാസങ്ങൾ, നാവിക പ്രദർശനങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് പുതിയ വർണ്ണം നൽകി. രാജ്യസ്നേഹത്തിന്റെ സ്പന്ദനത്തോടെ നടന്ന കരഘോഷയാത്രകളും […]
Read more

യുഎഇയിൽ വാഹനാപകടം: ഗർഭിണി അടക്കം രണ്ട് സഹോദരിമാർ മരിച്ചു

അബുദാബി: യുഎഇയിലെ അൽ ഐനിൽ ചൊവ്വാഴ്ച നടന്ന വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് സഹോദരിമാർ മരിച്ചു. മരിച്ചവരിൽ ഒരാൾ ആറ് മാസം ഗർഭിണിയായിരുന്നു. ഇമാൻ സാലേം മർഹൂൺ അൽ അലവി ,അം അമീറ സാലേം മർഹൂൺ അൽ അലവി എന്നിവരാണ് മരിച്ചത്. സഹോദരിമാർ സഞ്ചരിച്ച കാർ അമിത വേഗതയിൽ ഓടിച്ച മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നേരെ വന്ന കാർ നിയന്ത്രണം വിട്ട് തെറ്റായ ദിശയിലേക്ക് പാഞ്ഞെത്തിയതുകൊണ്ടാണ് സംഭവിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ അൽ ഷഹീദ് ഉമർ അൽ മഖ്ബലി […]
Read more

മലയാളികൾക്കെതിരെ പരാതിയുമായി കുവൈത്ത് ബാങ്ക്; 270 കോടി വായ്‌പയെടുത്ത് മുങ്ങി

കൊച്ചി: കുവൈത്തിലെ പ്രമുഖ ബാങ്കായ അൽ അഹ്ലി ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ 13 ക്രിമിനൽ കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. വൻതോതിൽ വായ്പ എടുക്കുകയും പിന്നീട് തിരിച്ചടയ്‌ക്കാതെ മുങ്ങുകയും ചെയ്ത മലയാളികൾക്കെതിരെയാണ് നടപടി. പരാതിക്കാരുടെ കണക്ക് പ്രകാരം 806 മലയാളികൾ ചേർന്ന് ഏകദേശം ₹270 കോടി രൂപയുടെ വായ്പയാണ് എടുത്തത്. വായ്പ തുക ₹24 ലക്ഷം മുതൽ ₹2 കോടി വരെ വ്യത്യാസപ്പെട്ടിരുന്നു. കേസുകൾ കൂടുതലായി കോട്ടയം ജില്ലയിൽ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. അൽ അഹ്ലി […]
Read more

ഇന്ത്യ – കാനഡ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കനേഡിയന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്

ഡല്‍ഹി: കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്ക് പുറമെ ചൈനയും ഇവര്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മോശമായ ഇന്ത്യ – കാനഡ ബന്ധം ശക്തിപ്പെടുത്താനാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹാരം കാണുകയാണ് സന്ദര്‍ശന ലക്ഷ്യമെന്ന് അനിത ആനന്ദ് വ്യക്തമാക്കിയിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെയാണ് അനിത ആനന്ദ് നയം വ്യക്തമാക്കിയത്. ഇന്ത്യയുമായും […]
Read more

ട്രംപ്–മോദി കൂടിക്കാഴ്ച ഉടൻ; റഷ്യൻ എണ്ണ വിഷയത്തിൽ പരിഹാര സൂചനയുമായി യുഎസ്

ന്യൂഡൽഹി: ഇന്ത്യ–യുഎസ് ചർച്ചകൾ അടുത്ത ആഴ്ചകളിൽ ഫലം കാണുമെന്ന് അമേരിക്ക അറിയിച്ചു. റഷ്യയിൽ നിന്ന് ഇന്ത്യ നടത്തുന്ന എണ്ണ ഇറക്കുമതിയടക്കം പല വിഷയങ്ങളിലും ധാരണയിലെത്തുമെന്ന സൂചനയാണ് യുഎസ് നൽകിയത്. ഉടൻ തന്നെ ട്രംപ്–മോദി കൂടിക്കാഴ്ച നടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷാവസാനത്തിലോ അടുത്ത വർഷാരംഭത്തിലോ ക്വാഡ് ഉച്ചകോടി സംഘടിപ്പിക്കാനാണ് ആലോചന. കശ്മീർ വിഷയത്തിൽ അമേരിക്ക മധ്യസ്ഥത ആഗ്രഹിക്കുന്നില്ലെന്നും യുഎസ് ഊർജ്ജ സെക്രട്ടറി വ്യക്തമാക്കി. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഒഴിവാക്കണമെന്നും അമേരിക്കയുടെ നിലപാട്. ഇന്ത്യയെ റഷ്യൻ എണ്ണയിൽ […]
Read more

റഷ്യൻ ഇന്ധനം ഏറ്റവുമധികം നേട്ടമാകുന്നത് ആർക്ക്?

ഇന്ത്യ റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്യുന്നത് കാലങ്ങളായി തുടരുന്ന കാര്യമാണെങ്കിലും ഇന്ത്യയുടെ റഷ്യൻ ക്രൂഡ് പർച്ചേസ് ലോകശ്രദ്ധ നേടുന്നത് ഇന്ധന ഇറക്കുമതിക്ക് യു.എസ് പിഴത്തീരുവ ചുമത്തിയതോടെയാണ്. ട്രംപ് സമ്മർദമേർപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യ അതൊന്നും കാര്യമായി കാണുന്നില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന റഷ്യൻ ഇന്ധനം ഏറ്റവുമധികം വാങ്ങിക്കൂട്ടുന്നത് ആരാണ്? അത് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസാണെന്നാണ് റിപ്പോർട്ടുകൾ. അദാനിക്കും വേണ്ടതെല്ലാം സമയാ സമയങ്ങളിൽ ലഭിക്കുന്നുണ്ട്. ശീതകാല സമര കാലം തൊട്ടേ ഇന്ത്യയും, റഷ്യയും ഇന്ധന വ്യാപാരം അടക്കമുള്ള തന്ത്രപ്രധാനമായ കരാറുകളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix